യോഗ ചെയ്യുന്നത് ആരോഗ്യത്തെ പല തരത്തിൽ സ്വാധീനിക്കാറുണ്ട്. പ്രാചീന കാലം മുതലെ യോഗ വളരെയധികം
പ്രചാരത്തിലുള്ളതാണ്. മനസിനെയും ശരീരത്തിനെയും ഒരുപോലെ നേരെയാക്കാൻ യോഗ സഹായിക്കാറുണ്ട്. മനുഷ്യൻ
ശാരീരികവും മാനസികവും ആത്മീയവുമായ ഒരു ജീവിയാണ്; ഇത് മൂന്ന് തമ്മിലുള്ള സന്തുലിതാവസ്ഥ വികസിപ്പിക്കുന്നത്
യോഗ വളരെയധികം സഹായിക്കാറുണ്ട്. മറ്റ് വ്യായാമങ്ങൾ ശാരീരിക ക്ഷേമം മാത്രം ഉറപ്പാക്കുമ്പോൾ മനസിൻ്റെ
ആരോഗ്യത്തിന് കൂടി വേണ്ടി യോഗ പ്രവർത്തിക്കുന്നു. തുടകാർക്ക് ചെയ്യാൻ കഴിയുന്ന ചില യോഗ പോസുകളെക്കുറിച്ച്
നോക്കാം.
മലാസനം
പൊതുവെ പണ്ട് കാലത്ത് ആളുകൾ കുത്തിയിരുന്ന അതേ രീതിയാണ് ഈ യോഗ പോസ് ചെയ്യുന്നതും.പെൽവിസിന്
ചുറ്റുമുള്ള പേശികൾക്ക് വളരെ അനുയോജ്യമായ ഒരു സ്ട്രെച്ചാണ് സ്ക്വാട്ടിങ്. ഹിപ്പ് ഓപ്പണർ എന്നാണ് യോഗയിൽ ഇതിനെ
വിളിക്കുന്നത്. കാലുകൾക്കും ഇത് വരെ നല്ലതാണ്. ഇത് ചെയ്യാനായി, പാദങ്ങൾ പരസ്പരം താരതമ്യേന സമാന്തരമായി
നിലനിർത്തിക്കൊണ്ടുതന്നെ, സുഖകരമായി കഴിയുന്നത്ര അടുത്ത് കൊണ്ടുവരിക. തുടകളെ നിങ്ങളുടെ ഉടലിനെക്കാൾ
അല്പം വീതിയിൽ വിടർത്തുക, നിങ്ങൾ ശ്വാസം എടുക്കുമ്പോൾ മുന്നോട്ട് ചായുക, അങ്ങനെ നിങ്ങളുടെ ഉടൽ
തുടകൾക്കിടയിലെ സ്ഥലത്ത് നന്നായി വയ്ക്കുവാൻ സാധിക്കുന്നു. മുൻപിലത്തെ കണങ്കാലുകളെ വിശ്രമിക്കാൻ
അനുവദിക്കുക. കൈമുട്ടുകൾ കാൽമുട്ടിൽ അമർത്തി, കൈപ്പത്തികളെ നെഞ്ചിന്റെ മധ്യഭാഗത്ത് പ്രാർത്ഥിക്കുന്ന
ഭാവത്തിൽ പ്രതിഷ്ഠിക്കുക.
തദാസന
ശരീരത്തിന് വഴക്കവും ഉന്മേഷവും നൽകാൻ സഹായിക്കുന്നതാണ് തദാസനം. ഇത് ചെയ്യാനായി സാധാരണ പോലെ നിവർന്ന്
നിൽക്കുക. രണ്ട് പാദങ്ങളും ചേർത്ത് വച്ച് ഇരു കാലുകളുടെയും പെരുവിരലുകൾ പരസ്പരം സ്പർശിക്കുന്നത് പോലെ
നിൽക്കണം. ഉപ്പൂറ്റി നിലത്ത് ഉറപ്പിച്ച് ശരീരഭാഗം പാദത്തിൻ്റെ മധ്യഭാഗത്തായിട്ട് വേണം വരാൻ. നട്ടെല്ല് നിവർത്തി പിടിച്ച
ശേഷം നെഞ്ച് വികസിപ്പിക്കണം. വയറും കഴുത്തുമൊക്കെ ഒരേ നിലയിൽ നിവർത്തി വേണം പിടിക്കാൻ. കൈകൾ
ശരീരത്തോട് ചേർത്ത് വച്ച് വേണം നിൽക്കാൻ. ഇങ്ങനെ ഒരു 20 മുതൽ 30 സെക്കൻഡ് നിൽക്കുക
ഉത്തിട്ട ത്രികോണാസന
ഇത് ചെയ്യാനായി ആദ്യം കാലുകൾ വലത്ത് വശത്തേക്ക് സ്ട്രെച്ച് ചെയ്യുക. മൂന്നടി അകലത്തിൽ വേണം വയ്ക്കാൻ. തറയ്ക്ക്
സമാന്തരമായി നെഞ്ചിൻ്റെ തലത്തിൽ ശരീരത്തിൻ്റെ ഇരുവശങ്ങളിലും കൈകൾ വീതിയിൽ നീട്ടുക.തുടർന്ന്, വലതു
കാൽ വലത്തോട്ട് തിരിക്കുക, നിങ്ങൾ ശ്വാസം വിടുമ്പോൾ താഴേക്ക് എത്തുക, വലത് ചൂണ്ടുവിരലും നടുവിരലും ഉപയോഗിച്ച്
വലതുകാലിൻ്റെ പെരുവിരൽ പിടിക്കുക. നെഞ്ചിൻ്റെ വിസ്തീർണ്ണം വികസിപ്പിക്കുമ്പോൾ ഇടത് കൈ ആകാശത്തേക്ക്
ഉയർത്തുക, വിരൽത്തുമ്പിൽ ദൃഷ്ടി (ഫോക്കസ് പോയിൻ്റ്), പൂരകവും രേചകവും (നിശ്വാസം) സാവധാനത്തിലും
കഴിയുന്നത്രയും ചെയ്യുക. രണ്ട് കാൽമുട്ടുകളും നേരെ വയ്ക്കുക.
ഉത്തനാസനം
കാലുകൾ പരസ്പരം അൽപം അകത്തി വച്ചുകൊണ്ട് തറയിൽ ഉറപ്പിക്കുക. ഇനി ശ്വാസം എടുക്കുകയും രണ്ട് കൈകളും
ഇരുവശങ്ങളിലൂടെ തലയ്ക്ക് മുകളിലേക്ക് ഉയർത്തുകയും ചെയ്യുക. ശരീരം നേർരേഖ പോലെയും നട്ടെല്ല് നിവർന്നും
നിൽക്കണം. ശ്വാസം പതുക്കെ വിട്ട് അരക്കെട്ടിന് മുകളിലേക്കുള്ള ഭാഗം പതിയെ താഴോട്ടു കൊണ്ടുവരിക.നടുവിൻ്റെ
സമ്മർദ്ദം കുറയ്ക്കാനായി വേണമെങ്കിൽ കാൽമുട്ടുകൾ ചെറുതായി വളയ്ക്കാം. വിരൽത്തുമ്പുകൾ നിലത്തേക്ക്
കൊണ്ടുവന്ന് ഉള്ളംകൈ നിലത്ത് അമർത്തുക. പൂർവ്വസ്ഥിതിയിലേക്ക് വരുന്നതിന് മുൻപ് ശ്വാസം എടുക്കുകയും കൈകൾ
അരക്കെട്ടിൽ വയ്ക്കുകയും ചെയ്യുക. അരക്കെട്ടിന് പിന്നിൽ കൈകൾ അമർത്തി വയറിലെ പേശികളെ ചുരുക്കിക്കൊണ്ട്
സാവധാനം ഉയർന്നു വരിക.
അധോമുഖ ശ്വാനാസനം
ഇത് ചെയ്യാനായി ആദ്യം മുട്ടുകുത്തി ഇരുന്ന് രണ്ട് കൈകളും നേരെ ഉയർത്തി പിടിച്ച് മുന്നോട്ടേക്ക് കുനിഞ്ഞിരിക്കുക.
അതിന് ശേഷം പതുക്കെ കൈകൾ നിലത്ത് കുത്തി വച്ച്, കാൽമുട്ടുകൾ അല്പം മടങ്ങിയ നിലയിൽ എഴുന്നേൽക്കുക. ഇനി
കാൽമുട്ടുകൾ നേരെയാക്കി, നിതംബം മുകളിലേക്ക് ഉയർത്തി പിടിക്കണം. തല കുനിച്ച് നോട്ടം തറയിലേക്ക് തന്നെ
ആയിരിക്കണം. 5 തവണ ശ്വാസോച്ഛ്വാസം നടത്തിയ ശേഷം പതുക്കെ മുട്ടുകൾ മടക്കി പൂർവ്വ സ്ഥിതിയിലേക്ക്