മഴക്കാലത്ത് രോഗങ്ങള്‍ സര്‍വസാധാരണമാണ്. ഇതിന് തടയിടാന്‍ സഹായിക്കുന്ന ഭക്ഷണങ്ങളുണ്ട്. ഇതില്‍ ഒന്നാണ് നെയ്യ്.
ആരോഗ്യത്തിന് സഹായിക്കുന്നതില്‍ ഭക്ഷണത്തിന് പ്രധാന പങ്കുണ്ട്. മഴക്കാലത്തെ ആരോഗ്യപരിപാലനം പ്രത്യേകം
ശ്രദ്ധിക്കേണ്ടതുമുണ്ട്. ആരോഗ്യത്തിന് സഹായിക്കുന്ന ഭക്ഷണം കഴിയ്ക്കുകയെന്നത് പ്രധാനമാണ്. മഴക്കാലത്ത്
രോഗങ്ങള്‍ക്ക് സാധ്യതയേറെയാണ്. ഇതിന് പ്രതിരോധം തീര്‍ക്കാന്‍ ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍
സഹായിക്കുന്ന ഭക്ഷണം കഴിയ്ക്കണം. ഇത്തരത്തില്‍ ഒന്നാണ് നെയ്യ്. മഴക്കാലത്ത് ഒരു സ്പൂണ്‍ നെയ്യ് കഴിയ്ക്കുന്നത്
നല്‍കുന്ന ഗുണം പലതാണ്.
ശരീരത്തിന് പ്രതിരോധം
ശരീരത്തിന് പ്രതിരോധം നല്‍കുന്നുവെന്നത് തന്നെയാണ് ഏറ്റവും വലിയ ഗുണം. ഇത് ശരീരത്തിന് പ്രതിരോധശേഷി
നല്‍കുന്ന ഒന്നാണ്. കൊഴുപ്പിൽ ലയിക്കുന്ന വിറ്റാമിനുകളായ ഡി, കെ, ഇ, എ എന്നിവ നെയ്യില്‍ അടങ്ങിയിട്ടുണ്ട്. ആൻറി
ബാക്ടീരിയൽ, ഫംഗസ്, ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ നെയ്യിൽ ഉണ്ട്. നെയ്യ് മറ്റ് ഭക്ഷണങ്ങളില്‍ നിന്നും പോഷകം
വലിച്ചെടുക്കാന്‍ സഹായിക്കുന്നു. ഇതെല്ലാം പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്നു. മഴക്കാലത്ത് രോഗങ്ങള്‍
സര്‍വസാധാരണമാണ്
ദഹനപ്രശ്‌നങ്ങള്‍
ദഹനപ്രശ്‌നങ്ങള്‍ മഴക്കാലത്ത് പതിവാണ്. ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ക്കുള്ളള നല്ലൊരു പരിഹാരമാണ്നെയ്യ്
കഴിയ്ക്കുന്നത്. ബ്യൂട്ടിറിക് ആസിഡിന്റെ മികച്ച ഉറവിടമാണ് നെയ്യ്. വൻകുടൽ കോശങ്ങൾ അവരുടെ പ്രിയപ്പെട്ട ഊർജ്ജ
സ്രോതസ്സായി ബ്യൂട്ടിറിക് ആസിഡ് ഉപയോഗിക്കുന്നു.രാവിലെ ഒരു ഗ്ലാസ് ചെറുചൂടുവെള്ളവും ഒരു ടീസ്പൂണ്‍ നെയ്യും
കഴിയ്ക്കുന്നത് മലബന്ധം മാറ്റി നല്ല ശോധനയ്ക്ക് സഹായിക്കുന്ന ഒന്നാണ്.
നെയ്യ് ചര്‍മത്തിനും മുടിക്കുമെല്ലാം
നെയ്യ് ചര്‍മത്തിനും മുടിക്കുമെല്ലാം ഏറെ നല്ലതാണ്. മണ്‍സൂണ്‍കാലത്തും ഇത് ഗുണം നല്‍കും. ഓര്‍മശക്തി
വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണിത്. ഇതിനാല്‍ കുട്ടികള്‍ക്ക് ഇതേറെ നല്ലതാണ്. പ്രത്യേകിച്ചും മഴക്കാലത്ത് കുട്ടികള്‍ക്ക്
പ്രതിരോധം തീര്‍ക്കാനും ഓര്‍മശക്തി വര്‍ദ്ധിപ്പിയ്ക്കാനും നെയ്യ് ഏറെ ഗുണം നല്‍കുന്നു.
നല്ല കൊഴുപ്പാണെന്നത്
ഇതിലുള്ളത് നല്ല കൊഴുപ്പാണെന്നത് കൊണ്ടുതന്നെ ഏറെ ഗുണകരമാണ് ഇത്. നെയ്യിൽ ആരോഗ്യകരമായ ഒമേഗ ഫാറ്റി
ആസിഡുകൾ ഉണ്ട്, അത് ശരീരത്തിന്റെ കൊഴുപ്പ് കുറയുന്നു. ഇത് ശരീരഭാരം കുറയ്ക്കാൻ അനുയോജ്യമായ ഭക്ഷണമായി
നെയ്യിനെ മാറ്റുന്നു. ഇതു കഴിയ്ക്കുമ്പോള്‍ അപചയ പ്രക്രിയ, ദഹനം എന്നിവ ശക്തിപ്പെടും. ഇത് അമിത ആഹാരം
ഒഴിവാക്കാനുള്ള നല്ലൊരു വഴി കൂടിയാണ്.