ശരീരത്തിലെ പ്യൂറൈനുകൾ എന്ന രാസവസ്തുവിനെ വിഘടിക്കുമ്പോൾ ഉണ്ടാകുന്ന മാലിന്യ വസ്തുവാണ് യൂറിക് ആസിഡ്.
ഇത് രൂപപ്പെടുത്തുന്നത് ശരീരത്തിന് വളരെ പ്രധാനമാണെങ്കിലും യൂറിക് ആസിഡ് അടിഞ്ഞ് കിടക്കുന്നത് പല തരത്തിലുള്ള
ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും. ശരിയായ അളവിൽ യൂറിക് ആസിഡിൻ്റെ അളവ് നിലനിർത്തേണ്ടത്
മൊത്തത്തിലുള്ള ആരോഗ്യത്തിന് നിർണായകമാണ്. വീട്ടിലിരുന്ന് തന്നെ യൂറിക് ആസിഡിൻ്റെ അളവ് സ്വാഭാവികമായി
കുറയ്ക്കാൻ സഹായിക്കുന്ന ചില കാര്യങ്ങൾ ഇതാ.
ശരീരഭാരം കുറയ്ക്കാം
ശരീരഭാരം ശരിയായ രീതിയിൽ നിയന്ത്രിക്കേണ്ടത് വളരെ പ്രധാനമാണ്. അമിതഭാരം ശരീരത്തിൽ യൂറിക് ആസിഡിൻ്റെ
അളവ് കൂടാൻ ഇടയാക്കും. കൊഴുപ്പ് കോശങ്ങളാണ് അമിതമായി യൂറിക് ആസിഡ് ഉത്പാദിപ്പിക്കുന്നത്. അമിതഭാരം
കാരണം പലപ്പോഴും കിഡ്നിക്ക് ഫലപ്രദമായി യൂറിക് ആസിഡിനെ ഫിൽട്ടർ ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. ശരീരഭാരം
കുറയ്ക്കുന്നത് യൂറിക് ആസിഡിൻ്റെ അളവ് ഗണ്യമായി കുറയ്ക്കും. കൃത്യമായ പ്രൊഫഷണലിൻ്റെ സഹായത്തോടെ
ശരീരഭാരം നിയന്ത്രിക്കാൻ ശ്രമിക്കുക.
മധുരം കൂടുതലുള്ള പാനീയങ്ങൾ
മധുരപാനീയങ്ങൾ കുടിക്കാൻ ആഗ്രഹമില്ലാത്തവർ വളരെ കുറവായിരിക്കും. പഞ്ചസാര അടങ്ങിയ പാനീയങ്ങൾ
ശരീരത്തിലെ യൂറിക് ആസിഡിൻ്റെ അളവ് വർദ്ധിപ്പിക്കുന്നതിന് കാരണമാകും. വിപണിയിൽ ലഭിക്കുന്ന പാനീയങ്ങളിൽ
ഹൈ-ഫ്രക്ടോസ് കോൺ സിറപ്പ് അടങ്ങിയിട്ടുണ്ട് ഉയർന്ന യൂറിക് ആസിഡിൻ്റെ അളവുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു.
ഇതിന് പകരമായി യൂറിക് ആസിഡിൻ്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നതിന് വെള്ളം, ഹെർബൽ ടീ, ഫ്രഷ് ഫ്രൂട്ട്
ജ്യൂസുകൾ എന്നിവ ഉപയോഗിച്ച് സ്വയം ഹൈഡ്രേറ്റ് ചെയ്യുക.
ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ
ഫൈബർ ധാരാളം അടങ്ങിയ ഭക്ഷണങ്ങൾ ആരോഗ്യത്തിന് വളരെ പ്രധാനമാണ്. ഇത് പല തരത്തിലുള്ള ഗുണങ്ങൾ
നൽകുന്നുണ്ട്. മലബന്ധം പോലെയുള്ള പ്രശ്നങ്ങൾ ഒഴിവാക്കാൻ ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ സഹായിക്കും.
രക്തത്തിൽ നിന്ന് അധിക യൂറിക് ആസിഡ് ആഗിരണം ചെയ്യാനും പുറന്തള്ളാനും ഫൈബർ വളരെയധികം സഹായിക്കും.
ദൈനംദിന ഭക്ഷണത്തിൽ പലതരം പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തുക. തവിട്ട് അരി, മുഴുവൻ ഗോതമ്പ് ബ്രെഡ്,
ബാർലി തുടങ്ങിയ ധാന്യങ്ങൾ കഴിക്കാൻ ശ്രമിക്കുക. പയർ, ബീൻസ്, ചെറുപയർ തുടങ്ങിയ പയർവർഗ്ഗങ്ങൾ കഴിക്കണം.
അധിക നാരുകൾ വർദ്ധിപ്പിക്കുന്നതിന് അണ്ടിപ്പരിപ്പും ബദാം, ചിയ വിത്തുകൾ, ഫ്ളാക്സ് സീഡുകൾ എന്നിവ
ലഘുഭക്ഷണമാക്കാം.
പ്യൂരിൻ കൂടുതലുള്ള ഭക്ഷണങ്ങൾ
ദൈനംദിന ഭക്ഷണക്രമത്തിൽ വലിയ രീതിയിലുള്ള മാറ്റങ്ങളാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്. ഡയറ്റിൽ പ്യൂരിനുകൾ
കൂടുതലുള്ള ഭക്ഷണങ്ങൾ ഉൾപ്പെടുത്തിയാൽ യൂറിക് ആസിഡിൻ്റെ അളവ് വർദ്ധിപ്പിക്കും. പഴങ്ങൾ കഴിക്കുന്നത്
വളരെ പ്രധാനമാണ്.പ്യൂരിനുകൾ വളരെ കുറവാണ് പഴങ്ങളിൽ. ഇലക്കറികൾ, ക്യാരറ്റ്, കുക്കുമ്പർ, തുടങ്ങിയ
ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത് ഏറെ പ്രധാനമാണ്. കുറച്ച അളവിൽ കൊഴുപ്പുകൾ ഉള്ള പാൽ, ചീസ്, തൈര്
തുടങ്ങിയ കഴിക്കാൻ ശ്രമിക്കണം.