പലർക്കും പേടിയുള്ള ഒരു രോഗമാണ് ക്യാൻസർ. ഈ അടുത്ത കാലത്തായി ഒരുപാട് ആളുകളിൽ കണ്ടുവരുന്ന രോഗാവസ്ഥ
കൂടിയാണിത്. വിദഗ്ധ ചികിത്സകളൊക്കെ ലഭ്യമാണെങ്കിലും രോഗം നിർണയം താമസിക്കുന്നതാണ് പലപ്പോഴും രോഗം
മൂർച്ഛിക്കാനുള്ള പ്രധാന കാരണങ്ങളിലൊന്ന്. ചില ക്യാൻസറുകൾ ലക്ഷണങ്ങളൊന്നും കാണിക്കില്ലെങ്കിലും മറ്റ് ചിലത
ലക്ഷണങ്ങൾ കാണിക്കാറുണ്ട്. പൊതുവെ ആളുകൾക്ക് ഭയമുള്ള ഒന്നാണ് രക്താർബുദം അഥവ ബ്ലഡ് ക്യാൻസർ. രക്ത
ഉത്പ്പാദനം കുറയുമ്പോഴാണ് ലുക്കിമീയ അഥവ രക്താർബുദം ഉണ്ടാകുന്നത്. ജീവിതശൈലിയും ഭക്ഷണശൈലിയുമൊക്കെ
ക്യാൻസറിനുള്ള കാരണങ്ങൾ തന്നെയാണ്.
ബ്ലഡ് ക്യാൻസർ
പലപ്പോഴും തിരിച്ചറിയാനും കണ്ടെത്താനും ഏറെ പ്രയാസമാണ് ബ്ലഡ് ക്യാൻസർ. മൂന്ന് തരമായി ഇതിനെ തിരിക്കാം.
രക്തോത്പാദനം കുറയുന്നതിനെയാണ് ലുക്കീമിയ അഥവ ബ്ലഡ് ക്യാൻസർ എന്ന് പറയുന്നത്. കോശങ്ങളുടെ വളർച്ചയെ
അടിസ്ഥാനമാക്കി പെട്ടെന്ന് വളരുന്നതിന് അക്യൂട്ട് ലുക്കിമീയ എന്ന് പറയുന്നു. സാവധാനത്തിൽ വളർന്ന് വരുന്നതിനെ
ക്രോണിക് ലുക്കിമീയ എന്നുമാണ് തരം തിരിക്കുന്നത്.
പ്ലേറ്റ്ലെറ്റ് കുറയുക
രക്താർബുദം ഉള്ള ആളുകളിൽ പ്ലേറ്റ്ലെറ്റിൻ്റെ അളവ് ക്രമാതീതമായി കുറയാറുണ്ട്. ഇത് പലപ്പോഴും അറിയാതെ
പോകാറുണ്ട്. ഈ സന്ദർഭങ്ങളിൽ രക്തക്കുഴലുകൾ പൊട്ടി രക്തസ്രാവം ഉണ്ടാകാറുണ്ട്. ഇത് മൂലം ത്വക്കിൽ കൂടി രക്തം
വരാനുള്ള സാധ്യത വളരെ കൂടുതലാണ്. മാത്രമല്ല ചർമ്മത്തിൽ അമിതമായ ചുവന്ന പാടുകൾ കണ്ടാൽ ഉടനെ ഡോക്ടറെ
കാണാനും ശ്രദ്ധിക്കുക. തലവേദന, ചർമ്മത്തിലും വായിലുമൊക്കെ ഉണ്ടാകുന്ന മാറ്റങ്ങൾ എന്നിവയെല്ലാം ലക്ഷണങ്ങളാകാം.
എല്ലാ ലക്ഷണങ്ങളും ക്യാൻസറാകണമെന്നും ഇല്ല.
ഹീമോഗ്ലോബിൻ കുറവ്
രക്തത്തിലെ ഹീമോഗ്ലോബിൻ്റെ അളവ് കുറയുന്നത് ലുക്കിമീയയുടെ ഒരു പ്രധാനപ്പെട്ട ലക്ഷണമാണ്. പലപ്പോഴും ലക്ഷണ
ങ്ങൾ കാണിക്കാതിരിക്കുന്ന ലുക്കിമീയ ചിലപ്പോൾ ചിലരിൽ ലക്ഷണങ്ങൾ കാണിക്കാറുണ്ട്. അമിതമായി വിളർച്ച ക്ഷീണം
എന്നിവയൊക്കെ ഹീമോഗ്ലോബിൻ കുറയുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങളാണ്. തുടർച്ചയായി തലകറക്കവും തളർച്ചയുമു
ണ്ടെങ്കിൽ തീർച്ചയായും ഡോക്ടറെ കണ്ട് പരിശോധന നടത്താൻ ശ്രദ്ധിക്കുക.
പനി
മറ്റൊരു പ്രധാന ലക്ഷണമാണ് ഇടയ്ക്കിടയെ ഉണ്ടാകുന്ന പനി. പൊതുവെ ലുക്കിമീയ ഉള്ളവർക്ക് ഇടവിട്ട് പനിയുണ്ടാകാനുള്ള
സാധ്യത വളരെ കൂടുതലാണ്. കാരണം രോഗ മൂലം കോശങ്ങളുടെ പ്രതിരോധ ശേഷി കുറയുന്നതാണ് ഇതിൻ്റെ കാരണം.
രാത്രിയിൽ വിയർക്കുക, പെട്ടെന്ന് ഭാരം കുറയുക, ഭക്ഷണം കഴിക്കാൻ സാധിക്കാതെ വരിക പോലെയുള്ള ലക്ഷണങ്ങളെ
യും സൂക്ഷിക്കണം. മാത്രമല്ല മൂക്ക്, മലദ്വാരം, വായ എന്നീ സ്ഥലങ്ങളിലൂടെ അസ്വാഭാവികമായ രക്തസ്രാവമുണ്ടായാലും
സൂക്ഷിക്കണം.