രാവിലെ പ്രഭാത ഭക്ഷണമായി കഴിക്കാൻ സാധിക്കുന്ന ചില പ്രോട്ടീൻ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ നോക്കാം. വയർ
നിറഞ്ഞിരിക്കാനും സംതൃപ്തി നൽകാനും ഇത് സഹായിക്കും.
ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണങ്ങളിലൊന്നാണ് ബ്രേക്ക് ഫാസ്റ്റ്. പ്രഭാത ഭക്ഷണത്തിന് ഉയർന്ന പ്രോട്ടീനുള്ള
ഭക്ഷണം കഴിക്കുന്നത് വളരെ ആ ദിവസം ആരംഭിക്കാൻ വളരെയധികം സഹായിക്കും. ശരീരത്തിലെ പേശികൾ
പ്രവർത്തിക്കുന്നതിന് പ്രോട്ടീനുകൾ വലിയ പങ്ക് വഹിക്കുന്നുണ്ട്. ഒരു ദിവസത്തേക്ക് വേണ്ട സുസ്ഥിരമായ ഊർജ്ജം പ്രദാനം
ചെയ്യുന്നു, ദീർഘനേരം വയർ നിറഞ്ഞിരിക്കാൻ സഹായിക്കുന്നു തുടങ്ങി പല ഗുണങ്ങളും പ്രോട്ടീൻ കൂടുതലുള്ള
ഭക്ഷണങ്ങളിലൂടെ സാധിക്കും. പ്രോട്ടീനിൽ നിന്നുള്ള അമിനോ ആസിഡുകൾ ന്യൂറോ ട്രാൻസ്മിറ്റർ ഉൽപാദനത്തിന്
അത്യന്താപേക്ഷിതമായതിനാൽ, പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണത്തോടെ ദിവസം ആരംഭിക്കുന്നത് ശ്രദ്ധയും വൈജ്ഞാനിക
പ്രവർത്തനവും വർദ്ധിപ്പിക്കും. കൂടാതെ, ഉയർന്ന പ്രോട്ടീൻ അടങ്ങിയ പ്രഭാതഭക്ഷണങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ
അളവ് സ്ഥിരപ്പെടുത്തുന്നു,
ഓട്സും പ്രോട്ടീൻ പൗഡറും
ഓട്‌സിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്, ഇത് ദഹനത്തിനും ദീർഘനേരം സംതൃപ്തി നൽകാനും സഹായിക്കുന്നു .
ഓട്സിനൊപ്പം പ്രോട്ടീൻ പൗഡർ ചേർക്കുന്നത് പ്രോട്ടീൻ ഉള്ളടക്കം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ഓട്‌സ് പാലോ അല്ലെങ്കിൽ
പാലിന് പകരം വെള്ളമോ ഉപയോഗിച്ച് വേവിക്കുക. ഇനി ഇതിലേക്ക് ഇഷ്ടപ്പെട്ട പ്രോട്ടീൻ പൗഡർ കൂടി ചേർക്കുക. പഴങ്ങൾ,
പരിപ്പ്, തേൻ എന്നിവയൊക്കെ ഇതിന് മുകളിൽ വിതറി കഴിക്കാവുന്നതാണ്.
മുട്ട
ആരോഗ്യ ഗുണങ്ങളാൽ സമ്പുഷ്ടമായതാണ് മുട്ട. ദിവസവും മുട്ട കഴിക്കുന്നത് പല തരത്തിലുള്ള ഗുണങ്ങളാണ് നൽകുന്നത്.
പ്രോട്ടീനിൻ്റെ മികച്ച സ്രോതസാണ് മുട്ട. ശരീരത്തിന് ആവശ്യമായ ഒമ്പത് അവശ്യ അമിനോ ആസിഡുകളുടെ അടങ്ങിയ
ഒരു സമ്പൂർണ്ണ പ്രോട്ടീനാണ് മുട്ട. വൈറ്റമിനുകൾ, ധാതുക്കൾ, കോളിൻ, ല്യൂട്ടിൻ തുടങ്ങിയ ആൻ്റിഓക്‌സിഡൻ്റുകൾ
എന്നിവയും മുട്ടയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. അധിക പോഷകങ്ങൾ ലഭിക്കാനായി രാവിലെ ബ്രേക്ക് ഫാസ്റ്റിൽ മുട്ട
ഉൾപ്പെടുത്തുക. പുഴുങ്ങിയും ഓലെറ്റായും ചിക്കി പൊരിച്ചുമൊക്കെ മുട്ട പ്രഭാത ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്.
ചിയ സീഡ്സ്
ചിയ വിത്തുകൾ ഒരു മികച്ച സസ്യ അധിഷ്ഠിത പ്രോട്ടീൻ ഉറവിടമാണ്, കൂടാതെ ഒമേഗ -3 ഫാറ്റി ആസിഡുകൾ, നാരുകൾ,
ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവയിൽ ഉയർന്നതാണ്. ചിയ പുഡ്ഡിംഗ് ഉണ്ടാക്കാവുന്നതാണ്, വിത്തുകൾ ഒരു രാത്രി
മുഴുവൻ പാലിലോ വെള്ളത്തിലോ കുതിർത്ത് വയ്ക്കുക. രാവിലെ പഴങ്ങൾക്കും അണ്ടിപരിപ്പുകളും ചേർത്ത് ഇത്
കഴിക്കാവുന്നതാണ്. ഓട്സ് തയാറാക്കുമ്പോൾ അതിൽ ചേർത്തും കഴിക്കാവുന്നതാണ്.
പ്രോട്ടീൻ സ്മൂത്തീസ്
ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നവരുടെ ഒരു പ്രധാന ആഹാരമാണ് പ്രോട്ടീൻ സ്മൂത്തീസ്. പ്രോട്ടീൻ പൗഡർ, പാൽ അല്ലെങ്കിൽ
തൈര് എന്നിവ ഉപയോഗിച്ച് സ്മൂത്തികൾ ഇഷ്ടാനുസൃതം തയാറാക്കാവുന്നതാണ്. തിരക്കിട്ട പ്രഭാതങ്ങളിൽ ഇത് വേഗത്തിലും
സൗകര്യപ്രദവുമായ ഉയർന്ന പ്രോട്ടീൻ ഭക്ഷണമായി ഉപയോഗിക്കാം. ഇതിൽ പഴങ്ങളും പച്ചക്കറികളും ചേർക്കുന്നത്
നാരുകളും വൈറ്റമിനുകളും വർദ്ധിപ്പിക്കും. തിരഞ്ഞെടുത്ത പ്രോട്ടീൻ പൗഡർ, പാൽ, ഗ്രീക്ക് തൈര്, പഴങ്ങൾ, ഒരു പിടി ചീര
എന്നിവ ഉപയോഗിച്ച് പോഷകങ്ങൾ നിറഞ്ഞ പ്രോട്ടീൻ സ്മൂത്തീസ് തയാറാക്കാൻ ശ്രദ്ധിക്കുക.