കൃത്യമായി വയറ്റില്‍ നിന്നും മലം പോയില്ലെങ്കില്‍ അല്ലെങ്കില്‍ നിങ്ങള്‍ക്ക് മലബന്ധ പ്രശ്‌നം ഉണ്ടെങ്കില്‍ മൂലക്കുരു വരാനു
ള്ള സാധ്യത വളരെയധികം കൂടുതലാണ്. മൂലക്കുരു വന്ന് കഴിഞ്ഞാല്‍ മലദ്വാരത്തിന് ചുറ്റും വേദനയും, ഒരു ചെറിയ ഇറച്ചി
കഷ്ണം പുറത്തേയ്ക്ക് വന്ന് കിടക്കുകയും, അതുപോലെ മലം പോകുമ്പോള്‍ നല്ല വേദനയും ഇവര്‍ക്ക് അനുഭവപ്പെടുന്നു.
ഈ മൂലക്കുരു ഉള്ളവര്‍ ചില ആഹരങ്ങള്‍ കഴിക്കാന്‍ പാടില്ല. ചിലര്‍ കോഴി ഇറച്ചിയും കോഴി മുട്ടയും കഴിക്കാതി
രിക്കും. എന്നാല്‍, ഇത് മാത്രം കഴിക്കാതിരുന്നാല്‍ പോര. മറ്റു ചില ആഹാരങ്ങളും കഴിക്കാന്‍ പാടില്ലാത്തതുണ്ട്. അവ ഏതെ
ല്ലാമെന്ന് നോക്കാം.
പ്രോസസ്സ്ഡ് ഫുഡ്
പാസ്ത, പിസ്സ, ബര്‍ഗര്‍, കേക്ക്, ബിസ്‌ക്കറ്റ് എന്നിങ്ങനെ അമിതമായി പ്രോസസ്സിംഗ് കഴിഞ്ഞ ആഹാരങ്ങള്‍ പരമാവധി കഴിക്കാ
തിരിക്കാന്‍ ശ്രദ്ധിക്കണം. എന്നാല്‍, പലരും ഇത്തരം ആഹാരങ്ങള്‍ അവരുടെ ലിസ്റ്റില്‍ നിന്നും ഒഴിവാക്കാറില്ല. അതിനാല്‍
തന്നെ മൂലക്കുരു മാറിയാലും വീണ്ടും വീണ്ടും ഇവരില്‍ വരുന്നതിന് കാരണമാകുന്നു. നിലവില്‍ മരുന്ന് കഴിച്ച് കൊണ്ടിരി
ക്കുന്നവരാണെങ്കില്‍ അത് കൂടാനും ഒരു കാരണമാകുന്നു.
കാരണം, ഇത്തരം ആഹാരങ്ങള്‍ പെട്ടെന്ന് ദഹിച്ച് എടുക്കാന്‍ വളരെയധികം ബുദ്ധിമുട്ടാണ്. അതിനാല്‍ തന്നെ, ഇത്
അസിഡിറ്റി ഉണ്ടാക്കുകയും അതുപോലെ, വയറ്റില്‍ നിന്നും പോകാനുള്ള ബുദ്ധിമുട്ട് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നുണ്ട്.
എരിവും ഉപ്പും
അമിതമായി എരിവ് അടങ്ങിയ ആഹാരങ്ങള്‍ കഴിക്കുന്നത് നല്ലതല്ല. ഇത് വയറ്റില്‍ ദഹനപ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. ഇത് മാത്രമ
ല്ല, നിലവില്‍ മൂലക്കുരു ഉള്ളവരാണെങ്കില്‍ അവര്‍ക്ക് വേദന കൂടാന്‍ ഇത് കാരണമാകും. അതുപോലെ, മലം പോകുമ്പോള്‍
നല്ല വേദനയും പുകച്ചിലും അനുഭവപ്പെടാം.
എരിവ് പോലെ തന്നെ അമിതമായി ഉപ്പ് അടങ്ങിയ ആഹാരങ്ങള്‍ കഴിക്കാതിരിക്കാനും ശ്രദ്ധിക്കുന്നത് നല്ലതാണ്.
ഇവയും മൂലക്കുരു കൂട്ടുന്നതിന് ഒരു പ്രധാന കാരണമാണ്.
നാരുകള്‍ അടങ്ങിയ ആഹാരം
നാരുകള്‍ അടങ്ങിയ ആഹാരം കഴിക്കുനന്ത് നല്ലതു തന്നെയാണ്. ഇത് വയറ്റില്‍ നിന്നും കൃത്യമായി മലം പോകുന്നതിന് സ
ഹായിക്കും. എന്നാല്‍, ഇവ അമിതമായി കഴിച്ചാല്‍ ലൂസ് മോഷന്‍ അല്ലെങ്കില്‍ ഇടയ്ക്കിടയ്ക്ക് മലം പോകാനുള്ള പ്രവണത
എന്നിവ കാണാം. ഇത്തരത്തില്‍ ഇടയ്ക്കിടയ്ക്ക് പോകുന്നതും മൂലക്കുരു കൂട്ടുന്നതിന് കാരണമാകുന്നു.
അതിനാല്‍, മിതമായ ആളവില്‍ മാത്രം നാരുകള്‍ അടങ്ങിയ ആഹാരം കഴിക്കാന്‍ ശ്രദ്ധിക്കുക. ഇല്ലെങ്കില്‍ കൂടു
തല്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കും.
പാല്‍ ഉല്‍പന്നങ്ങള്‍
പാലും പാല്‍ ഉല്‍പന്നങ്ങളും അമിതമായി കഴിക്കാതിരിക്കുന്നതാണ് നല്ലത്. ചിലര്‍ക്ക് പാല്‍ അമിതമായി കഴിച്ചാല്‍ അല്ലെ
ങ്കില്‍ പാല്‍ ഉല്‍പന്നങ്ങള്‍ അമിതമായി കഴിച്ചാല്‍ അത് ദഹിക്കാതെ വരികയും ഇത് അസിഡിറ്റി പോലെയുള്ള ആരോഗ്യ
പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്.
ഇത്തരം അവസ്ഥകള്‍ മലബന്ധ പ്രശ്‌നങ്ങളിലേയ്ക്ക് നയിക്കുന്നതിന് ഒരു കാരണമാണ്. അതിനാല്‍, പാലും പാല്‍
ഉല്‍പന്നങ്ങളും പരമാവധി കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കാവുന്നതാണ്. കഴിക്കുകയാണെങ്കില്‍ തന്നെ വളരെ മിതമായ രീതി
യില്‍ കഴിക്കാന്‍ ശ്രദ്ധിക്കാം.