മഴക്കാലത്ത് മലബന്ധം ഒഴിവാക്കാം
മഴക്കാലം കിടന്നുറങ്ങാന്‍ സുഖമുളള കാലമെങ്കിലും പല ആരോഗ്യപ്രശ്‌നങ്ങളും വരുത്തുന്ന ഒന്നു കൂടിയാണ്.
വയറിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍ മഴക്കാലത്ത്...
മഴക്കാലം കിടന്നുറങ്ങാന്‍ സുഖമുളള കാലമെങ്കിലും പല ആരോഗ്യപ്രശ്‌നങ്ങളും വരുത്തുന്ന ഒന്നു കൂടിയാണ്.
വയറിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍ മഴക്കാലത്ത് സാധാരണയാണ്. ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ മഴക്കാലത്ത് വര്‍ദ്ധിയ്ക്കും.
പലര്‍ക്കും മലബന്ധം പോലുളള പല പ്രശ്‌നങ്ങളും ഉണ്ടാകാറുമുണ്ട്. ഇതിന് കാരണവും പരിഹാരവും എന്തെ്ല്ലാമെന്നറിയാം.
ലൈഫ്‌സ്റ്റൈല്‍ വ്യത്യാസം
മഴക്കാലത്ത് ലൈഫ്‌സ്റ്റൈല്‍ വ്യത്യാസം വരും. ശരീരത്തില്‍ ചൂടുല്‍പാദിപ്പിയ്‌ക്കേണ്ടതു കൊണ്ട് കൂടുതല്‍ ഭക്ഷണം
കഴിയ്ക്കാന്‍ തോന്നും, വിശപ്പ് വര്‍ദ്ധിയ്ക്കും. മഴക്കാലത്ത് വിശപ്പേറുന്നത് നാം ശ്രദ്ധിച്ചു കാണും, ഇതുതന്നെയാണ് കാരണം.
ഭക്ഷണം കൂടുതല്‍ കഴിയ്ക്കുമ്പോള്‍ ദഹനപ്രക്രിയ വ്യത്യാസപ്പെടുന്നു. ഇത് മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്ക്
വഴിയൊരുക്കുന്നു.
വെള്ളം
ഇതുപോലെ മഴക്കാലത്ത് വെള്ളം കുടിയ്ക്കുന്നത് കുറയും. ദാഹം കുറയുന്നതാണ് കാരണം. ഇത് ശരീരത്തിന്റെ മുഴുവന്‍
പ്രവര്‍ത്തനങ്ങളേയും ബാധിയ്ക്കും. വെള്ളം കുറയുന്നത് മലബന്ധത്തിനുള്ള പ്രധാന കാരണമാണ്. മഴക്കാലത്ത് നാം വറവു
ഭക്ഷണങ്ങള്‍ ധാരാളം കഴിയ്ക്കും. അതേ സമയം ഫ്രൂട്‌സും മറ്റും കുറയും, ഇതെല്ലാം മലബന്ധത്തിന് കാരണമാകുന്നു.
വ്യായാമവും
മഴക്കാലത്ത് വ്യായാമവും കുറയും. പ്രത്യേകിച്ചും പുറത്ത് വ്യായാമം ചെയ്യാന്‍ പോകുന്നവര്‍. നല്ല വ്യായാമം കുടല്‍
ആരോഗ്യത്തിന് മികച്ചതാണ്. ദഹനം മെച്ചപ്പെടുത്തുന്ന ഒന്നാണ്. വ്യായാമം കുറയുന്നത് മലബന്ധം വരുത്തുന്ന മറ്റൊരു
കാരണമാണ്. മഴക്കാലത്ത് ചായ, കാപ്പി ശീലങ്ങള്‍ കൂടുതലാകും. ചൂടുള്ള എന്തെങ്കിലും കുടിയ്ക്കാനുളള തോന്നല്‍
വര്‍ദ്ധിയ്ക്കുന്നതാണ് കാരണം. ഇതിലെ കഫീന്‍ ജലാംശം കുറയ്ക്കുന്നു, ശോധനക്കുറവ് വരുത്തുന്നു.
മലബന്ധം അകറ്റാന്‍
മലബന്ധം അകറ്റാന്‍ സഹായിക്കുന്ന പല കാര്യങ്ങളുമുണ്ട്. വറവ് താല്‍പര്യമെങ്കിലും കുറയ്ക്കുക, ഇതല്ലെങ്കില്‍ ഒപ്പം
നാരുകള്‍ അടങ്ങിയവ കൂടി കഴിയ്ക്കാം. ചായ, കാപ്പി, മദ്യം ശീലങ്ങള്‍ നിയന്ത്രിയ്ക്കുക. ഇടയ്ക്കിടെ ചൂടുവെള്ളം
കുടിയ്ക്കാം. ദാഹമില്ലെങ്കിലും വെ്ള്ളം കുടിയ്ക്കുക. ഇളംചൂടുവെള്ളം കുടിച്ചാല്‍ ഗുണമേറും. ഇതുപോലെ കഴിവതും
വ്യായാമം ചെയ്യാം. പുറത്തേക്ക് പോകാന്‍ സാധിച്ചില്ലെങ്കിലും വീട്ടില്‍ ചെയ്യാവുന്ന വ്യായാമങ്ങളുണ്ട്. യോഗ പോലുള്ളവ,
സ്‌റ്റെയര്‍കേസ് കയറിയിറങ്ങുക എന്നിവ ചെയ്യാവുന്നതാണ്.