നമ്മള്‍ തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ നിരവധി കാര്യങ്ങള്‍ ചെയ്യാറുണ്ട്. ചിലര്‍ ചെറുപ്പം മുതല്‍ കുട്ടികള്‍ക്ക്
ഇതിന് വേണ്ടി പരിശീലനം പോലും നല്‍കുന്നത് കാണാം. എന്നാല്‍, തലച്ചോറിന്റെ ആരോഗ്യം നശിപ്പിക്കുന്നതുംഒട്ടും
കാര്യക്ഷമമല്ലാതാക്കുന്നതുമായ ചിലശീലങ്ങളും ഉണ്ട്. ഇത്തരം ശീലങ്ങള്‍ നിങ്ങള്‍ക്കുണ്ടെങ്കില്‍ പരമാവധി അവ ഒഴിവാ
ക്കുന്നതാണ് നല്ലത്. അവ ഏതെല്ലാമെന്ന് നോക്കാം.
തെറ്റായ ആഹാരരീതി
നമ്മള്‍ ദിവസേന നല്ല ഹെല്‍ത്തിയായിട്ടുള്ള ആഹാരങ്ങള്‍ മാത്രമാണ് കഴിക്കുന്നത് എന്ന് ഒരിക്കലും പറയാന്‍ സാധിക്കില്ല.
ചിലപ്പോള്‍, വറുത്തതും പൊരിച്ചതും, അമിതമായി മധുരം അടങ്ങിയതുമായ ആഹാരങ്ങള്‍ കഴിക്കാറുണ്ട്. എന്നാല്‍, ചിലര്‍
പതിവായി ഇത്തരത്തില്‍ പുറത്ത് നിന്നും കഴിക്കുന്നവരും ഉണ്ട്. എന്നാല്‍, അമിതമായി പ്രോസസ്സ്ഡ് ഫുഡ് കഴിക്കുന്നത്,
കൊഴുപ്പ്, മധുരം കഴിക്കുന്നത് എന്നിവയെല്ലാം തലച്ചോറിന്റെ കാര്യക്ഷമതയെ മോശമായാണ് ബാധിക്കുന്നത്. കാരണം,
ഇത്തരം ആഹാരങ്ങള്‍ അമിതവണ്ണത്തിലേയ്ക്ക് നയിക്കുന്നു. അതുപോലെ തന്നെ ജീവിതശൈലീ രോഗങ്ങളിലേയ്ക്കും
ഒരാളം തള്ളിവിടുന്നുണ്ട്. ഇതെല്ലാം തന്നെ തലച്ചോറിനെ മോശമായി ബാധിക്കുന്നുണ്ട് എന്ന് മനസ്സിലാക്കുക. അതിനാല്‍, നല്ല
ഹെല്‍ത്തി ഫുഡ് കഴിക്കാന്‍ എല്ലായ്‌പ്പോഴും ശ്രദ്ധിക്കേണ്ടത് അനിവാര്യം.
വ്യായാമക്കുറവ്
നന്നായി വ്യായാമം ചെയ്യുന്നത് തലച്ചോറിന് നല്ല ഉണര്‍വ് നല്‍കുന്നതിനും അതുപോലെ, സ്‌ട്രെസ്സ് കുറയ്ക്കാനും, പല അസുഖ
ങ്ങളില്‍ നിന്നും നമ്മളുടെ ആരോഗ്യത്തെ സംരക്ഷിക്കുന്നതിനുമെല്ലാം സഹായിക്കുന്നുണ്ട്. കൂടാതെ, തലച്ചോറിലേയ്ക്ക്
കൃത്യമായി രക്തട്ടം നടക്കാനും തലച്ചോര്‍ നല്ല ഹെല്‍ത്തിയായി നിലനിര്‍ത്താനും ഇത് വളരെയധികം സഹായിക്കുന്നു എന്ന്
തന്നെ പറയാം. അതുപോലെ, നല്ല ഉറക്കം ലഭിക്കാനും, മനസ്സിനെ നല്ലപോലെ സമാധാനം ലഭിക്കാനും ദേഷ്യം കുറയ്ക്കാനും
ഇത് സഹായിക്കുന്നുണ്ട്. ഇത്തരം മാറ്റങ്ങള്‍ തലച്ചോറിനെ ആരോഗ്യത്തോടെ ഇരിക്കാന്‍ സഹായിക്കുന്നതാണ്. അതിനാല്‍,
ദിവസേന കുറച്ച് നേരമെങ്കിലും വ്യായാമം ചെയ്യാന്‍ ശ്രദ്ധിക്കണം.
മദ്യപാനവും പുകവലിയും
നിങ്ങളില്‍ ഉള്ള മദ്യപാനം പുകവലി എന്നീ ദുശ്ശീലങ്ങള്‍ സത്യത്തില്‍ തലച്ചോറിന്റെ ആരോഗ്യത്തിന് ഒട്ടും നല്ലതല്ല. ഇവ
തലച്ചോറിലേയ്ക്കുള്ള രക്തോട്ടം കുറയ്്ക്കാന്‍ കാരണമാകുന്നുണ്ട്. അതുപോലെ, ഇവ അമിതമായി ഉപയോഗിക്കാന്‍ തലച്ചോര്‍
പ്രേരിപ്പിക്കുകയും. നിങ്ങള്‍ ഇതിന് അഡിക്റ്റ് ആകുന്നതിന് കാരണമാകുകയും ചെയ്യുന്നു. ഇത് തലച്ചോറിന്റെ
ആരോഗ്യത്തെ മാത്രമല്ല, മൊത്തത്തിലുള്ള ആരോഗ്യം തന്നെ നശിപ്പിക്കാന്‍ കാരണമാകുന്നുണ്ട്.
ഒറ്റപ്പെട്ടിരിക്കല്‍
ചിലര്‍ അധികം ആളുകളുമായി സംസാരിക്കാതെ, ഒറ്റപ്പെട്ടിരിക്കാന്‍ എല്ലായ്‌പ്പോഴും ആഗ്രഹിക്കുന്നത് കാണാം. എന്നാല്‍,
ഇത്തരത്തില്‍ സമൂഹത്തില്‍ നിന്നും സ്വയം ഉള്‍വലിഞ്ഞ് ജീവിക്കുന്നത് സത്യത്തില്‍ ആരോഗ്യത്തിനും മനസ്സിനും അതു
പോലെ നമ്മളുടെ തലച്ചോറിനും അത്ര നല്ലതല്ല. കാര്യങ്ങള്‍ പെട്ടെന്ന് മനസ്സിലാക്കാന്‍ സാധിക്കാതെ വരുന്നതും, മാനസിക
രോഗങ്ങളിലേയ്ക്ക് ഇവരെ നയിക്കുന്നതിനും ഇത് കാരണമാകാം. അതിനാല്‍, സോഷ്യല്‍ കണക്ഷന്‍ വെക്കുന്നത് വളരെ
നല്ലതാണ്. ഇത് സത്യത്തില്‍ ബുദ്ധിയുടെ വികാസത്തിന് വളരെയധികം സഹായിക്കും.
അമിതമായി ഫോണ്‍ ഉപയോഗിക്കുന്നത്
ഇന്ന് മിക്കവരും സമയം ചിലവഴിക്കാന്‍ അമിതമായി ആശ്രയിക്കുന്നത് മൊബൈല്‍ഫോണിനെ ആണ്. അമിതമായി നമ്മള്‍
ഫോണില്‍ തന്നെ,അല്ലെങ്കില്‍ ലാപ്‌ടോപ്പില്‍ നോക്കി ഇരിക്കുമ്പോള്‍ അത് ഹോര്‍മോണ്‍ വ്യതിയാനത്തിലേയ്ക്ക് നയിക്കുന്നു.
ഇത് തലച്ചോറില്‍ വീക്കം സംഭവിക്കുന്നതിന് കാരണമാണ്. അതിനാല്‍, അമിതമായി ഫോണ്‍ നോക്കി ഇരിക്കുന്നത്
കുറയ്ക്കാവുന്നതാണ്. അതുമാത്രമല്ല, നിങ്ങള്‍ ലാപ്‌ചോപ്പില്‍ അമിതമായി പണി എടുക്കുന്നവരാണെങ്കില്‍ ഒരു 10 സെക്കന്റെ
ങ്കിലും ദുരത്തേയ്ക്കുള്ള ഏതെങ്കിലും വസ്തുവിലേയ്ക്ക് ഇടയ്ക്ക് നോക്കുന്നത് നല്ലതാണ്. ഇത് തലച്ചോറിന്റെ ആരോഗ്യത്തിനെ
സഹായിക്കും. കണ്ണുകള്‍ക്കും നല്ലതാണ്.
ഇരുട്ടത്ത് ഇരിക്കുന്നത്
ചിലര്‍ രാവിലേയും ഇരുട്ടത്ത് തന്നെ അമിതമായി ഇരിക്കുന്നത് കാണാം. ഇത്തരത്തില്‍ അധികം വെളിച്ചം തട്ടാതെ ഇരുട്ടത്ത്
അമിതമായി സമയം ചിലവഴിക്കുന്നത് തലച്ചോറിന്റെ ആരോഗ്യത്തെ മോശമായി ബാധിക്കുന്നതാണ്. ഇത് നമ്മളുടെ
മൂഡിനേയും അതുപോലെ തന്നെ ഉറക്കത്തേയും കാര്യമായി ബാധിച്ചെന്ന് വരാം. അതിനാല്‍, രാവിലെ വെളിച്ചത്ത് ഇരിക്കാനും
രാത്രി ഉറങ്ങുമ്പോള്‍ നല്ല ഇരുട്ടത്ത് കിടക്കാവുന്നതാണ്. രാത്രി ഇരുട്ടില്‍ കിടക്കുന്നത് നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കുന്നതാണ്.
നെഗറ്റീവ്
എല്ലായ്‌പ്പോഴും നെഗറ്റീവ് ആയി ചിന്തിക്കുന്നതും അതുപോലെ, നെഗറ്റീവ് ആയിട്ടുള്ള കാര്യങ്ങള്‍ മാത്രം കേള്‍ക്കുന്നതും
നെഗറഅറീവ് കാര്യങ്ങള്‍ മാത്രം പറയുന്നതും സത്യത്തില്‍ തലച്ചോറിന്റെ ആരോഗ്യത്തിന് ഒട്ടും നല്ലതല്ല. ഇത് സ്‌ട്രെസ്സ്
വര്‍ദ്ധിപ്പിക്കുകയും പോസ്റ്റ് ട്രവ്മാറ്റിക് സ്‌ട്രെസ്സ് ഡിസോഡറിലേയ്ക്ക് നയിക്കുകയും ചെയ്യുന്നുണ്ട്. അതുപോലെ, ഇത്
നിങ്ങളെ ഒറ്റപ്പെടല്‍ അനുഭവിക്കുന്നതിലേയ്ക്കും ജീവിതത്തില്‍ ഒറ്റ പ്രതീക്ഷയും ഇല്ലാതിരിക്കുന്നതിലേയ്ക്കും നയിക്കുന്നു.
ഇത് ഡിപ്രഷനിലേയ്ക്ക് വരെ നയിക്കാം. അതിനാല്‍, എല്ലായ്‌പ്പോഴും പോസറ്റീവായിരിക്കാന്‍ ശ്രദ്ധിക്കുക. ഇതിനായി
വേണമെങ്കില്‍ നിങ്ങള്‍ക്ക് മെഡിറ്റേഷന്‍ പരിശീലിക്കാവുന്നതാണ്. അതുപോലെ, നെഗറ്റീവ് എനര്‍ജി നിറയ്ക്കുന്ന
ആള്‍ക്കാരില്‍ നിന്നും അകലം പാലിക്കാവുന്നതാണ്.