അതീവ ജാഗ്രത പുലർത്തേണ്ട ഒരു രോഗാവസ്ഥയാണ് കോളറ. ചെറിയ അശ്രദ്ധ മൂലം ജീവൻ പോലും അപകടത്തിലാകാൻ
ഉള്ള സാധ്യത വളരെ കൂടുതലാണ്. ഈ അടുത്ത കാലത്തായി പല തരത്തിലുള്ള പകർച്ച വ്യാധികളാണ് സംസ്ഥാനത്ത്
വ്യാപിച്ച് കൊണ്ടിരിക്കുന്നത്. ഏറ്റവും അവസാനമായി ഉണ്ടായിരിക്കുന്നത് കോളറയാണ്. കഴിഞ്ഞ ആറ് മാസത്തിനിടെ
ഒൻപത് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത ്ഒരു യുവാവ് മരിച്ചത് കോളറ മൂലമാണെന്ന് സ്ഥിരീകരിച്ച-
തോടെ രോഗവ്യാപനം തടയാനുള്ള എല്ലാ മാർഗങ്ങളും സർക്കാർ സ്വീകരിച്ച് കഴിഞ്ഞിട്ടുണ്ട്. രോഗം വരാതിരിക്കാനും
വന്നാൽ ശ്രദ്ധിക്കേണ്ടതുമായ ചില കാര്യങ്ങൾ നോക്കാം.
എന്താണ് കോളറ?
മലിനജലത്തിലോ അല്ലെങ്കിൽ മഴ വെള്ളത്തിലോ നിന്ന് പടരുന്നതാണ് കോളറ. മലിന ജലത്തിലൂടെ പരക്കുന്ന വിബ്രിയോ
കോളറ എന്ന ബാകീടിരിയാണ് ഈ രോഗം പടർത്തുന്നത്. എപ്പോഴും തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാൻ ശ്രദ്ധിക്കുക.
മഴക്കാലമായതോടെ ശൗചാലയങ്ങളിലെ വെള്ളം കുടിവെള്ളത്തിൽ കലർന്നാകാം രോഗമുണ്ടാകുന്നത്. വൃത്തിഹീനമായ
ചുറ്റുപാടിൽ നിന്ന് കഴിക്കുന്ന ഭക്ഷണവും വെള്ളവുമാണ് പ്രധാനമായും ഈ രോഗം പടർത്തുന്നത്. രോഗാണുക്കൾ ശരീര-
ത്തിൽ എത്തിയാൽ കോളറ ടോക്സിൻ എന്ന വിഷവസ്തു ഉത്പാദിപ്പിക്കുന്നു.
എന്തൊക്കെ ആണ് പ്രധാന ലക്ഷണങ്ങൾ?
ശക്തമായ പനി, ഛർദ്ദിൽ, വയറിളക്കം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. നിർജ്ജലീകരണം മൂലം ശരീരം മുഴുവൻ
ക്ഷീണിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ശരീരത്തിലെ ജലാംശം ഛർദ്ദിയും വയറിളക്കവും മൂലം നഷ്ടപ്പെടുകയും
ചെറുകുടൽ ചുരുങ്ങുകയും ചെയ്യുന്ന അവസ്ഥയാണിത്. രോഗം തുടങ്ങി ആദ്യം കണ്ടുവരുന്ന ലക്ഷണങ്ങളിൽ കാലുകൾക്ക്
ബലക്ഷയം, തളർച്ച, വിളർച്ച, മൂത്രമില്ലായ്മ, കുഴിഞ്ഞ കണ്ണുകൾ, വായിലും തൊണ്ടയിലെയും തൊലി ചുക്കി ചുളിയുക,
ഭക്ഷണപദാർത്ഥങ്ങൾ ദഹിക്കാതെ പുറത്ത് വരുന്ന അവസ്ഥ എന്നിവയെല്ലാം ഉണ്ടാകാം.
എങ്ങനെ പടരുന്നു?
പ്രധാനമായും കുടിവെള്ളത്തിലൂടെ ആണ് രോഗം പടരുന്നത്. മഴക്കാലത്താണ് അമിതമായി ഇത് പടരുന്നതായി കണ്ടു
വരുന്നത്. വ്യത്തിഹീനമല്ലാത്ത സ്ഥലങ്ങളിൽ നിന്ന് ഭക്ഷണം കഴിക്കുകയോ വെള്ളം കുടിക്കുകയോ ചെയ്യാതിരിക്കാൻ
ശ്രമിക്കുക. വിബ്രിയോ കോളറ ബാക്ടീരിയ മൺസൂൺ കാലങ്ങളിൽ പെരുകുകയും മനുഷ്യൻ്റെ വിസ്യർജ്യത്തിലൂടെ
അഴുക്ക് ചാലുകളിലും കുടിവെള്ളത്തിലുമൊക്കെ എത്താനുള്ള സാധ്യത വളരെ കൂടുതലാണ്. സെപ്റ്റിക് ടാങ്കുകൾ വഴി
രോഗങ്ങൾ പടരാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം.
എങ്ങനെ പ്രതിരോധിക്കണം?
കോളറെ പ്രതിരോധിക്കാൻ പ്രധാനമായും ആവശ്യം വ്യക്തി ശുചിത്വമാണ്. കൂടാതെ മലിനമായ വെള്ളവും ഭക്ഷണവും
കഴിക്കാതിരിക്കാൻ ശ്രമിക്കുക. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കോളറ പടർന്ന്
പിടിക്കുന്ന പ്രദേശങ്ങളിലെ കിണറുകളിൽ ക്ലോറിനേഷൻ മാത്രമല്ല സൂപ്പർ ക്ലോറിനേഷൻ നടത്തി രോഗത്തെ പ്രതിരോധി
ക്കാം. പച്ചക്കറികളും പഴങ്ങളുമൊക്കെ നന്നായി കഴുകി വ്യത്തിയാക്കിയ ശേഷം മാത്രം ഉപയോഗിക്കുക. ഈച്ചകളിൽ നിന്നും
തലാണ്. അതുകൊണ്ട് അത് ഒഴിവാക്കാൻ ശ്രമിക്കണം. രോഗം പിടിപ്പെട്ടാൽ നിർജ്ജലീകരണം ഒഴിവാക്കാൻ ധാരാളം വെള്ളം
കുടിക്കണം.