കറുപ്പിന് ഏഴഴക് എന്നു പറയുമ്പോഴും ചര്‍മത്തിന്റെ നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ പല വഴികളും തേടുന്നവരാണ് ആളുകള്‍.
ഇതിനാല്‍ തന്നെയാണ് വിപണിയിലെ ഫെയര്‍നസ് ക്രീമുകള്‍ക്ക് ഇപ്പോഴും ഏറെ ആവശ്യക്കാരുളളത്. ബ്ലീച്ചിംഗ് പോലുള്ള
സൗന്ദര്യവഴികള്‍ ഇപ്പോഴും പ്രചാരത്തിലുള്ളത്. നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ വേണ്ടിയുള്ള കൃത്രിമ വഴികള്‍ പലപ്പോഴും
ആരോഗ്യ പ്രശ്‌നങ്ങളിലേയ്ക്ക് തന്നെ വഴി വയ്ക്കുന്ന ഒന്നാണ്. ഇതിനായി ഉപയോഗിയ്ക്കുന്ന ക്രീമുകളിലെ കെമിക്കലുകള്‍
ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. വൃക്കയ്ക്ക് വരെ കേടു വരുത്തുന്ന ഇത്തരം പല ക്രീമുകളും ഇന്ന് വിപണിയില്‍ ലഭ്യമാണ്.
നിറം വര്‍ദ്ധിപ്പിയ്ക്കാന്‍
നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ വേണ്ടി അടുത്തിടയ്ക്ക് പ്രചാരത്തില്‍ കേള്‍ക്കുന്ന ഒന്നാണ് ഗ്ലൂട്ടാത്തയോണ്‍. ഇതിന്റെ ഇഞ്ചക്ഷനും
ഗുളികകളുമെല്ലാം തന്നെ ഇന്ന് വലിയ തോതില്‍ ഉപയോഗിച്ച് വരുന്നുണ്ട്. നമ്മുടെ ശരീരത്തില്‍ തന്നെ ഉല്‍പാദിപ്പിയ്ക്കപ്പെടു
ന്ന ഒന്നാണ് ഗ്ലൂട്ടാത്തയോണ്‍. ഇത് നാച്വറല്‍ രീതിയില്‍ ശരീരത്തില്‍ ഉല്‍പാദിപ്പിയ്ക്കപ്പെട്ടാല്‍ ഇത് ചര്‍മത്തിന് പുറമേ
നിന്നൊന്നും നല്‍കാതെ തന്നെ നിറം വര്‍ദ്ധിപ്പിയ്ക്കുകയും ചെയ്യും. പുറമേ നിന്ന് നല്‍കുന്നവയ്ക്ക് ചിലപ്പോഴെങ്കിലും
ചിലര്‍ക്കെങ്കിലും പാര്‍ശ്വ ഫലങ്ങളുണ്ടാകും. ഇതിന് പരിഹാരം നാച്വറല്‍ വഴികളെ ആശ്രയിക്കുകയെന്നതാണ്. ശരീരത്തിലെ
ഗ്ലൂട്ടാത്തിയോണ്‍ ഉല്‍പാദനം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങളും പാനീയങ്ങളുമെല്ലാം തന്നെയുണ്ട്. ഇവ ഉള്ളില്‍
നിന്നും ശരീരത്തിന് നല്‍കിയാല്‍ പുറമേ നിന്നും ഇവ നല്‍കേണ്ട ആവശ്യം വരുന്നില്ല. ഇത്തരത്തില്‍ തയ്യാറാക്കി
ഉപയോഗിയ്ക്കാവുന്ന ഒരു പാനീയത്തെ കുറിച്ചറിയാം. വീട്ടില്‍ തന്നെ നമുക്ക് തയ്യാറാക്കാന്‍ സഹായിക്കുന്ന ഗ്ലൂട്ടാത്തയോണ്‍
പാനീയം.
നെല്ലിക്ക
ഇതിനായി വേണ്ടത് മൂന്ന് ചേരുവകളാണ്. നെല്ലിക്ക, കുരുമുളക്, ശര്‍ക്കര, മഞ്ഞള്‍, ചെറുനാരങ്ങ എന്നിവയാണ്. നെല്ലിക്ക
വൈറ്റമിന്‍ സി സമ്പുഷ്ടമാണ്. ഇതിനാല്‍ തന്നെ ഇത് ആന്റിഓക്‌സിഡന്റ് ഗുണം നല്‍കുന്നു. ചര്‍മത്തിന് നിറം
വര്‍ദ്ധിപ്പിയ്ക്കാന്‍ ഇതേറെ നല്ലതാണ്. രോഗപ്രതിരോധശേഷി കൂട്ടുന്നതിന് ഒപ്പം ചർമ്മത്തിലെ ചുളിവുകൾ നീക്കുന്നതിനും
ചർമ്മത്തിന് യുവത്വം നൽകുന്നതിനും സഹായിക്കും. ചർമ്മത്തിന്റെ ആരോഗ്യത്തിനും ചർമ്മത്തിന് നല്ല തിളക്കം
ലഭിക്കുന്നതിനുമെല്ലാം നെല്ലിക്ക ഉപയോഗിക്കുന്നുണ്ട്.കുരുമുളകും ഏറെ ഗുണം നല്‍കുന്ന ഒന്നാണ്. ഇതും ആന്റിഓക്‌സിഡന്റുകളാല്‍
സമ്പുഷ്ടമാണ് ഫ്രീ റാഡിക്കലുകള്‍ അകറ്റാനും ചര്‍മത്തിലെ ചുളിവുകളും വരകളുമെല്ലാം അകറ്റാനും ഇതേറെ ഗുണം നല്‍കുന്നു. ഇതിന്റെ ആന്റി
ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങളും ചര്‍മത്തിന് ഏറെ നല്ലതാണ്.
ചെറുനാരങ്ങ
വൈറ്റമിന്‍ സി അടങ്ങിയ ചെറുനാരങ്ങ ചര്‍മത്തിന് നിറവും തിളക്കവും മിനുസവും നല്‍കാന്‍ ഏറെ നല്ലതാണ്. ഇത്
കുടിയ്ക്കുന്നതും ചര്‍മത്തില്‍ പുരട്ടുന്നതുമെല്ലാം ചര്‍മത്തിന് ഏറെ ഗുണം നല്‍കുന്നു. പ്രായാധിക്യം മൂലമുണ്ടാവുന്ന
ചർമ്മത്തിലെ ചുളിവുകൾ പരിഹരിക്കാനും കറുത്ത പാടുകളെ സുഖപ്പെടുത്തുന്നതിനും ഇത് ഗുണം ചെയ്യും.
ബ്ലാക്ക്ഹെഡ്ഡുകൾ നീക്കം ചെയ്യാനായി ഇത് ഉപയോഗിക്കാം. നാരങ്ങയിൽ അടങ്ങിയിരിക്കുന്ന സിട്രിക് ആസിഡ്
ചർമ്മത്തിൻ്റെ സ്വാഭാവിക നിറം തിരികെ കൊണ്ടുവരാൻ സഹായിക്കുന്നതാണ്. പ്രകൃതിദത്തമായ ആൻറി ബാക്ടീരിയൽ
ഗുണങ്ങൾ അടങ്ങിയ ഒരു ഘടകമാണ് നാരങ്ങ. ഇവ മുഖക്കുരുവിനെതിരേ ഗുണം ചെയ്യും.നിങ്ങളുടെ ചർമ്മത്തിൽ
ഉപയോഗിക്കുന്നതിനായി വിപണികളിൽ നിന്ന് ലഭിക്കുന്ന ഏതൊരു ഫെയർനെസ് ക്രീമിനേക്കാളും മികച്ചതും, തൽക്ഷണ
ഫലങ്ങൾ നൽകുന്നതും, പാർശ്വഫലങ്ങൾ ഉണ്ടാക്കാൻ സാധ്യത ഇല്ലാത്തതുമായ ഒരു പ്രതിവിധിഒരു പ്രതിവിധിയാണ്
നാരങ്ങ. ഇത് കുടിയ്ക്കുന്നതും ചര്‍മത്തില്‍ പരട്ടുന്നതുമെല്ലാം ഒരുപോലെ ഗുണകരമാണ്.
ശര്‍ക്കര
ശര്‍ക്കര അയേണ്‍ സമ്പുഷ്ടമാണ്. ഇത് രക്തോല്‍പാദനത്തിന് സഹായിക്കുന്നു. ചര്‍മത്തിന് നിറവും തുടിപ്പും നല്‍കാന്‍ രക്തം
വര്‍ദ്ധിയ്ക്കുന്നത് കൊണ്ട് സാധിയ്ക്കും. ചർമത്തെ അഴുക്കുകൾ നീക്കി ആകർഷകമായ രീതിയിൽ മാറ്റിയെടുക്കാൻ
മഞ്ഞളിന് കഴിയും. മുഖക്കുരു, കറുത്ത പാടുകൾ, സോറിയാസിസ് എന്നിവ പരിഹരിക്കുന്നതിനും മഞ്ഞൾ ഉപയോഗിക്കാം.
ഇത് പുതിയ ചർമ്മകോശങ്ങളെ പുനരുജ്ജീവിപ്പിക്കുകയും ചർമ്മത്തിന് ആവശ്യമുള്ള തിളക്കം നൽകുകയും ചെയ്യുന്നു.
ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ അടങ്ങിയ മഞ്ഞൾ ചർമത്തിലെ സുഷിരങ്ങൾ വൃത്തിയാക്കാൻ വലിയ തോതിൽ
സഹായിക്കും.
ഗ്ലൂട്ടാത്തിയോണ്‍ ഡ്രിങ്ക്
ഈ ഗ്ലൂട്ടാത്തിയോണ്‍ ഡ്രിങ്ക് തയ്യാറാക്കാന്‍ ഏളുപ്പമാണ്. ഇതിനായി ഒരു നെല്ലിക്ക വെള്ളം ചേര്‍ത്ത് ജ്യൂസാക്കി എടുക്കാം.
ഒരു ഗ്ലാസ് വെള്ളം ചേര്‍ത്ത് ഒരു നെല്ലിക്ക ജ്യൂസാക്കാം. ഇതിലേക്ക് അല്‍പം മഞ്ഞള്‍പ്പൊടി, കുരുമുളക് പൊടി, അല്‍പം
ശര്‍ക്കര, ഒരു ടീസ്പൂണ്‍ ചെറുനാരങ്ങാനീര് എന്നിവ ചേര്‍ത്തിളക്കാം. ഇത് രാവിലെ വെറും വയറ്റില്‍ കുടിയ്ക്കുന്നത് ഏറെ
ഗുണം നല്‍കും. ദിവസവും ഇത് കുടിയ്ക്കാം. ചര്‍മത്തിനും ആരോഗ്യത്തിനും ഒരുപോലെ ഗുണം നല്‍കുന്ന ഒരു
പാനീയമാണിത്.