പലരെയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് ആസിഡിറ്റി. ഭക്ഷണം കഴിച്ച ശേഷം നെഞ്ചിൽ എരിച്ചിലുണ്ടാവുന്ന
പോലെ പലർക്കും തോന്നാറുണ്ട്. തിരക്കിട്ട ജീവിതത്തിനിടയിൽ കൃത്യ സമയത്ത് ഭക്ഷണം കഴിക്കാൻ പലർക്കും പറ്റാറില്ല
ഇതാണ് അസിഡിറ്റി ഉണ്ടാകാനുള്ള പ്രധാന കാരണം. ആമാശയത്തിൽ ദഹനപ്രക്രിയയ്ക്ക് ആവശ്യമായ ആസിഡകൾ
സ്വാഭാവികമായി ഉണ്ടാകാറുണ്ട്. എന്നാൽ ആഹാര പദാർത്ഥങ്ങളെ ഉടച്ച് കളയുന്ന ഇത്തം ദ്രാവകങ്ങൾക്ക് അത് കിട്ടാതെ
വരുമ്പോഴാണ് അസിഡിറ്റി ഉണ്ടാകുന്നത്. അമിതമായി കഫീൻ കഴിക്കുന്നവർ, ഫാസ്റ്റ് ഫുഡ് കഴിക്കുന്നവർ, ആഹാരം
കൃത്യസമയത്ത് കഴിക്കാത്തവർക്കാണ് പൊതുവെ അസിഡിറ്റ് പ്രശ്നങ്ങൾ ഉണ്ടാകുന്നത്.
തുളസി വിത്തുകൾ
ബേസിൽ സീഡ്സ് അഥവ തുളസി വിത്തുകൾ കാണാൻ ചിയ സീഡ്സിനെ പോലെയാണ് ഇരിക്കുന്നതെങ്കിലും രണ്ടും വ്യത്യസ്തമാ-
ണ്. തുളസി വിത്തുകൾ ചിയ വിത്തുകളെക്കാളും അൽപ്പം വലിപ്പം കൂടുതലുള്ളതാണ്. ധാരാളം ഡയറ്ററി ഫൈബർ അടങ്ങി-
യിട്ടുള്ളതാണ് തുളസി വിത്തുകൾ. ബേസിൽ വിത്ത് വെള്ളം ആരോഗ്യകരവും പോഷകപ്രദവുമാണ്. ദഹനത്തെ സഹായി-
ക്കാനും, ശരീരഭാരം കുറയ്ക്കാൻ , മലബന്ധം ഒഴിവാക്കാൻ, ചർമ്മത്തിൻ്റെ ആരോഗ്യം മെച്ചപ്പെടുത്താൻ, ശരീരത്തിന്
തണുപ്പ് നൽകാനൊക്കെ ഈ തുളസി വിത്തുകൾക്ക് കഴിയും. കൂടാതെ, തുളസി വിത്തുകളിൽ നാരുകൾ, ആൻ്റിഓക്‌സി-
ഡൻ്റുകൾ, ഇരുമ്പ്, മഗ്നീഷ്യം തുടങ്ങിയ ധാതുക്കൾ, അവശ്യ ഫാറ്റി ആസിഡുകൾ എന്നിവയും ഇതിൽ അടങ്ങിയിട്ടുണ്ട്.
നാരങ്ങ
നാരങ്ങയുടെ ആരോഗ്യ ഗുണങ്ങൾ വളരെ പ്രശസ്തമാണ്. ആരോഗ്യത്തിന് പല തരത്തിലുള്ള ഗുണങ്ങൾ നാരങ്ങ നീര് നൽകാ
റുണ്ട്. നാരങ്ങ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ഹൃദ്രോഗം, വിളർച്ച, വൃക്കയിലെ കല്ലുകൾ, ദഹന പ്രശ്നങ്ങൾ,
കാൻസർ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും. ഇതിന് ആൻ്റി ബാക്ടീരിയൽ, ആൻ്റി ഫംഗൽ ഗുണങ്ങളും
ധാരാളമായി അടങ്ങിയിട്ടുണ്ട്. നാരങ്ങ നീര് ഫ്ലേവനോയിഡുകൾ എന്ന പോഷകങ്ങളുടെ സ്രോതസാണ് നാരങ്ങ. ക്യാൻസറി
ലേക്ക് നയിച്ചേക്കാവുന്ന കേടുപാടുകളിൽ നിന്ന് കോശങ്ങളെ സംരക്ഷിക്കാൻ സഹായിക്കുന്ന ആൻ്റി ഓക്സിഡൻ്റുകൾ
ഇതിലുണ്ട്.
തേൻ
ആരോഗ്യത്തിന് ഏറെ നല്ലതാണ് തേൻ. ഇതിൽ ആൻ്റി ബാക്ടീരിയൽ ഗുണങ്ങൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഹൃദയാ
രോഗ്യം മെച്ചപ്പെടുത്താൻ വളരെ നല്ലതാണ് തേൻ. തേൻ രക്തത്തിലെ ട്രൈഗ്ലിസറൈഡുകൾ, എൽഡിഎൽ കൊളസ്ട്രോൾ
എന്നിവയുടെ അളവ് കുറയ്ക്കുകയും എച്ച്ഡിഎൽ കൊളസ്ട്രോൾ വർദ്ധിപ്പിക്കുകയും ചെയ്യുന്നു. അമിതമായ
കൊളസ്ട്രോൾ ധമനികളിൽ അടിഞ്ഞുകൂടുകയും ഹൃദയപ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യും. തേനിലെ ആൻ്റി
ഓക്‌സിഡേറ്റീവ് ഗുണങ്ങൾ ഓക്‌സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കാൻ സഹായിക്കുന്നു. കോശങ്ങളെ നശിപ്പിക്കുന്ന ഫ്രീ
റാഡിക്കലുകളും അവയുടെ ദോഷകരമായ പ്രത്യാഘാതങ്ങളെ പ്രതിരോധിക്കാനുള്ള ശരീരത്തിൻ്റെ കഴിവും തമ്മിലുള്ള
അസന്തുലിതാവസ്ഥയാണ് ഓക്‌സിഡേറ്റീവ് സ്ട്രെസ്.
പാനീയം തയാറാക്കാൻ
ഇതിനായി ഒരു ലിറ്റർ വെള്ളത്തിൽ തുളസി വിത്തുകൾ ആദ്യം കുതിർക്കുക. ഇനി ഇതിലേക്ക് അൽപ്പം നാരങ്ങ നീരും 1
ടേബിൾ സ്പൂൺ തേനും ചേർത്ത് യോജിപ്പിക്കുക. ഇത് ഇനി രാവിലെയോ അല്ലെങ്കിൽ ഏതെങ്കിലും സമയത്തോ കുടിക്കാവു
ന്നതാണ്. വെള്ളത്തിൽ കുതിർക്കുമ്പോൾ തുളസി വിത്തുകൾ വീർത്ത് വരും. ഇതൊരു ജെൽ പോലെയാണ് ഇരിക്കുന്നത്.
ഏതെങ്കിലും പുതിയൊരു പാനീയം കുടിക്കുന്നതിന് മുൻപ് തീർച്ചയായും ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ചെയ്യുക.