നമ്മള്‍ക്കറിയാം വിറ്റമിന്‍ സി നമ്മളുടെ ശരീരത്തിന് വളരെയധികം പ്രധാനപ്പെട്ടതാണ്. നമ്മളുടെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനായാലും അതുപോലെ തന്നെ നമ്മളുടെ ചര്‍മ്മത്തിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കാനും ചര്‍മ്മത്തില്‍ നിന്നും ചുളിവുകള്‍ നീക്കം ചെയ്യാനും യുവത്വം നിലനിര്‍ത്താനും വിറ്റമിന്‍ സി ഉപയോഗിച്ച് വരുന്നുണ്ട്. എന്നാല്‍, എന്നാല്‍, വിറ്റമിന്‍ സിയുടെ അളവ് ശരീരത്തില്‍ കുറഞ്ഞാല്‍ അത് ഒരു ചര്‍മ്മരോഗത്തിലേയ്ക്ക് നമ്മളെ നയിക്കും. അതാണ് സ്‌കര്‍വി.
എന്താണ് സ്‌കര്‍വി രോഗം?
സ്‌കര്‍വി എന്ന ചര്‍മ്മരോഗത്തെ കുറിച്ച് നമ്മള്‍ അധികമാരും കേട്ടുകാണില്ല. എന്നാല്‍, നമ്മളുടെ ജീവന് വരെ ഒരുതരത്തില്‍ ദോഷകരമായി ബാധിക്കുന്ന ഈ ചര്‍മ്മ രോഗം പ്രധാനമായും വരുന്നത് വിറ്റമിന്‍ സിയുടെ അഭാവം മൂലമാണ്. നമ്മള്‍ കഴിക്കുന്ന ആഹാരത്തില്‍ ഒരുതരത്തിലും വിറ്റമിന്‍ സിയുടെ സാന്നിധ്യം ഇല്ലെങ്കില്‍ അത് പതിയെ നമ്മളെ സ്‌കര്‍വി രോഗത്തിലേയ്ക്ക് നയിക്കുന്നു.
നമ്മളുടെ ചര്‍മ്മ കോശങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും പേശികള്‍ക്കും എല്ലുകള്‍ക്കും ആരോഗ്യം നല്‍കുന്നതിനും നമ്മളുടെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനുമെല്ലാം തന്നെ വിറഅറമിന്‍ സി വളരെയധികം അനിവാര്യമാണ്. എന്നാല്‍, വിറ്റമിന്‍ സി കുറഞ്ഞാല്‍ ശരീരത്തില്‍ ഈ പ്രവര്‍ത്തനങ്ങള്‍ ഒന്നും തന്നെ നടക്കാതെ ആകുന്നു. ഇത് സ്‌കര്‍വി എന്ന ചര്‍മ്മരോഗാവസ്ഥയിലേയ്ക്ക് നയിക്കുന്നു.
ഈ രോഗത്തിന് കാരണം എന്തെല്ലാം?
നമ്മളുടെ ശരീരത്തിന് ഒരിക്കലും വിറ്റമിന്‍ സി ഉല്‍പാദിപ്പിക്കാന്‍ സാധിക്കില്ല. പകരം നമ്മള്‍ കഴിക്കുന്ന ആഹാരങ്ങളില്‍ നിന്നും അതുപോലെ തന്നെ പഴങ്ങളില്‍ നിന്നും, സപ്ലിമെന്റ്‌സില്‍ നിന്നുമെല്ലാമാണ് നമ്മള്‍ക്ക് വിറ്റമിന്‍ സി ശരീരത്തില്‍ എത്തുന്നത്. എന്നാല്‍ ഒരു മൂന്ന് മാസത്തോളം ശരീരത്തിലേയ്ക്ക് വിറ്റമിന്‍ സി എത്തിയില്ലെങ്കില്‍ അത് സ്‌കര്‍വി രോഗത്തിലേയ്ക്ക് നയിക്കുന്നു. അതിനാല്‍, നിങ്ങളുടെ ശരീരത്തില്‍ വിറ്റമിന്‍ സി കൃത്യമായി എത്തിക്കുക എന്നതാണ് ഈ രോഗം തടയാനുള്ള ഏക മാര്‍ഗ്ഗം. പ്രത്യേകിച്ച് ടൈപ്പ് 1 പ്രമേഹം ഉള്ളവര്‍ക്കും മൂലയൂട്ടുന്നവര്‍ക്കുമെല്ലാം വിറ്റമിന്‍ സി സാധാരണ ആളുകളേക്കാള്‍ അധികമായി വേണ്ടിവരും. ഇവര്‍ അതിനനുസരിച്ച് വിറ്റമിന്‍ സി അടങ്ങിയ ആഹാരങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്.
ലക്ഷണങ്ങള്‍ എന്തെല്ലാം
ഏതൊരു അസുഖത്തേയും പോലെ ഈ രോഗവും വന്നാല്‍, ശരീരത്തില്‍ കാണിച്ച് തരുന്ന ചില ലക്ഷണങ്ങളുണ്ട്. അതില്‍ തന്നെ ആദ്യത്തേതാണ് അമിതമായിട്ടുള്ള ക്ഷീണം, തളര്‍ച്ച എന്നിവ. നമ്മള്‍ക്ക് ശരീരം അമിതമായി ക്ഷീണിക്കുന്നത് പോലെ അനുഭവപ്പെടും. എല്ലായ്‌പ്പോഴും കിടക്കാന്‍ തന്നെ തോന്നും. അതുപലെ, എഴുന്നേല്‍ക്കാന്‍ പോലും സാധിക്കാത്ത വിധത്തിലുള്ള തളര്‍ച്ച ചിലപ്പോള്‍ അനുഭവപ്പെട്ടെന്ന് വരാം. ഒന്നും ചെയ്യാന്‍ തോന്നാത്ത അവസ്ഥ. എന്നിവയെല്ലാം തന്നെ സ്‌കര്‍വിയുടെ ഒരു ലക്ഷണമാണ്.
ക്ഷീണം മാത്രമല്ല, ശരീരത്തില്‍ നല്ലപോലെ വേദന അനുഭവപ്പെടും. പ്രത്യേകിച്ച് മുട്ടുവേദന, സന്ധിവേദന എന്നിവയെല്ലാം തന്നെ കലശലായിരിക്കും. പലരും ഇത് സാധാ വേദനയായി കണക്കാക്കുന്നു. അതുപോലെ, കാലിലും കൈകളിലും വീക്കവു നീര് വന്നന് ചീര്‍ത്തിരിക്കുന്നതും നിങ്ങള്‍ക്ക് കാണാം. ശരീരത്തില്‍ ഒന്ന് സ്പര്‍ശിച്ചാല്‍ പോലും മുറിവുകള്‍ ഉണ്ടാവുക, അതുപോലെ, ശരീരത്തിനകത്തും ഇത്തരത്തില്‍ മുറിവുകള്‍ ഉണ്ടാവുകയും ഇത് ചര്‍മ്മം പാണ്ട് പിടിച്ചത് പോലെ ഇരിക്കുകയും ചെയ്യുന്നതിന് കാരണമാണ്.
ഇത് മാത്രമല്ല, വായയില്‍ മോണയെല്ലാം സ്‌പോഞ്ച് പോലെ അനുഭവപ്പെടും. ശ്വസിക്കുമ്പോള്‍ ശ്വാസത്തില്‍ പോലും ഒരുതരം ദുര്‍ഗന്ധം നിങ്ങള്‍ക്ക് അനുഭവപ്പെട്ടെന്ന് വരാം. പല്ലുകളെല്ലാം അടുകയും ബലക്കുറവ് ഉള്ളത് പോലെ നിങ്ങള്‍ക്ക് അനുഭവപ്പെടുകയും ചെയ്യുന്നു. കൂടാതെ, ശരീരത്തില്‍ മുറിവുകള്‍ രൂപപ്പെടാനും അത് ഉണങ്ങാതെ നിലനില്‍ക്കാനും ഇത് കാരണമാകുന്നുണ്ട്. നിങ്ങളുടെ ചുണ്ടിലും വായയയിലും അതുപോലെ, മൂക്കിലും കണ്ണുകളില്‍ പോലും രക്തസ്രാവം കണ്ടെന്ന് വരാം.
ഇത് വരാതിരിക്കാന്‍ എന്തെല്ലാം ചെയ്യാം?
നമ്മള്‍ ഒന്ന് ശ്രദ്ധിച്ചാല്‍ വരാതിരിക്കാതെ തടയാന്‍ സാധിക്കുന്ന ഒരു അസുഖമാണ് സ്‌കര്‍വി. ഇതിന് ആദ്യം തന്നെ നമ്മള്‍ചെയ്യേണ്ടത് നല്ലപോലെ പഴം പച്ചക്കറികള്‍ നമ്മളുടെ ആഹാരത്തില്‍ ഉള്‍പ്പെടുത്തുക എന്നതാണ്. പ്രത്യേകിച്ച് നല്ലപോലെ വിറ്റമിന്‍ സി അടങ്ങിയ ആഹാരങ്ങള്‍ ദിവസേന എന്ന കണക്കില്‍ കൃത്യമായ അളവില്‍ ചേര്‍ത്ത് കഴിച്ചാല്‍ ഈ രോഗത്തെ തടയാന്‍ സാധിക്കുന്നതാണ്.
അതുപോലെ, നിങ്ങള്‍ വിറ്റമിന്‍ സി അടങ്ങിയ ആഹാരങഅങള്‍ കഴിച്ചാലും ചില രേഗാവസ്ഥകള്‍ ചിലപ്പോള്‍ ഇത് ശരീരത്തില്‍ ആഗിരണം ചെയ്യുന്നത് തടയാം. അതിനാല്‍, നിങ്ങള്‍ ഇടയ്ക്ക് ഡോക്ടറെ കണ്ട് എല്ലാ പോഷകങ്ങളും കൃത്യമായി ശരീരത്തില്‍ എത്തുന്നുണ്ട് എന്ന് ഉറപ്പിക്കേണ്ടത് അനിവാര്യമാണ്. അതുപോലെ തന്നെ നിങ്ങള്‍ക്ക് സ്‌കര്‍വി രോഗത്തിന്റേതായ ലക്ഷണങ്ങള്‍ എന്തെങ്കിലും ശ്രദ്ധയില്‍ പെട്ടാല്‍ ഡോക്ടറഎ കണ്ട് ചികിത്സ തേടണം. ഇത് ചികിത്സിക്കാതിരിക്കുന്നത് ജീവന് വരെ ആപത്താണ്.