ഇന്ന് പലരിലും ഹൃദ്രോഗങ്ങള്‍ കൂടിവരുന്നതായി നാം കാണുന്നുണ്ട്. ഹൃദ്രോഗങ്ങള്‍ തന്നെ പലവിധമുണ്ട്. അവ വരുന്നതിന്റെ കാരണവും വ്യത്യസ്തമാണ്. അവ ഏതെല്ലാമെന്ന് നോക്കാം
ഹൃദയത്തിന്റെ ആരോഗ്യം വളരെ മുഖ്യമാണ്. ഹൃദയാരോഗ്യം നഷ്ടപ്പെട്ടാല്‍ അത് ജീവന് തന്നെ ഭീഷണി ആയെന്ന് വരാം. ഹൃദയത്തിന്റെ ആരോഗ്യം കാത്ത് പരിപാലിക്കുന്നതിന് നമ്മള്‍ ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങളുണ്ട്. അവ ഏതെല്ലാമെന്ന് നോക്കാം.
എന്താണ് ഹൃദ്രോഗങ്ങള്‍
ഹൃദ്രോഗങ്ങള്‍ എന്നാല്‍ കാര്‍ഡിയോ വസ്‌കുലര്‍ സിഡീസ് എന്നാണ് പൊതുവില്‍ അറിയപ്പെടുന്നത്. നമ്മളുടെ ഹൃദയത്തിന്റെ രക്തധമനികളെ ചില കാര്യങ്ങള്‍ ബാധിക്കുമ്പോഴാണ് അത് ഹൃദയത്തിന്റെ ആരോഗ്യത്തെ നശിപ്പിക്കുന്നത്.
ഇന്ന് പൊതുവില്‍ മിക്കവരിലും കാണുന്ന ഹൃദ്രോഗം എന്നത് കൊറോണറി ആര്‍ട്ടെറി ഡിസീസ് ആണ്. ഹൃദയത്തിലേയ്ക്ക് കൃത്യമായി രക്തം പമ്പ് ചെയ്യപ്പെടാതിരിക്കുകയോ അല്ലെങ്കില്‍ അത് കുറയുകയോ ചെയ്യുമ്പോള്‍ ഓക്‌സിഡനും പോഷകങ്ങളും കൃത്യമായി ഹൃദയത്തിലേയ്ക്ക് എത്താതിരിക്കുകയും ഇത് കൊറോണറി ആര്‍ട്ടറി ഡിസീസിലേയ്ക്ക് നയിക്കുകയും ചെയ്യുന്നു.
പല കാരണങ്ങള്‍ കൊണ്ടാണ് ഇത്തരം ആരോഗ്യപ്രശ്‌നങ്ങള്‍ നമ്മള്‍ക്ക് ഉണ്ടാകുന്നത്. അതില്‍ പ്രധാനപ്പെട്ടതാണ് നമ്മളുടെ ജീവിതശൈലി, ചുറ്റുപാടുകള്‍, പാരമ്പര്യം എന്നിവയെല്ലാം.
ഭക്ഷണം ഹൃദ്രോഗങ്ങളിലേയ്ക്ക് നയിക്കുമോ?
ചില ഭക്ഷണങ്ങള്‍ ഹൃദ്രോഗത്തിന് കാരണാകാറുണ്ട്. പ്രത്യേകിച്ച് കൊഴുപ്പ് അടങ്ങിയ ആഹാരങ്ങള്‍. ഇത്തരത്തില്‍ ഏതെല്ലാം കൊഴുപ്പ് ആടങ്ങിയ ആഹാരങ്ങളാണ് ഹൃദയത്തിന്റെ ആരോഗ്യം ഇല്ലാതാക്കുന്നത് എന്ന് നോക്കാം.
പൊരിച്ചതും വറുത്തതുമായ ആഹാരത്തില്‍ കാണപ്പെടുന്ന ട്രാന്‍സ് ഫാറ്റ്. അതുപോലെ, മാംസം, പാല്‍ ഉല്‍പന്നങ്ങളില്‍ കാണുന്ന സാറ്റിയുറേറ്റഡ് ഫാറ്റ്.
അമിതമായി മധുരം അടങ്ങിയ ഭക്ഷണങ്ങള്‍, റിഫൈന്‍ഡ് കാര്‍ബോഹൈഡ്രേറ്റ്, അമിതമായി ഉപ്പ് ചേര്‍ക്കുന്നത്, ചുവപ്പ് നിറത്തില്‍ ഉള്ളതും പ്രോസസ്സിംഗ് കഴിഞ്ഞതുമായിട്ടുള്ള ആഹാരങ്ങള്‍ കഴിക്കുന്നതെല്ലാം തന്നെ നമ്മളുടെ ഹൃദയത്തിന്റെ ആരോഗ്യം നശിപ്പിക്കുന്നു.
ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങള്‍
നെഞ്ചില്‍ വേദന അനുഭവപ്പെടുന്നത്, അതുപോലെ, അസ്വസ്ഥത അനുഭവപ്പെടുന്നത് ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങളില്‍ ഒന്നാണ്. അതുപോലെ, നെഞ്ചില്‍ ഒരു ഭാരം അനുഭവപ്പെടാം. വലിഞ്ഞ് മുറുകുന്നത് പോലെയും നെഞ്ചില്‍ അനുഭവപ്പെടാം.
അതുപോലെ പൊതുവില്‍ കണ്ടുവരുന്ന ലക്ഷണങ്ങളില്‍ ഒന്നാണ് ശ്വാസം കിട്ടാത്ത അവസ്ഥ. ചിലര്‍ നന്നായി ഫിസിക്കല്‍ ആക്ടിവിറ്റി ചെയ്തതിന് ശേഷം ഒട്ടും ശ്വാസം കിട്ടാതെ കഷ്ടപ്പെടുന്നത് കാണാം. ഇതെല്ലാം ഹൃദ്രോഗത്തിന്റെ ലക്ഷണമാണ്.
അമിതമായി ക്ഷീണം അനുഭവപ്പെടുന്നത്, പ്രത്യകിച്ച് ഒന്നും ചെയ്യാതെ തന്നെ ക്ഷീണം അനുഭവപ്പെടാം. അതുപോലെ, കാലിലും കണങ്കാലിലും കാല്‍പാദത്തിലുമെല്ലാം നീര് കാണപ്പെടുന്നത് ഹൃദ്രോഗത്തിന്റെ ലക്ഷണമാണ്.
അതുപോലെ, തലചുറ്റല്‍ ഛര്‍ദ്ദിക്കാന്‍ വരല്‍, തലയ്ക്ക് കനംകുറവ് പോലെ തോന്നുന്നത്, ബ്ലഡ് പ്രഷര്‍ നന്നായി കുറയുന്നത്, ദഹനക്കുറവ് പോലെയുള്ള പ്രശ്‌നങ്ങള്‍ നേരിടുന്നതെല്ലാം തന്നെ ഹൃദ്രോഗത്തിന്റെ ലക്ഷണമാണ്
ഹൃദ്രോഗം വരാന്‍ സാധ്യത കൂടുതല്‍ ആര്‍ക്കെല്ലാം?
പ്രായമാകുംതോറും കാന്‍സര്‍ വരാനുള്ള സാധ്യതയും കൂടുതലാണ്. അതുപോലെ, സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാര്‍ക്കാണ് ഹൃദ്രോഗങ്ങള്‍ വരാന്‍ സാധ്യത കൂടുതല്‍. സ്ത്രീകളില്‍ സാധാരണ, ആര്‍ത്തവ വിരാമത്തിന് ശേഷം മാത്രമാണ് ഹൃദ്രോഗങ്ങള്‍ കൂടുതലായും കണ്ടുവരുന്നത്.
അതുപോലെ, കുടുംബത്തില്‍ ആര്‍ക്കെങ്കിലും മുന്‍പ് കാന്‍സര്‍ വന്നിട്ടുണ്ടെങ്കില്‍ നിങ്ങള്‍ക്കും കാന്‍സര്‍ വരാന്‍ സാധ്യത കൂടുതലാണ്. അതുപോലെ, രക്തസമ്മര്‍ദ്ദം കൂടുതലുള്ളവര്‍ക്കും അതുപോലെ കൊളസ്‌ട്രോള്‍ കൂടുതലുള്ളവര്‍ക്കും ഹൃദ്രോഗങ്ങള്‍ വരാന്‍ സാധ്യതലാണ്.
അമിതമായി വണ്ണം ഉള്ളവര്‍ക്ക്, പ്രമേഹം, വ്യായാമം ചെയ്യാത്തവര്‍ എന്നിവര്‍ക്കെല്ലാം തന്നെ ഹൃദ്രോഗ സാധ്യത വളരെ കൂടുതലാണ്. ഇവ കൂടാതെ, അമിതമായി പുകവലിക്കുന്ന ശീലമുള്ളവര്‍ക്കും ഹൃദ്രോഗസാധ്യത കൂടുതലാണെന്ന് മനസ്സിലാക്കണം.
4 പ്രധാന ഹൃദ്രോഗങ്ങള്‍
കൊറോണറി ആര്‍ട്ടറി ഡിസീസ്, ഹാര്‍ട്ട് ഫെയ്‌ലിയര്‍, അറിത്മിയ, വള്‍വലാര്‍ ഹാര്‍ട്ട് ഡിസീസ് എന്നിവയാണ് പ്രധാനമായും കാണപ്പെടുന്ന 4 ഹാര്‍ട്ട് ഡിസീസ്.
രക്തധമനികള്‍ ഹൃദയ പേശികളിലേയ്ക്ക് ഓക്‌സിഡനും പോഷകങ്ങളും പമ്പ് ചെയ്യുന്നത് കുറയുമ്പോഴാണ് കൊറോണറി ആര്‍ട്ടെറി ഡിസീസ് ഉണ്ടാകുന്നത്. ഇത് രക്തധമനികളില്‍ പ്ലാക്ക് രൂപപ്പെടുന്നതിലേയ്ക്കും അറ്റാക്ക് വരുന്നതിലേയ്ക്കും നയിക്കുന്നു.
ഹൃദയപേശികള്‍ ക്ഷയിക്കുന്നത് മൂലമാണ് ഹാര്‍ട്ട് ഫെയ്‌ലിയര്‍ ഉണ്ടാകുന്നത്. ഹൃദയമിടിപ്പ് അമിതമായി കൂടുന്നതോ അല്ലെങ്കില്‍ കുറയുന്നത് മൂലമോ ഉണ്ടാകുന്ന അവസ്ഥയാണ് അറിത്മിയ.
അതുപോലെ, ഹൃദയ വാല്‍വ് കൃത്യമായി പ്രവര്‍ത്തിക്കാതിരികുമ്പോള്‍ ഉണ്ടാകുന്നതാണ് വള്‍വലാര്‍ ഹാര്‍ട്ട് ഡിസീസ് ഉണ്ടാകുന്നത്.
ഇവയില്‍ ചിലതെല്ലാം തന്നെ ഒരു പരിധിവരെ നമുക്ക് നിയന്ത്രിച്ച് നിലനിര്‍ത്താന്‍ സാധിക്കുന്നതാണ്. ഇതിനായി മരുന്നുകള്‍ക്കൊപ്പം നല്ല ജീവിതശൈലിയും പിന്തുടരണം.