സംസ്ഥാനത്ത് മഞ്ഞപ്പിത്തം പടർന്ന് പിടിക്കുന്നത് ആശങ്ക ഉയർത്തുന്നുണ്ട്. മലപ്പുറം, എറണാകുളം, കോഴിക്കോട്, തൃശൂര്‍
ജില്ലകളില്‍ കേസുകൾ വർധിച്ച് വരികയാണ്. ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി
കൊണ്ടിരിക്കുകയാണ്. ചൂട് കാലവസ്ഥയിലാണ് മഞ്ഞപ്പിത്തം അഥവ വൈറൽ ഹൈപ്പറ്റൈറ്റിസ് പടരുന്നത്.
രോഗം പടരാതിരിക്കാൻ കൃത്യമായ പ്രതിരോധ പ്രവർത്തനങ്ങൾ സ്വീകരിക്കേണ്ടത് വളരെ പ്രധാനമാണ്. മഞ്ഞപ്പിത്തം
വരാതിരിക്കാനും പ്രതിരോധിക്കാനും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് ഏറെ പ്രധാനമാണ്. കണ്ണിനും തൊലിപ്പുറത്തും
മഞ്ഞ നിറം വരുന്നതാണ് പ്രധാന ലക്ഷണം.
രോഗ ലക്ഷണങ്ങൾ
കാര്യമാല രോഗലക്ഷണങ്ങൾ കാണാത്തതാണ് ഹെപ്പറ്റൈറ്റിസ് എയുടെ പ്രധാന ലക്ഷണങ്ങൾ. 95 ശതമാനം കുട്ടികളിലും
പത്ത് മുതൽ ഇരുപത്തിയഞ്ച് ശതമാനം മുതിർന്നവരിലും പൊതുവെ ലക്ഷണങ്ങൾ ഒന്നും കാണാറില്ല. പനി, കടുത്ത
നിറത്തിലുള്ള മൂത്രം, വയർ വേദന, ഭാരം കുറഞ്ഞ് പോകുക, തലവേദന, ക്ഷീണം, ഛർദ്ദി തുടങ്ങിയവയൊക്കെ
രോഗലക്ഷണങ്ങൾ. രോഗം മൂർച്ഛിക്കുമ്പോൾ കണ്ണിലും തൊലി പുറത്തും മൂത്രത്തിലും നഖത്തിലുമൊക്കെ മഞ്ഞ നിറം
കാണപ്പെടുന്നു.
കൂടുതൽ ശ്രദ്ധിക്കേണ്ടവർ
രോഗപ്രതിരോധ ശേഷി കുറവുള്ള ആളുകൾ പ്രത്യേകം ശ്രദ്ധിക്കണം. പ്രമേഹമുള്ളവർക്കും പ്രായമായവർക്കും രോഗം
വേഗത്തിൽ പിടിപ്പെടാനുള്ള സാധ്യതയുണ്ട്. കുടിക്കുന്ന വെള്ളമാണ് പലപ്പോഴും വില്ലനാകുന്നത് അതുകൊണ്ട്
തിളപ്പിച്ചാറിയ വെള്ളമാണ് കുടിക്കുന്നതെന്ന് ഉറപ്പ് വരുത്തുക. രോഗം ബാധിക്കുന്നവർ വ്യക്തി ശുചിത്വും പാലിക്കണം.
കൂടാതെ രോഗ ബാധിതരുമായി സമ്പർകം പുലർത്തുന്നവർ കൈകൾ കൃത്യമായി കഴുകി വ്യത്തിയാക്കണം.
രോഗുമുണ്ടെന്ന് തോന്നിയാൽ സ്വയം ചികിത്സയ്ക്ക് നിൽക്കാതെ വേഗം വൈദ്യ സഹായം തേടുക.
എങ്ങനെ പ്രതിരോധിക്കാം?
തിളപ്പിച്ചാറിയ വെള്ളം കുടിക്കുക എന്നതാണ് മഞ്ഞപ്പിത്തം വരാതിരിക്കാനുള്ള പ്രധാന പ്രതിരോധ പ്രവർത്തനങ്ങളിലൊന്ന്.
പഴങ്ങളും പച്ചക്കറികളുമൊക്കെ കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കുക. മലമൂത്ര വിസർജ്ജനത്തിന്
ശേഷം കൈകൾ വ്യത്തിയായി കഴുകണം. മാത്രമല്ല കഴിക്കുന്നതിന് മുൻപും ശേഷവും കൈകൾ നന്നായി കഴുകണം.
കിണറുകളിലെ വെള്ളം കൃത്യമായി ക്ലോറിനേറ്റ് ചെയ്ത് വേണം ഉപയോഗിക്കാൻ. വീട്ടിലും പരിസരത്തും മാലിന്യങ്ങൾ
കുമിഞ്ഞ് കൂടാൻ ഇടയാക്കരുത്. മാത്രമല്ല കിണറിൽ മറ്റ് അഴുക്ക് ജലമൊന്നും വീഴാതിരിക്കാൻ മതിൽ കെട്ടി സൂക്ഷിക്കണം.