പലര്‍ക്കുമുണ്ടാകുന്ന പ്രശ്‌നമാണ് ഉള്ളംകാലിലുണ്ടാകുന്ന പുകച്ചിലും അസ്വസ്ഥതയും. പ്രത്യേകിച്ചും പ്രായമായവരില്‍. ഇന്ന
ത്തെ കാലത്ത് ഈ പ്രശ്‌നം ഇന്നത്തെ കാലത്ത് ചെറുപ്പക്കാര്‍ക്കുമുണ്ടാകുന്നു. പലപ്പോഴും പ്രമേഹ രോഗികള്‍ക്ക് ഈ പ്രശ്‌നമു
ണ്ടാകാറുണ്ട്. എന്നാല്‍ പ്രമേഹമില്ലാത്തവര്‍ക്കും ഈ പ്രശ്‌നം കണ്ടു വരുന്നു. ഉള്ളം കാലിലുണ്ടാകുന്ന ഇത്തരം പുകച്ചിലിനും
അസ്വസ്ഥതയ്ക്കും പല കാരണങ്ങളുമുണ്ട്. ഇത് മനസിലാക്കി പരിഹാരം കണ്ടെത്തുകയെന്നത് ഏറെ പ്രധാനവുമാണ്. കാര
ണം ഇത് പലപ്പോഴും നമ്മുടെ ശരീരത്തില്‍ ഒളിഞ്ഞു കിടക്കുന്ന ചില രോഗങ്ങളുടെ ലക്ഷണം കൂടിയാകാം.
നാഡികള്‍ക്ക്
പാദത്തിലേയ്ക്കുള്ള നാഡികള്‍ക്ക് വരുന്ന കേടുപാടുകളാണ് ഉള്ളംകാലിലേയും കാലിലേയും ഇത്തരം അസ്വസ്ഥതയ്ക്ക്
കാരണമാകുന്നത്. ഇതിനായി നാം വെള്ളത്തില്‍ കാലിറക്കി വയ്ക്കും, താല്‍ക്കാലിക ആശ്വാസത്തിന് മരുന്നുകള്‍ കഴി
യ്ക്കും. എന്നാല്‍ വീണ്ടും ഇത് തുടങ്ങും. പ്രമേഹ രോഗികള്‍ക്ക് ഇതുണ്ടാകുന്നത് സാധാരണയാണ്. പ്രമേഹരോഗത്തിന്റെ
പ്രധാന ലക്ഷണം തന്നെയാണിത്.
കൊളസ്‌ട്രോള്‍
ഇതുപോലെ കൊളസ്‌ട്രോള്‍ വിഭാഗമായ ട്രൈ ഗ്ലിസറൈഡ് രക്തത്തില്‍ ഉയര്‍ത്തുന്നു നില്‍ക്കുമ്പോള്‍ ഇത്തരം പ്രശ്‌നമുണ്ടാ
കുന്നു. ഇതുപോലെ പെരിഫെറല്‍ ന്യൂറോപ്പതി എന്ന അവസ്ഥ കൊണ്ടും ഇതുണ്ടാകുന്നു. ഇത് നാഡികള്‍ക്ക് കേടു വരുന്ന അ
വസ്ഥയാണ്. പ്രമേഹം, കിഡ്‌നി പ്രശ്‌നം, സന്ധിവാതം, കീമോതെറാപ്പി, ഓട്ടോഇമ്യൂണ്‍ രോഗങ്ങള്‍, കാലിനെ ബാധിയ്ക്കുന്ന
സെല്ലുലൈറ്റിസ് പോലുള്ള ഇന്‍ഫെക്ഷനുകള്‍ എന്നിവയെല്ലാം ഇത്തരം ഉള്ളംകാല്‍ പുകച്ചിലിന് കാരണമാകുന്നു.
അമിത മദ്യപാനം
അമിത മദ്യപാനം ഇതിനുള്ള കാരണമാണ്. മദ്യം നാഡികളെ കേടു വരുത്തുന്നതാണ് കാരണം. നമ്മുടെ ശരീരത്തിന് വേണ്ട
പല വൈറ്റമിനുകളുടേയും കുറവ് ഇത്തരം പ്രശ്‌നത്തിന് കാരണമാകുന്നു. പാദത്തിലും വിരലുകള്‍ക്കിടയിലും ബാധിയക്കു
ന്ന ചില ഫംഗസ് പ്രശ്‌നങ്ങളും ഇതിനുണ്ടാകുന്നു. വൈറ്റമിന്‍ ബി 5, ബി12 തുടങ്ങിയവയുടെ കുറവും ഇതിന് കാരണമാകു
ന്നു. ഉപ്പുറ്റിയുടെ മുകളിലുണ്ടാകുന്ന മുറിവുകള്‍ പോലുള്ള പ്രശ്‌നങ്ങളും ഇത്തരം ഉപ്പുറ്റി വേദനയ്ക്ക് കാരണമാകുന്നു. ഹൈ
പ്പോതൈറോയ്ഡ് പ്രശ്‌നത്തിലും ഇത്തരം ഉളളംകാല്‍ പുകച്ചിലുണ്ടാകും. എച്ച്‌ഐവിയും ഇതിന് അവസ്ഥയുണ്ടാക്കുന്നു.
നട്‌സ്
ഇതിന് പരിഹാരമായി ചെയ്യാവുന്നതില്‍ അടിസ്ഥാനം ഏത് കാരണം കൊണ്ടാണോ ഇതുണ്ടാകുന്നത്, ഇത് പരിഹരിയ്ക്കുക
യെന്നതാണ്. അതായത് ആ രോഗത്തെ നിയന്ത്രണത്തില്‍ നിര്‍ത്തുക. ഇതുപോലെ വൈറ്റമിന്‍ കുറവുണ്ടെങ്കില്‍ ഇത് പരിഹ
രിയ്ക്കുക. ഇതിന് ചെയ്യാവുന്ന ചില പരിഹാരങ്ങളുണ്. ഒരു പാത്രത്തില്‍ ഐസ് വെള്ളവും മറ്റൊരു പാത്രത്തില്‍ ഇളംചൂടു
വെള്ളവും വയ്ക്കുക. രണ്ടിലും അല്‍പനേരം വീതം മാറി മാറി കാലിറക്കി വയ്ക്കുക. ഇതുപോലെ പാദം, കാല്‍ മുകളിലേ
യ്ക്ക് ഉയര്‍ത്തി വയ്ക്കാം. എപ്‌സം സാള്‍ട്ട് ഇളം ചൂടുവെള്ളത്തില്‍ ഇട്ട് ഇതില്‍ കാലിറക്കി വയ്ക്കുന്നത് നല്ലതാണ്. പ്രമേഹ
രോഗികള്‍ ഇത് ചെയ്യുന്നത് നല്ലതല്ല. കാരണം ഇത് ഫംഗല്‍ ഇന്‍ഫെക്ഷനുകള്‍ക്ക് സാധ്യതയുണ്ടാക്കാം. കടല്‍ മത്സ്യങ്ങള്‍
ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഇതല്ലെങ്കില്‍ മീനെണ്ണ ഗുളിക രണ്ടെണ്ണം വീതം കഴിയ്ക്കാം. മഞ്ഞള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെ
ടുത്താം. ഇതുപോലെ ഇഞ്ചിയും ഈ പ്രശ്‌നത്തിന് പരിഹാരമാകുന്ന ഒന്നാണ്. വൈറ്റമിന്‍ ബി12, 5 എന്നിവ ലഭിയ്ക്കാന്‍
മത്സ്യം, കരള്‍, കിഡ്‌നി, ബീന്‍സ്, സണ്‍ഫ്‌ളവര്‍ സീഡ്‌സ്, നട്‌സ്, പാല്‍, ചീസ്, മുട്ട, ഇറച്ചി എന്നിവ കഴിയ്ക്കാം.