വയറുവേദന പല കാരണങ്ങളാലും ഉണ്ടാകാറുണ്ട്. അപ്പെന്‍ഡിസൈറ്റിസ് ഇതിന് ഒരു കാരണമാണ്. ഈ വിഭാഗത്തില്‍
പെടുന്ന വയറുവേദന തിരിച്ചറിയാന്‍ വഴികളുമുണ്ട്. ഇതെക്കുറിച്ചറിയാം.
വയറുവേദന വരാത്തവര്‍ ഉണ്ടാകില്ല. കുഞ്ഞുങ്ങളില്‍ മുതല്‍ പ്രായമായവരില്‍ വരെ ഉണ്ടാകാന്‍ സാധ്യതയുള്ള ഒന്നാണിത്.
കാരണങ്ങള്‍ പലതായിരിയ്ക്കും, നിസാര കാരണം മുതല്‍ ഗുരുതരമായ കാരണങ്ങള്‍ വരെയുള്ള വയറുവേദനയുണ്ട്. ഗ്യാസ്
മുതല്‍ ക്യാന്‍സര്‍ വരെയുള്ള പ്രശ്‌നങ്ങള്‍ക്കുള്ള പൊതുവായ ലക്ഷണമാണ് വയറുവേദന. വയറുവേദന കഠിനമാകുമ്പോള്‍,
പ്രത്യേകിച്ചും വയറിന്റെ ഒരു വശത്തെ വേദനയെങ്കില്‍ ഇത് അപ്പെന്‍ഡിസൈറ്റിസ് കാരണമാണോ എന്ന സംശയവും
പലര്‍ക്കുമുണ്ടാകും.
വയറിന്റെ വലതുഭാഗത്തായി
വയറിന്റെ വലതുഭാഗത്തായി ചെറുകുടലും വന്‍കുടലും ചേരുന്ന ഭാഗത്താണ് അപ്പെന്‍ഡിക്‌സ് എന്ന അവയവമുള്ളത്.
നമ്മുടെ കുടലിലെ നല്ല ബാക്ടീരിയകളുടെ പ്രവര്‍ത്തനത്തിന് സഹായിക്കുന്ന ഒന്നാണ് ഇത്. ബാക്ടീരിയകളുടെ
റിസര്‍വോയര്‍ ആയി ഇത് പ്രവര്‍ത്തിയ്ക്കുന്നു. ഇതുപോലെ കുടലിന് പ്രതിരോധം നല്‍കുന്ന ഒന്നാണ്. മലബന്ധമുള്ളവര്‍ക്ക്
ഈ പ്രശ്‌നമുണ്ടാകാം. മലബന്ധമെങ്കില്‍ കട്ടിയുള്ള മലത്തിന്റെ ഭാഗം ഈ കുടല്‍ഭാഗത്തെ ദ്വാരത്തില്‍ വന്ന് അടയുന്നു.
അപ്പെന്‍ഡിക് വേദന
ഇതിനകത്ത് ഏതെങ്കിലും രോഗാണുക്കള്‍ വന്നു പെരുകിയാല്‍ ഇവിടെ ഇന്‍ഫെക്ഷനുണ്ടാകും. ഇതിനുള്ളില്‍
ബാക്ടീരിയയോ വൈറസോ പെട്ടാല്‍ ഇവിടെ നീര്‍ക്കെട്ടുണ്ടാകും. ഇതിലൂടെ ഈ ഭാഗം അടയും. അടഞ്ഞ ഈ ഭാഗത്ത് പഴുപ്പും
ബാക്ടീരിയകളോ വൈറസുകളോ ഉണ്ടാകും. ഇത് പൊട്ടിയാല്‍ വയറിന്റെ മറ്റു ഭാഗത്തേക്ക് ഇന്‍ഫെക്ഷനുണ്ടാകും.
അപ്പെന്‍ഡിക് വേദന പെട്ടെന്നാണ് ഉണ്ടാകുക. പൊക്കിളിന്റെ ഭാഗത്ത് വേദന തുടങ്ങി വലതുവശത്ത് താഴത്തേക്ക്
വേദനയുണ്ടാകും. അനങ്ങുമ്പോഴും ചുമയ്ക്കുമ്പോഴുമെല്ലാം വേദനയുണ്ടാകും.
ഈ രോഗം
10-30 വയസിലാണ് ഈ രോഗം കൂടുതലായി ബാധിയ്ക്കുന്നു. വയറിന്റെ ഭാഗത്ത് അസഹ്യമായ വേദന വന്ന് നാം
മുന്നിലേക്ക് കുനിഞ്ഞു പോകും. വിശപ്പ് കുറയും, വിശപ്പുണ്ടാകില്ല, ഓക്കാനമുണ്ടാകാം, ചിലര്‍ക്ക വയറിളക്കമുണ്ടാകാം.
കൂടുതല്‍ പഴുപ്പു വന്നാല്‍ ഇത് പൊട്ടും, ഇതോടെ പെട്ടെന്നുള്ള വേദന കുറയും, എന്നാല്‍ ഈ പഴുപ്പ് വയറ്റില്‍ മുഴുവന്‍
ബാധിക്കും. ഇത് കൂടുതല്‍ ഗുരുതരമാകും. പൊട്ടുന്നതിന് മുന്‍പ് ഇത് മുറിച്ച് നീക്കുന്നതാണ് നല്ലത്. ഇതാണ് അപ്പെന്റിക്‌സ്
ഓപ്പറേഷന്‍ എന്നു പറയുന്നത്. പൊട്ടിയാല്‍ സര്‍ജറി കൂടുതല്‍ ഗുരുതരമാകും. വയറ്റില്‍ പടര്‍ന്ന പഴുപ്പ് മുഴുവന്‍ നീക്കേണ്ടി
വരും.
മൂത്രക്കല്ലിന്റെ വേദന
പലരും മൂത്രക്കല്ലിന്റെ വേദന അപ്പെന്റിക്‌സായി തെറ്റിദ്ധരിയ്ക്കാറുണ്ട്. ഈ വേദന നട്ടെല്ലിന്റെ ഭാഗത്തായി തുടങ്ങി
മൂത്രമൊഴിയ്ക്കുന്ന ഭാഗത്തേക്ക് വ്യാപിയ്ക്കും. കല്ലിന്റെ ഭാഗത്താണ് വേദനയുണ്ടാകുക. ഇടതുവശത്ത് കല്ലെങ്കില്‍ ഈ
ഭാഗത്ത് വരും. എന്നാല്‍ അപ്പെന്‍ഡിക്‌സ് വേദന വലതു ഭാഗത്താണ് ഉണ്ടാകുക. പൊക്കിള്‍ വഴി താഴേക്കു വരും.
പെട്ടെന്നുണ്ടാകും, തീവ്രമാകും. കിഡ്‌നി സ്റ്റോണ്‍ വേദന മാംസത്തില്‍ ബ്ലേഡ് വച്ച് മുറിച്ചാല്‍ വരുന്ന വിധത്തിലെ
വേദനയാണ്.