ഹൈലൈറ്റ്:
* ഹൃദയമിടിപ്പിലെ ഈ വ്യത്യാസം പ്രശ്‌നമാണ്
* പെട്ടെന്ന് ഉണ്ടാകുന്ന തളര്‍ച്ച ശ്രദ്ധിക്കണം
* ഈ ഭാഗത്തുണ്ടാകുന്ന വേദനകളും പ്രശ്‌നക്കാര്‍
ഹൃദ്രോഗം വന്നാല്‍,അത് നമ്മളുടെ ജീവന്‍ തന്നെയാണ് അപകടത്തിലാക്കുന്നത്. നമ്മളുടെ ജീവിതരീതികളും ജീവിതശൈ
ലികളുമാണ് പലപ്പോഴും നമ്മളെ ഹൃദ്രോഗത്തിലേയ്ക്ക് നയിക്കുന്നതും. ചിലര്‍ തുടക്കത്തില്‍ തന്നെ ഹൃദ്രോഗങ്ങള്‍ കണ്ടെ
ത്താറുണ്ട്. എന്നാല്‍, മറ്റ് ചിലര്‍ കണ്ടെത്തുകയും ഇല്ല. ഇത്തരത്തില്‍ ഹൃദ്രോഗങ്ങള്‍ വന്നാല്‍ തുടക്കത്തില്‍ തന്നെ നമ്മളുടെ
ശരീരം കാണിച്ച് തരുന്ന ലക്ഷണങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.
നെഞ്ച് വേദന
ഹൃദ്രോഗങ്ങള്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ നെഞ്ചാണ് എല്ലാവര്‍ക്കും മനസ്സില്‍ വരിക. നെഞ്ചിന് വരുന്ന വേദനകള്‍ അത്
ചിലപ്പോള്‍ ഹൃദ്രോഗത്തിന്റേതാകാം. അല്ലെങ്കില്‍ വയറ്റില്‍ അസിഡിറ്റി പ്രശ്‌നങ്ങള്‍ വന്നാലും നെഞ്ചില്‍ വേദന അനുഭവ
പ്പെടാം. ഹൃദ്രോഗങ്ങള്‍ മൂലം നെഞ്ചില്‍ വേദന വരാം. പ്രത്യേകിച്ച് നെഞ്ചില്‍ ഒരു ഭാരം ഇരിക്കുന്നത് പോലെയുള്ള അനുഭവം
നിങ്ങള്‍ക്ക് ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. അതുപോലെ തന്നെ നെഞ്ചില്‍ അസ്വസ്ഥത, നെഞ്ചെരിച്ചില്‍ അമിതമായി പ്രഷ
ര്‍ കയറുന്നത് പോലെ തോന്നല്‍ എന്നിങ്ങനെ പലവിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ നിങ്ങള്‍ക്ക് അനുഭവപ്പെട്ടാല്‍ ഒരു ഡോക്ടറെ
കാണിക്കാന്‍ മറക്കരുത്.
ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ വന്നാല്‍ അത് വയറിന്റെ ആരോഗ്യത്തേയും ബാധിക്കും. പ്രത്യേകിച്ച് നല്ലപോലെ
വയറുവേദന വരാന്‍ സാധ്യത കൂടുതലാണ്. അതുപോലെ തന്നെ, ഛര്‍ദ്ദിക്കുക, എല്ലായ്‌പ്പോഴും വയര്‍ ചീര്‍ത്തിരിക്കുകയും
അസിഡിറ്റി പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുന്നതും ഹൃദ്രോഗങ്ങള്‍ വരുന്നതിന്റേയും ലക്ഷണങ്ങള്‍ ആകാം. ചിലര്‍ ദഹന പ്ര
ശ്‌നങ്ങള്‍ മൂലമാണ് നിങ്ങള്‍ക്ക് ഇത്തരം ബുദ്ധിമുട്ടുകള്‍ വരുന്നത് എന്ന് വിചാരിക്കാം. എന്നാല്‍, പതിവായി ഇത്തരം ലക്ഷണ
ങ്ങള്‍ കണ്ടാല്‍ ഡോക്ടറെ കാണിച്ച് കാരണം കണ്ടെത്തുന്നത് നല്ലതായിരിക്കും
കൈകളിലും കഴുത്തിലും പുറഭാഗത്തും വരുന്ന വേദനകള്‍
ചിലര്‍ക്ക് പെട്ടെന്ന് കൈകളിലും അതുപോലെ തന്നെ കഴുത്തിലും, ചിലപ്പോള്‍ പുറംഭാഗത്ത് മുകളിലായും വേദനകള്‍ വ
രുന്നത് കാണാം. കാരണമില്ലാതെ പെട്ടെന്ന് പ്രത്യക്ഷപ്പെടുന്ന ഇത്തരം വേദനകളെ ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. ഇത്ത
രം വേദനകള്‍ വരുന്നതിന്റെ കൂടെ തന്നെ ശ്വാസം കിട്ടാത്ത അവസ്ഥ, അമിതമായി വിയര്‍ക്കുക എന്നീ ബുദ്ധിമുട്ടുകള്‍ ശ്ര
ദ്ധയില്‍ പെട്ടാല്‍ ഉടനെ ഡോക്ടറെ കാണിക്കേണ്ടത് അനിവാര്യമാണ്.
അതുപോലെ തന്നെ നിങ്ങള്‍ പുറത്തേയ്ക്ക് ഇറങ്ങി നടക്കുമ്പോള്‍ തലചുറ്റുന്നത് പോലെ തോന്നുന്നത്, അല്ലെങ്കില്‍
ഇയര്‍ബാലന്‍സ് നഷ്ടപ്പെടുന്നത് പോലെ അനുഭവപ്പെട്ടുകയും മൊത്തത്തില്‍ ശ്വാസം മുട്ടുന്ന അവസ്ഥയും വന്നാല്‍, ഹൃദയ
ത്തിന്റെ ആരോഗ്യം എത്രത്തോളം ഉണ്ടെന്ന് പരിശോധിക്കേണ്ടത് അനിവാര്യമാണ്.
എനര്‍ജി കുറവ്
കുറച്ച് ദുരം നടക്കുമ്പോഴേയ്ക്കും ഒട്ടും അനങ്ങാന്‍ പറ്റാത്ത അവസ്ഥ, അല്ലെങ്കില്‍ ആകപ്പാടെ ക്ഷീണിച്ച് പോകുന്ന
അവസ്ഥ വരുന്നത്, അതുമല്ലെങ്കില്‍ നന്നായി വയര്‍ക്കുന്നത് അതുപോലെ തന്നെ കാലില്‍ പ്രത്യക്ഷപ്പെടുന്ന നീര് എന്നി
വയെല്ലാം ഹൃദ്രോഗങ്ങളുടെ ലക്ഷണമാണ്. അതുപോലെ തന്നെ, സ്ഥിരമായി ചുമ വരുന്നത്, താളം തെറ്റിയുള്ള ഹൃദയ
മിടിപ്പ് എന്നിവയെല്ലാം എന്നിവയെല്ലാം തന്നെ ഹൃദ്രോഗങ്ങളുടെ പ്രാരംഭ ലക്ഷണങ്ങളില്‍ പെടുന്നു.