സ്‌ട്രോക്കിന് സമാന ലക്ഷണങ്ങള്‍ പലതുമുണ്ടെങ്കിലും സ്ത്രീകളില്‍ പുരുഷന്മാരെ അപേക്ഷിച്ച് കണ്ടുവരുന്ന ചില പ്രത്യേക ലക്ഷണങ്ങളുണ്ട്.
സ്‌ട്രോക്ക് അഥവാ മസ്തിഷ്‌കാഘാതം സ്ത്രീകളേയും പുരുഷന്മാരേയും ഒരുപോലെ ബാധിയ്ക്കുന്ന ഒന്നാണ്. സ്‌ട്രോക്കിന് പൊതുവായ പല ലക്ഷണങ്ങളുമുണ്ട്. എന്നാല്‍ സ്ത്രീകളില്‍ പുരുഷന്മാരെ അപേക്ഷിച്ച് പല സ്‌ട്രോക്ക് ലക്ഷണങ്ങളും കാണപ്പെടാറുണ്ട്. ഇത്തരം ലക്ഷണങ്ങളില്‍ ക്ഷീണവും ഉറക്കക്കുറവുമെല്ലാം വരുന്നു. പുരുഷന്മാരേക്കാള്‍ സ്ത്രീകളിലാണ് ഇത്തരം ചില ലക്ഷണങ്ങള്‍ കാണപ്പെടുന്നത്.
സാധാരണ സ്‌ട്രോക്ക് ലക്ഷണങ്ങളില്‍
സാധാരണ സ്‌ട്രോക്ക് ലക്ഷണങ്ങളില്‍ ശരീരത്തിന്റെ ഒരു ഭാഗത്ത് വരുന്ന തളര്‍ച്ച, പ്രത്യേകിച്ചും മുഖം, കൈകള്‍, കാലുകള്‍ എന്നിവടങ്ങളില്‍ വരുന്നത്, ചിരിയ്ക്കുമ്പോളും സംസാരിയ്ക്കുമ്പോളും ചുണ്ട് ഒരു വശത്തേയ്ക്ക് കോടിപ്പോകുക, ആശയക്കുഴപ്പം, നടക്കാന്‍ ബുദ്ധിമുട്ട്, കണ്ണുകളുടെ കാഴ്ച മങ്ങുക, ബാലന്‍സ് നഷ്ടപ്പെടുക, പ്രത്യേക കാരണങ്ങളില്ലാത്ത തലവേദന തുടങ്ങിയവയെല്ലാം പെടുന്നു.
മനംപിരട്ടല്‍
സ്ത്രീകള്‍ക്ക് ഇതല്ലാതെ എക്കിള്‍, മനംപിരട്ടല്‍, നെഞ്ചിലുണ്ടാകുന്ന അസ്വസ്ഥത, ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട്, ഹൃദയമിടിപ്പ് കൂടുക തുടങ്ങിയ ലക്ഷണങ്ങളും സ്‌ട്രോക്കിന്റെ ഭാഗമായി വരാറുണ്ട്. ഇതല്ലാതെ ക്ഷീണം, കാര്യങ്ങള്‍ പരസ്പരം ബന്ധപ്പെടുത്താനുള്ള ബുദ്ധിമുട്ട് എന്നിവയെല്ലാം പെടുന്നു. ഇത് സ്ത്രീകളിലാണ് പുരുഷന്മാരേക്കാള്‍ കൂടുതല്‍ പ്രത്യക്ഷപ്പെടാറുള്ളതും
ഈസ്ട്രജന്‍
സ്ത്രീകളിലും പുരുഷന്മാരിലും പ്രത്യക്ഷപ്പെടുന്ന ഇത്തരം വ്യത്യസ്ത ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ട ഒരു കാരണമായി സയന്‍സ് പറയുന്നത് ഹോര്‍മോണുകളാണ്. സ്ത്രീകളില്‍ പ്രത്യുല്‍പാദനവുമായി ബന്ധപ്പെട്ട ഈസ്ട്രജന്‍ ഹോര്‍മോണ്‍ സ്‌ട്രോക്കില്‍ നിന്നും സ്ത്രീകളെ സംരക്ഷിയ്ക്കുന്ന ഒന്നാണ്. ഇത് ഈസ്ട്രജന്റെ ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങളുമായി ബന്ധപ്പെട്ടിരിയ്ക്കുന്ന ഒന്നാണ്. ഇത് തലച്ചോറിന്റെ നാശം തടയാന്‍ സഹായിക്കുന്ന ഒന്നാണ്. മാത്രമല്ല, ഈസ്ട്രജന്‍ ഇന്റേര്‍ണല്‍ കരോട്ടിഡ് ആര്‍ട്ടറിയിലെ രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ഇത് തലച്ചോറിലേയ്ക്കുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കുന്നു.
ഗര്‍ഭധാരണം
എല്ലാവര്‍ക്കും സ്‌ട്രോക്ക് വരാനുള്ള സാധ്യതകളുണ്ട്. പ്രത്യേകിച്ചും ബിപി കൂടുതലെങ്കില്‍, പ്രമേഹമെങ്കില്‍, എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ തോത് കൂടുതലെങ്കില്‍, പുകവലിയെങ്കില്‍ എല്ലാം ഇതിനുള്ള സാധ്യതകള്‍ ഏറെയാണ്. എന്നാല്‍ സ്ത്രീകളില്‍ ഇതല്ലാതെ സ്‌ട്രോക്കിന് ഇടയാക്കുന്ന ചില പ്രത്യേക കാരണങ്ങള്‍ കൂടിയുണ്ട്. ഇതിലൊന്നാണ് ഗര്‍ഭധാരണം. രക്തം കട്ട പിടിയ്ക്കുന്ന ഘടത്തിലെ വ്യത്യാസങ്ങള്‍ ഗര്‍ഭകാലത്ത് സ്‌ട്രോക്ക് സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്. ഈ സമയത്ത് രക്തം ക്ലോട്ടാകാന്‍ സാധ്യതയുണ്ട്. ഇത് സ്‌ട്രോക്കിന് കാരണമായേക്കാം.
മൈഗ്രേന്‍
പ്രീക്ലാംസിയ അഥവാ ഗര്‍ഭകാലത്ത് ബിപി കൂടുന്നത് ജീവിതകാലം മുഴുവന്‍ സ്‌ട്രോക്ക് സാധ്യത ഒരു സ്ത്രീയില്‍ വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണെന്ന് പറയാം. ഇതുപോലെ ഈസ്ട്രജന്‍ അളവ് കൂടുതലുള്ള ഓറല്‍ കോണ്‍ട്രാസെപ്റ്റീവ് പില്‍സ് സ്‌ട്രോക്ക് സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന മറ്റൊന്നാണ്. ഓറയോട് കൂടിയുള്ള മൈഗ്രേന്‍, അതായത് കാഴ്ചയ്ക്ക പ്രശ്‌നങ്ങളുണ്ടാക്കുന്ന തരം ഇടയക്കിടെ വന്നു പോകുന്ന മൈഗ്രേന്‍ സ്‌ട്രോക്ക് സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്. ഇത് ബ്ലോക്കുണ്ടാക്കുന്നതാണ് കാരണം. ഹൃദയമിടിപ്പിന്റെ താളം തെറ്റുന്നത് ആരിലും സ്‌ട്രോക്ക് സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണെങ്കിലും സ്ത്രീകള്‍ക്ക് ഇതിനുള്ള സാധ്യത കൂടുതലാണ്.