പ്രസവിച്ച് കിടക്കുന്ന സ്ത്രീയെ വായു കുത്തിവച്ച് കൊലപ്പെടുത്താന്‍ നോക്കിയത് വാര്‍ത്താപ്രാധാന്യം നേടി.
എയര്‍ എംബോളിസം എന്നറിയപ്പെടുന്ന ഇതെങ്ങനെ സംഭവിയ്ക്കുന്നു എന്നറിയൂ.
പ്രസവം കഴിഞ്ഞ സ്ത്രീയെ വായു കുത്തിവച്ച് കൊല്ലാന്‍ ശ്രമിച്ച വാര്‍ത്തയാണ് ഇപ്പോള്‍ പലരേയും ഞെട്ടിയ്ക്കുന്ന
ത്. വായു കുത്തിവച്ചാല്‍ മരണം വരെ സംഭവിയ്ക്കുമെന്നത് പലര്‍ക്കും ആദ്യമായിട്ടുള്ള അറിവാണ്. എയര്‍ എംബോളിസം
എന്നാണ് ഇത് അറിയപ്പെടുന്നത്. മരണം വരെ സംഭവിയ്ക്കാവുന്ന ഒന്നാണ് ഇഞ്ചക്ഷനിലൂടെ വായു ഉള്ളില്‍ കയറിയാല്‍
സംഭവിയ്ക്കുന്നത്. മരണം സംഭവിച്ചില്ലെങ്കില്‍ത്തന്നെയും അറ്റാക്ക്, സ്‌ട്രോക്ക് തുടങ്ങിയ പല അപകടാവസ്ഥകളിലേയ്ക്കും
ഇത് കൊണ്ടു ചെന്ന് എത്തിയ്ക്കുന്നു.
ധമനികള്‍
രക്തക്കുഴലുകളില്‍ ഏതെങ്കിലും വിധത്തില്‍ വായു കടക്കുന്ന അവസ്ഥയാണ് എയര്‍ എംബോളിസം. ശരീരത്തില്‍ ധമനി
കളും സിരകളുമുണ്ട്. ധമനികള്‍ ഓക്‌സിജന്‍ അടങ്ങിയ രക്തം ഹൃദയത്തിലേയ്ക്ക് കൊണ്ടു പോകുന്നു. സിരകള്‍ മറ്റ്
അവയവങ്ങളില്‍ നിന്നും രക്തം ഹൃദയത്തില്‍ എത്തിയ്ക്കുന്ന പ്രക്രിയയാണ് ചെയ്യുന്നത്. വായു കുമിളകള്‍ ധമനികളി
ലേയ്ക്കും സിരകളിലേയ്ക്കും കടക്കുന്നതിനെയാണ് എയര്‍ എംബോൡസം എന്ന് പറയുന്നത്. സിരകളില്‍ ഇതുണ്ടാകുന്ന
തിനെ വെനസ് എയര്‍ എംബോളിസം എന്നും സിരകളില്‍ എത്തുന്നതിന് ആര്‍ട്ടീരിയല്‍ എയര്‍ എംബോളിസം എന്നുമാണ്
പറയുന്നത്.
ബ്രെയിന്‍
ഇതുണ്ടാകുന്നതോടെ ബ്രെയിനിലേയ്ക്കുള്ള രക്തപ്രവാഹം തടസപ്പെടുന്നു. ഇതുപോലെ ബിപി കൂടി രക്തക്കുഴല്‍ പൊട്ടാന്‍
സാധ്യതയുമുണ്ടാകുന്നു. ഹാര്‍ട്ട്, ബ്രെയിന്‍, ലംഗ്‌സ് എന്നിവയിലാണ് സാധാരണയായി ഇത്തരം വായു കുമികളകള്‍ അഥവാ
എയര്‍ ബബിളുകള്‍ കുടുങ്ങുന്നത്. ഇത് യഥാക്രമം ഹാര്‍ട്ട് അറ്റാക്ക്, സ്‌ട്രോക്ക്, ശ്വാസതടസം എന്നിവ സൃഷ്ടിക്കുന്നു. ഇത്
മരണം വരെ വരുത്തിയേക്കാം. വെറും 2-3 മില്ലി വായു മാത്രം മതിയാകും ഇതിന്.
ലംഗ്‌സ്
പല സന്ദര്‍ഭങ്ങളിലും എയര്‍ എംബോളിസമുണ്ടാകും. കുത്തിവയ്പ്പിനിടെ, ശസ്ത്രക്രിയാ വേളകളില്‍ എല്ലാം ഇത്തരം
പ്രശ്‌നം ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഒഴിഞ്ഞ സിറിഞ്ച് കൊണ്ട് കുത്തി വച്ചാലും ഇതേ അവസ്ഥയ്ക്ക് സാധ്യതയുണ്ട്. മൂത്രം
പോകാന്‍ വേണ്ടി ഘടിപ്പിയ്ക്കുന്ന കത്തീറ്റര്‍ വഴിയും ഇത്തരം എംബോളിസം സാധ്യതയുണ്ട്. ലംഗ്‌സ് ട്രോമ ഈ എയര്‍
എംബോളിസത്തിന് ഇടയാക്കും. ഏതെങ്കിലും അവസ്ഥയില്‍ തനിയെ ശ്വസിയ്ക്കാന്‍ പറ്റാത്ത അവസ്ഥയില്‍ ആളുകളെ
വെന്റിലേറ്ററില്‍ പ്രവേശിപ്പിയ്ക്കാറുണ്ട്. ഇത്തരം അവസ്ഥയില്‍ വെന്റിലേറ്ററിലൂടെയും എയര്‍ എംബോളിസത്തിന്
സാധ്യതയുണ്ട്.
ലക്ഷണങ്ങളും
സ്‌കൂബ ഡൈംവിഗ് ഇത്തരം സാധ്യതയുണ്ടാക്കുന്ന ഒന്നാണ്. വെള്ളത്തിനടയില്‍ ശ്വാസം പിടിച്ച് പെട്ടെന്ന് ഉപരിതലത്തിലേ
യ്ക്ക് വന്ന് പെട്ടെന്ന് ശ്വാസമെടുക്കുമ്പോള്‍ എയര്‍ എംബോളിസം സാധ്യതയുണ്ട്. ഇതുണ്ടായാല്‍ ശ്വാസതടസമുണ്ടാകും.
നെഞ്ചുവേദന, സന്ധിവേദന, ബോധം കെടുക, ചുണ്ടിലും നാവിലും നീല നിറം തുടങ്ങിയ പല ലക്ഷണങ്ങളും ഇതിന്റെ
ഭാഗമായി ഉണ്ടാകും.