അമിതവണ്ണം പല ആരോഗ്യ പ്രശ്‌നങ്ങളും വരുത്തും. യൂട്രൈന്‍സ് ക്യാന്‍സര്‍ ഇതില്‍ ഒരു പ്രശ്‌നമാണ്. ഇവ രണ്ടും തമ്മിലുള്ള
ബന്ധത്തെക്കുറിച്ചറിയാം. സ്ത്രീകളെ ബാധിയ്ക്കുന്ന ക്യാന്‍സറുകളില്‍ പ്രധാനപ്പെട്ടതാണ് യൂട്രൈന്‍ ക്യാന്‍സര്‍. ഇതിന്
പ്രധാനപ്പെട്ട കാരണങ്ങളില്‍ ഒന്നായി പറയുന്നതാണ് അമിതവണ്ണം. അമിതവണ്ണം യൂട്രൈന്‍ ക്യാന്‍സര്‍ റിസ്‌ക്
ഇരട്ടിയാക്കുന്നതായി പഠനങ്ങള്‍ പറയുന്നു. പകുതിയില്‍ അധികം യൂട്രസ് ക്യാന്‍സര്‍ കേസുകളുടേയും പുറകിലുള്ള ഘടകം
അമിതവണ്ണമാണ്. അതായത് ഈ രോഗം നമ്മുടെ ലൈഫ്‌സ്റ്റൈലുമായി അടുത്തുനില്‍ക്കുന്നുവെന്ന സൂചന നല്‍കുന്നു.
ഇതിനാല്‍ തന്നെ അമിതവണ്ണം നിയന്ത്രിയ്‌ക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അവബോധമുണ്ടാക്കേണ്ടത്
അത്യാവശ്യമാണ്.
ഡയറ്റിന്റേയും വ്യായാമത്തിന്റേയും സഹായത്തോടെ
വികസിത രാജ്യങ്ങളിലാണ് ഈ രോഗം കൂടുതലായി കണ്ടുവരുന്നത്. കലോറി അധികമുള്ള ഭക്ഷണങ്ങളും
വ്യായാമക്കുറവുമെല്ലാം ഇതിന് കാരണങ്ങളായി വരുന്നു. ഇതിനാല്‍ തന്നെ ഇത്തരം സ്ഥലങ്ങളില്‍ ആരോഗ്യകരമായ
ഡയറ്റിന്റേയും വ്യായാമത്തിന്റേയും സഹായത്തോടെ യൂട്രൈന്‍ ക്യാന്‍സര്‍ തടയാന്‍ സാധിയ്ക്കുമെന്ന സന്ദേശം നല്‍കാന്‍
സാധിയ്ക്കണം. ഇത്തരം ലൈഫ്‌സ്റ്റൈല്‍ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിലൂടെ ഈ പ്രശ്‌നത്തിന് കാര്യമായ
പരിഹാരവുമുണ്ടാകും.
വിസറര്‍ ഫാറ്റ്
വിസറര്‍ ഫാറ്റ് എന്നത് ഏറെ അപകടം ചെയ്യുന്ന ഒന്നാണ്. അതായത് വയറ്റിന് ചുറ്റും കൊഴുപ്പടിഞ്ഞ് കൂടുന്നത്. ഇത്
കൊഴുപ്പിലെ ബയോകെമിക്കലുകള്‍ ടര്‍മോജെനെസിസ്, എന്‍ഡോമെട്രിയല്‍ പ്രോലിഫെറേഷന്‍ എന്നിവ വര്‍ദ്ധിപ്പിയ്ക്കുന്നു.
വിസറല്‍ അഡിപോസ് ടിഷ്യൂ ഹൈപ്പര്‍ ഇന്‍സുലേമിയ എന്ന ഇന്‍ഫ്‌ളമേഷന് കാരണമാകുന്നു. ഹൈപ്പര്‍ ഗ്ലൈസീമിയയും
ഇന്‍സുലിന്‍ പോലുള്ള കാര്യങ്ങളുമെല്ലാം എന്‍ഡോമെട്രിയോസിസ് കോശങ്ങള്‍ വര്‍ദ്ധിയ്ക്കാന്‍ ഇടയാക്കും. വിസറല്‍ ഫാറ്റ്
കാരണം ഈസ്ട്രജന്‍ മെറ്റാബൊളൈറ്റസ് വര്‍ദ്ധിയ്ക്കുന്നു. ഇതും ഇന്‍ഫ്‌ളമേഷനും ചേര്‍ന്ന് ഡിഎന്‍എയ്ക്ക് നാശമുണ്ടാക്കുന്നു.
ഇത് ക്യാന്‍സറിലേക്ക് നയിക്കുന്നു.
അമിതവണ്ണം
എന്‍ഡോമെട്രിയല്‍ ക്യാന്‍സറും അമിതവണ്ണവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ആളുകള്‍ക്കിടയില്‍
അവബോധമുണ്ടാക്കുകയെന്നത് ഇതിനാല്‍ തന്നെ ഏറെ പ്രധാനമാണ് അമിതവണ്ണം ഇത്തരം ക്യാന്‍സറിന് കാരണമാകുന്നത്
പോലെ തന്നെ അമിതവണ്ണമുണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് ആളുകള്‍ക്കിടയില്‍ അവബോധമുണ്ടാക്കുകയും
വേണം. ആളുകള്‍ ആരോഗ്യപരമായ കാര്യങ്ങളെക്കുറിച്ച് കൂടുതല്‍ ബോധവാന്മാരാകുകയും തടി കുറയ്ക്കുകയും ചെയ്താല്‍
ഇത്തരത്തിലെ ക്യാന്‍സര്‍ ഒരുപരിധി വരെ തടഞ്ഞ് നിര്‍ത്താന്‍ സാധിയ്ക്കും.
ക്യാന്‍സറിനെ തുരത്താന്‍
ക്യാന്‍സറിനെ തുരത്താന്‍ ലൈഫ്‌സ്റ്റൈല്‍ ആരോഗ്യകരമാക്കേണ്ടത് പ്രധാനമാണ്. നിത്യവും വ്യായാമം, ബാലന്‍സ് ആയ
ഡയറ്റ് എന്നിവ ക്യാന്‍സര്‍ തടയാന്‍ ശക്തമായ ആയുധങ്ങളാണ്. ഇത്തരം കാര്യങ്ങള്‍ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയാല്‍
മൊത്തത്തില്‍ ആരോഗ്യം മെച്ചപ്പെടുമെന്ന് മാത്രമല്ല, ക്യാന്‍സര്‍ പോലുള്ളവ തടയാന്‍ കഴിയുകയും ചെയ്യും.
എന്‍ഡോമെട്രിയല്‍ ക്യാന്‍സര്‍ അഥവാ യൂട്രൈന്‍ ക്യാന്‍സര്‍ തടയാന്‍ ഇത് സഹായിക്കും. പൊതുജനങ്ങളില്‍ അവബോധം
വളര്‍ത്താനുള്ള പബ്ലിക് അവയര്‍നസ് ക്യാംപെയ്‌നുകളും വിദ്യാഭ്യാസപരിപാടികളും ആരോഗ്യകരമായ ജീവിതം
കെട്ടിപ്പടുക്കാന്‍ സഹായിക്കുകയും ചെയ്യും.