പല്ലുകളുടെ ഭംഗി സ്വാഭാവികമായി കൂട്ടാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് ഏറെ പ്രധാനമാണ്. പല്ല് തേയ്ക്കുന്നതിനൊപ്പം
പല്ലുകളെ നന്നായി സംരക്ഷിക്കുകയും വേണം. ഒന്ന് വാ തുറത്ത് ചിരിക്കണമെങ്കിൽ പല്ലുകൾ നല്ല നിറം വേണം. മഞ്ഞ
പല്ലുകൾ പലരുടെയും ആത്മവിശ്വാസം പോലും ഇല്ലാതാക്കുന്നു. ചിരിക്കുമ്പോൾ ആദ്യം കാണുന്ന പല്ലുകളുടെ നിറം
വെളുത്തിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. പല്ലുകളിലെ നിറ വ്യത്യാസം പലരും നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ്.
മുഖത്തെ ഭംഗി കൂട്ടാനും വെള്ള പല്ലുകൾ ഏറെ സഹായിക്കും. പല്ലുകൾ നല്ല ആരോഗ്യത്തോടെയും ഭംഗിയോടെയും
സൂക്ഷിക്കാൻ ചില കാര്യങ്ങൾ ചെയ്യണം.
തണ്ണിമത്തൻ
നമ്മുടെ നാട്ടിൽ വളരെ സുലഭമായി ലഭിക്കുന്നതാണ് തണ്ണിമത്തൻ. വൈറ്റമിൻ സി ധാരാളമായി അടങ്ങിയിട്ടുള്ള
തണ്ണിമത്തനിൽ ഉയർന്ന ജലാംശമുണ്ട്. തണ്ണിമത്തൻ കഴിച്ചാൽ അത് ഉമിനീർ ഉത്പാദിപ്പിക്കാൻ സഹായിക്കും. ഇത്
ദന്തക്ഷയത്തിനുള്ള പ്രകൃതിദത്ത പരിഹാരമാണെന്ന് കരുതപ്പെടുന്നുണ്ട്.
സ്ട്രോബെറീസ്
സ്ട്രോബെറിയിൽ അടങ്ങിയിരിക്കുന്ന മാലിക് ആസിഡ് പല്ലുകൾ സ്വാഭാവികമായി വൃത്തിയാക്കുന്നതിൽ പ്രധാന പങ്ക്
വഹിക്കുന്നു. ഈ ആസിഡ് പല്ലിലെ മഞ്ഞ നിറം നീക്കാനും പല്ലുകൾ വെളുപ്പിക്കാനും സഹായിക്കുന്നു. ഇത് പല്ലുകളെ
ആരോഗ്യകരവും വെളുപ്പും നിലനിർത്താൻ സഹായിക്കുന്നതാണ്.
ആപ്പിൾ
ദിവസവും ആപ്പിൾ കഴിക്കുന്നത് പല തരത്തിലുള്ള ആരോഗ്യ ഗുണങ്ങളാണ് നൽകുന്നത്. അതുപോലെ ആപ്പിൾ പല്ലിനും
ഏറെ മികച്ചതാണ്. ആപ്പിൾ കഴിക്കുന്നത് പല്ലിൻ്റെ സ്വാഭാവിക സ്‌ക്രബറായി പ്രവർത്തിക്കും. ഇതിലടങ്ങിയിരിക്കുന്ന
മാലിക് ആസിഡ് പല്ലിലെ മഞ്ഞ കറ നീക്കം ചെയ്യുകയും പ്രകൃതിദത്തമായ ശുദ്ധീകരണമായി പ്രവർത്തിക്കുകയും ചെയ്യുന്നു.
പൈനാപ്പിൾ
പൈനാപ്പിളിലെ അടങ്ങിയിരിക്കുന്ന ബ്രോമെലൈൻ എന്ന എൻസൈം പല്ലുകൾക്ക് ഏറെ പ്രധാനമാണ്. ഇത്
പ്രകൃതിദത്തമായ പല്ല് വെളുപ്പിക്കാൻ സഹായിക്കുന്ന പ്രധാനിയാണ്. ഇതിന് സ്വാഭാവിക ബ്ലീച്ചിംഗ് ഗുണങ്ങളുണ്ട്, മഞ്ഞ
പാടുകൾ നീക്കം ചെയ്യാൻ പ്രോട്ടീൻ വിഘടിപ്പിക്കുന്നു. ഇതിലടങ്ങിയിരിക്കുന്ന അസിഡിക് ഗുണങ്ങൾ പല്ലിലെ ശിലാഫലകം
നീക്കം ചെയ്യും.