പലപ്പോഴും പ്രായമാകുന്നതിന് മുൻപ് തന്നെ പലരും നേരിടുന്ന പ്രശ്നമാണ് യൂറിക് ആസിഡിൻ്റേത്. പ്യൂരിൻ അമിതമായ
ഭക്ഷണങ്ങൾ വിഘടിക്കുമ്പോഴാണ് യൂറിക് ആസിഡ് ഉണ്ടാകുന്നത്. ഇത് ശരീരത്തിൽ കൂടുമ്പോൾ പല തരത്തിലുള്ള
പ്രശ്നങ്ങളാണ് ഓരോരുത്തരും നേരിടുന്നത്. ശരീരത്തിൽ അധികമായി യൂറിക് ആസിഡ് ഉണ്ടായാല്‍, അവ ക്രിസ്റ്റലുകളായി
കാലിന്റെ പെരുവിരലിലെ സന്ധികളിൽ അടിഞ്ഞുകൂടുകയാണ് ചെയ്യുന്നത്. പെട്ടെന്ന് സന്ധി വേദന ഉണ്ടാകുകയോ
അല്ലെങ്കിൽ കാലുകളിലും പേശികളിലുമൊക്കെ വീക്കമുണ്ടാകുകയോ ചെയ്യുകയാണെങ്കിൽ അത് സന്ധി
വേദനയായേക്കാം. കഴിക്കുന്ന ഭക്ഷണത്തിലൂടെയും യൂറിക് ആസിഡ് കൂടാനുള്ള സാധ്യത വളരെ കൂടുതലാണ്. യൂറിക്
ആസിഡിൻ്റെ പ്രശ്നമുള്ളവർ തീർച്ചയായും ഒഴിവാക്കേണ്ട ചില പച്ചക്കറികളുണ്ട്.
തക്കാളി
ആരോഗ്യത്തിന് പല തരത്തിലുള്ള ഗുണങ്ങൾ നൽകുന്നതാണ് തക്കാളി. എന്നാൽ ഇത് യൂറിക് ആസിഡ് ഉള്ളവർക്ക് അത്ര
നല്ലതല്ല. പ്യൂരിൻ്റെ അളവ് കുറവാണെങ്കിലും ഇത് യൂറിക് ആസിഡിൻ്റെ പ്രശ്നങ്ങളുള്ളവർക്ക് ഇത് അത്ര നല്ലതല്ല.
സ്ട്രോക്ക് പോലെയുള്ള പ്രശ്നങ്ങൾ മാറ്റാൻ ഇത് വളരെ നല്ലതാണ്. ആരോഗ്യകരമായ ആൻ്റി ഓക്സിഡൻ്റുകൾ ഇത്
വളരെയധികമുണ്ട്. ഫ്രീ റാഡിക്കലുകളുടെ പ്രവർത്തനങ്ങളെ മെച്ചപ്പെടുത്താൻ നല്ലതാണ് തക്കാളി.
വെണ്ടയ്ക്ക
പൊതുവെ ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ഭക്ഷണങ്ങളിലൊന്നാണ് വെണ്ടയ്ക്ക. ഇതിൽ ധാരാളാമായി ഓക്സിലേറ്റ്സ്
അടങ്ങിയിട്ടുണ്ട് ഇത് യൂറിക് ആസിഡ് ഉയർത്തും. വൈറ്റാമിൻ കെ, ഫോളേറ്റ്, ഇരുമ്പ് എന്നിവ അടങ്ങിയിട്ടുണ്ട്. വിളർച്ച
നിയന്ത്രിക്കാൻ സഹായിക്കുന്ന ചില പ്രകൃതിദത്ത പോഷകങ്ങളായി കണക്കപ്പെടുന്നു. ഇത് ഹീമോഗ്ലോബിൻ, ചുവന്ന
രക്താണുക്കൾ, രക്തം കട്ടപിടിക്കൽ എന്നിവയുടെ ഉത്പാദനം സുഗമമാക്കും. ഈ പ്രവർത്തനങ്ങളെല്ലാം വിളർച്ചയിൽ
നിന്ന് സംരക്ഷിക്കും.
മഷ്റൂം
മഷ്റൂം ആരോഗ്യത്തിന് വളരെ നല്ലതാണ് എന്നാൽ പ്യൂറൈൻ വലിയ തോതിൽ അടങ്ങിയിരിക്കുന്നതിനാൽ ഇത് യൂറിക്
ആസിഡ് ഉള്ളവർക്ക് അത്ര നല്ലതല്ല. ഫൈബർ, പ്രോട്ടീൻ, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവയുടെ സമ്പന്നമായ, കുറഞ്ഞ
കലോറി ഉറവിടമാണ് കൂൺ. അൽഷിമേഴ്‌സ്, ഹൃദ്രോഗം, കാൻസർ, പ്രമേഹം തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ
ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാനും അവ സഹായിച്ചേക്കാം
കോളിഫ്ലവർ
പല തരത്തിലുള്ള ആരോഗ്യ ഗുണങ്ങൾ ഉള്ളതാണ് കോളിഫ്ലവർ. എന്നാൽ ഇത് പലപ്പോഴും യൂറിക് ആസിഡ് കൂടുതൽ
ഉള്ളവർക്ക് ആരോഗ്യത്തിന് അത്ര നല്ലതല്ല. ധാരാളം വൈറ്റമിനുകളും മിനറൽസും അടങ്ങിയതാണ് കോളിഫ്ലവർ. എന്നാൽ
പ്യൂരൈൻ കൂടുതൽ ഉള്ളത് കാരണം യൂറിക് ആസിഡ് പ്രശ്നമുള്ളവർ ഇത് കഴിക്കാതിരിക്കുന്നതാണ് എപ്പോഴും നല്ലത്.
അല്ലെങ്കിൽ അളവ് കുറച്ച് കഴിക്കാൻ ശ്രമിക്കേണ്ടത് ഏറെ പ്രധാനമാണ്.