വൈകിയെത്തുന്ന മെനോപോസ് സ്ത്രീകളില്‍ ചില പ്രത്യേക ക്യാന്‍സറുകളുടെ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്നുണ്ട്. ഇതിന് കാരണം
എന്തെന്നറിയാം.
ക്യാന്‍സര്‍ സ്ത്രീ പുരുഷന്മാരെ ഒരുപോലെ ബാധിയ്ക്കുന്ന ഒന്നാണ്. ചില പ്രത്യേക ക്യാന്‍സറുകള്‍ ഇവരെ വെവ്വേറെ ബാധിയ്ക്കുന്നവയും.
സ്ത്രീ ശരീരത്തിലെ പ്രക്രിയയായ ആര്‍ത്തവം പലപ്പോഴും ചില പ്രത്യേക രീതിയില്‍ ക്യാന്‍സര്‍ കാരണമാകാറുണ്ട്. പ്രത്യേകിച്ചും
ബ്രെസ്റ്റ്, ഒവേറിയന്‍, യൂട്രൈസന്‍ ക്യാന്‍സര്‍ എന്നിവ. പ്രത്യേകിച്ചും 55 വയസ് പിന്നിട്ട ശേഷം മാത്രം മെനോപോസാകുന്നത്.
മെനോപോസ് ആകുന്നതിന് പ്രത്യേകിച്ച് ഒരു പ്രായമില്ലെങ്കിലും സാധാരണ ഗതിയില്‍ 50-54 വയസില്‍ സ്ത്രീയ്ക്ക് മെനോപോസ്
സംഭവിയ്ക്കുന്നു. ഇത് ആവറേജ് എന്നു പറയുന്നത് 51 ആണെന്ന് ആസ്‌ത്രേലിയന്‍ മെനോപോസ് സൊസൈറ്റി നടത്തിയ പഠനത്തില്‍
പറയുന്നു. 55 വയസോ ഇതില്‍ കൂടുതല്‍ പ്രായമോ ആയിട്ടും മെനോപോസ് ആയില്ലെങ്കില്‍ ഇത് ലേറ്റ് ഓണ്‍സെറ്റ് മെനോപോസ്
എന്ന് അറിയപ്പെടുന്നു
ക്യാന്‍സര്‍ സ്ത്രീ പുരുഷന്മാരെ ഒരുപോലെ ബാധിയ്ക്കുന്ന ഒന്നാണ്. ചില പ്രത്യേക ക്യാന്‍സറുകള്‍ ഇവരെ വെവ്വേറെ ബാധി
യ്ക്കുന്നവയും. സ്ത്രീ ശരീരത്തിലെ പ്രക്രിയയായ ആര്‍ത്തവം പലപ്പോഴും ചില പ്രത്യേക രീതിയില്‍ ക്യാന്‍സര്‍ കാരണമാകാറുണ്ട്.
പ്രത്യേകിച്ചും ബ്രെസ്റ്റ്, ഒവേറിയന്‍, യൂട്രൈസന്‍ ക്യാന്‍സര്‍ എന്നിവ. പ്രത്യേകിച്ചും 55 വയസ് പിന്നിട്ട ശേഷം മാത്രം മെനോ
പോസാകുന്നത്
മെനോപോസ് ആകുന്നതിന് പ്രത്യേകിച്ച് ഒരു പ്രായമില്ലെങ്കിലും സാധാരണ ഗതിയില്‍ 50-54 വയസില്‍ സ്ത്രീയ്ക്ക് മെനോ
പോസ് സംഭവിയ്ക്കുന്നു. ഇത് ആവറേജ് എന്നു പറയുന്നത് 51 ആണെന്ന് ആസ്‌ത്രേലിയന്‍ മെനോപോസ് സൊസൈറ്റി നടത്തി
യ പഠനത്തില്‍ പറയുന്നു. 55 വയസോ ഇതില്‍ കൂടുതല്‍ പ്രായമോ ആയിട്ടും മെനോപോസ് ആയില്ലെങ്കില്‍ ഇത് ലേറ്റ് ഓണ്‍സെറ്റ്
മെനോപോസ് എന്ന് അറിയപ്പെടുന്നു
യൂട്രസ്, എന്‍ഡോമെട്രിയല്‍, ബ്രെസ്റ്റ് ക്യാന്‍സര്‍ സാധ്യത
ലേറ്റ് ഓണ്‍സെറ്റ് മെനോപോസ് സ്ത്രീകളില്‍ യൂട്രസ്, എന്‍ഡോമെട്രിയല്‍, ബ്രെസ്റ്റ് ക്യാന്‍സര്‍ സാധ്യതകള്‍ വര്‍ദ്ധിപ്പിയ്ക്കുന്നതായി
അമേരിക്കന്‍ സൊസൈറ്റി ഓഫ് ക്ലിനിക്കള്‍ ഓങ്കോളജി പറയുന്നു. ഇത് ഈസ്ട്രജന്‍ ഹോര്‍മോണ്‍ കാരണമാണ്. ആര്‍ത്തവത്തിന്
കാരണമാകുന്നത് സ്ത്രീ ഹോര്‍മോണ്‍ എന്നറിയപ്പെടുന്ന ഈസ്ട്രജന്‍ ഹോര്‍മോണ്‍ ആണ്. കൂടുതല്‍ കാലം ആര്‍ത്തവമെങ്കില്‍
കൂടുതല്‍ ഓവുലേഷന് സാധ്യതയുണ്ട്. ഇത് ഒവേറിയന്‍ ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്നു. കാരണം ഈസ്ട്രജന്‍ ഓവുലേ
ഷന് അത്യാവശ്യമാണ്. ഇതുപോലെ ഇത്തരം സ്ത്രീകള്‍ക്ക് മറ്റ് സ്ത്രീകളേക്കാള്‍ ബ്രെസ്‌ററ് ക്യാന്‍സര്‍ സാധ്യതയും വര്‍ദ്ധിയ്ക്കുന്നു.
ലേറ്റ് മെനോപോസിന്
ഇത്തരം ലേറ്റ് മെനോപോസിന് പല കാരണങ്ങളുമുണ്ടാകാം. പാരമ്പര്യം പ്രധാന കാരണമാണ്. അമ്മയ്ക്ക് ഇത്തരം അവസ്ഥയെ
ങ്കില്‍ മകള്‍ക്കും ഇത്തരം അവസ്ഥ വരാന്‍ സാധ്യതയേറെയാണ്. അമിതവണ്ണമുള്ള സ്ത്രീകള്‍ക്ക് കൂടുതല്‍ കാലം ആര്‍ത്തവം
വരാന്‍ സാധ്യതയുണ്ട്. ഇവരുടെ ശരീരത്തിലെ ഫാറ്റ് ടിഷ്യൂ ഈസ്ട്രജന്‍ ഉല്‍പാദിപ്പിയ്ക്കുന്നതാണ് കാരണമാകുന്നത്. ഇവര്‍
കൃത്യമായി സെര്‍വിക്കല്‍ ക്യാന്‍സര്‍ ടെസ്റ്റുകളും ബ്രെസ്റ്റ് ക്യാന്‍സര്‍ ടെസറ്റുകളും നടത്തുന്നത് രോഗസാധ്യത അറിയാന്‍ സഹായിക്കും.
ഹൃദയാരോഗ്യത്തിന്
ഇത്തരം ക്യാന്‍സര്‍ സാധ്യതയെങ്കിലും ഈസ്ട്രജന്‍ ഹോര്‍മോണ്‍ ശരീരത്തില്‍ ഉള്ളതിനാല്‍ ഇവര്‍ക്ക് മറ്റ് ആരോഗ്യഗുണങ്ങളുണ്ട്.
ഈസ്ട്രജന്‍ ഹോര്‍മോണ്‍ ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണ്. ഇവര്‍ക്ക് ഹൃദയസംബന്ധമായ രോഗങ്ങളും സ്‌ട്രോക്കുമെല്ലാം
വരാന്‍ സാധ്യത കുറയുന്നു. ഇതുപോലെ എല്ലുതേയ്മാനം പോലുള്ള അവസ്ഥകളും കുറയുന്നു. ഈസ്ട്രജന്‍ ഹോര്‍മോണ്‍ ചര്‍മത്തിനും
മുടിയ്ക്കുമെല്ലാം തന്നെ ഗുണകരവുമാണ്