സന്ധിവാതം പൊതുവില്‍ പ്രായമായാല്‍, അല്ലെങ്കില്‍ പ്രായമായവരില്‍ മാത്രം കണ്ടുവരുന്ന ഒരു പ്രശ്‌നമായാണ് മിക്കവരും
കരുതുന്നത്. എന്നാല്‍, ഇത് തികച്ചും തെറ്റിധാരണമാത്രമാണ്. ചെറുപ്പക്കാരിലും സന്ധിവാതം വരാനുള്ള സാധ്യതകള്‍
കൂടുതലാണ്. ഇന്നും കണ്ടുവരുന്നുണ്ട്.സന്ധികള്‍ക്കുണ്ടാകുന്ന എല്ലാ വേദനയും സന്ധിവാതമല്ല. എന്തെങ്കിലും അപകടം
പറ്റിയിട്ടുണ്ടെങ്കില്‍ അല്ലെങ്കില്‍ സന്ധികളില്‍ ഉണ്ടാകുന്ന വീക്കം എന്നിവയെല്ലാം സന്ധികളില്‍ വേദന സൃഷ്ടിക്കുന്നുണ്ട്.
ചിലര്‍ക്ക് ഭാവിയില്‍ സന്ധിവാതം വരുന്നതിന്റെ മുന്നോടിയായും സന്ധികളില്‍ വേദനയും അനുഭവപ്പെടാം. നിങ്ങള്‍ക്ക്
സന്ധികളില്‍ വേദനയുണ്ടെങ്കില്‍ ഡോക്ടറെ കണ്ട് കൃത്യമായി അസുഖം നിര്‍ണ്ണയിക്കുകയാണ് ആദ്യം ചെയ്യേണ്ടത്.
.പ്രായമാകുന്നതിന്റെ മുന്നോടിയായാണോ സന്ധവാതം വരുന്നത്?
പ്രായമാകുന്നവരില്‍ മാത്രമാണ് സന്ധിവാതം വരുന്നത് എന്ന് പറയാന്‍ സാധിക്കുകയില്ല. കണക്കുകള്‍ എടുത്താല്‍ 65
വയസസിന് മുകളിലുള്ളവരില്‍ 57 ശതമാനം ആളുകള്‍ക്ക് സന്ധിവാതം ഇല്ല എന്നത് ശ്രദ്ധേയമാണ്. എന്നാല്‍, അതേ
സമയം ചില കുട്ടികളിലും അതുപോലെ തന്നെ 65 വയസ്സിന് താഴെ പ്രായമുള്ളവരിലും ഇന്ന് സന്ധിവാതം ഖണ്ടെത്തുന്നു
മുണ്ട്.
.സന്ധിവാതം അത്ര പ്രശ്‌നമുള്ളതല്ല. സന്ധികള്‍ക്ക് ചെറിയ വേദന മാത്രം
അനുഭവപ്പെടുന്ന അവസ്ഥയാണ്
നമ്മള്‍ കൃത്യമായി രോഗം മുന്‍കൂട്ടി കണ്ടെത്തിയില്ലെങ്കില്‍ സന്ധികളിലെ ഈ വീക്കം ചിലപ്പോള്‍ സന്ധികളില്‍ കൂടുതല്‍
പ്രശ്‌നങ്ങള്‍ വരാനും കേടുപാടുകള്‍ വരാനും സാധ്യത വര്‍ദ്ധിപ്പിക്കുന്നുണ്ട്. രോഗം നിങ്ങളില്‍ വന്ന് കുറച്ച്
വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ ചിലപ്പോള്‍ ഇത്തരം പ്രശ്‌നങ്ങള്‍ വരാനും സാധ്യത കൂടുതലാണ്.
.സന്ധിവാതം ഉള്ളവര്‍ വ്യായാമം ചെയ്യരുത്
നിങ്ങള്‍ക്ക് സന്ധിവാതം ഉണ്ടെങ്കിലും വ്യായാമം ചെയ്യുന്നതില്‍ നിന്നും പിന്‍മാറേണ്ട ആവശ്യം ഇല്ല. നിങ്ങളുടെ ആരോഗ്യ
സ്ഥിതിയ്ക്ക് അനുസരിച്ചുള്ള വ്യായാമം ചെയ്യാവുന്നതാണ്. ഇതിനായി ആദ്യം തന്നെ നിങ്ങള്‍ ഒരു ഡോക്ടറെ കാണിക്കണം.
ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം വേണം വ്യായാമം ചെയ്യാന്‍. വ്യായാമം ചെയ്യുന്നത് സത്യത്തില്‍ സന്ധികളെ ബലപ്പെടുത്താന്‍
സഹായിക്കുന്നുണ്ട്. ഇത് വേദന കുറയ്ക്കാനും, അതുപോലെ, നിങ്ങള്‍ക്ക് നല്ല ഉറക്കം നല്‍കാനും, നിങ്ങളുടെ എനര്‍ജി
വര്‍ദ്ധിപ്പിക്കാനും ഇത് സഹായിക്കുന്നു. അതിനാല്‍, സന്ധിവാതം ഉണ്ടെങ്കിലും മിതമായ വ്യായാമങ്ങള്‍ നിങ്ങളുടെ രോഗ
ലക്ഷണങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കും. കൂടാതെ, സന്ധിവാതം ഉള്ളവര്‍ക്ക് പ്രധാനമായും നല്‍കുന്ന ഒരു ട്രീറ്റ്‌മെന്റ്
കൂടിയാണ് വ്യായാമം.
.സന്ധിവാതം വരാതെ തടയാന്‍ സാധിക്കില്ല
സന്ധിവാതം എല്ലാവരിലും വരണമെന്നില്ല. അതുപോലെ തന്നെ ചില കേസുകളില്‍ സന്ധിവാതം വരാനുള്ള സാധ്യതയും
കൂടുതലാണ്. പ്രത്യേകിച്ച് പ്രായമാകുന്നവരില്‍ സന്ധിവാതം വരുന്നത് തടയാന്‍ സാധിക്കുന്ന കാര്യമല്ല. അതുപോലെ
ചിലര്‍ രോഗനിര്‍ണ്ണയം നടത്താന്‍ വളരെയധികം വൈകുന്നതും കാണാം. ഇത്തരം അവസ്ഥകളിലും ഈ രോഗത്തെ
മാറ്റിയെടുക്കാന്‍ ബുദ്ധിമുട്ടാണ്. അമിതമായി വണ്ണമുള്ളവരിലും, പുകവലിക്കുന്നവരിലും സന്ധിവാതം വരാനുള്ള സാധ്യ
കൂടുതല്‍ തന്നെയാണ്. ഇവ വരാതിരിക്കണമെങ്കില്‍ പുകവലി നിര്‍ണ്ണ, അതുപോലെ ശരീരഭാരം കുറയ്‌ക്കേണ്ടതും
അനിവാര്യമാണ്.
.കാലാവസ്ഥയിലെ മാറ്റം സന്ധിവാതം കൂട്ടുന്നു
കാലാവസ്ഥ മാറുന്നതും സന്ധിവാതവും തമ്മില്‍ അധികം ബന്ധമില്ല. എന്നാല്‍, ഇന്ന് പലരും മഴക്കാലം വന്നാലും
അതുപോലെ, തണുപ്പ് വന്നാലും സന്ധിവാതം വര്‍ദ്ധിക്കും എന്ന് വിശ്വസിക്കുന്നവര്‍ ധാരാളം ഉണ്ട്. നിങ്ങളുടെ
ജീവിതരീതികളും അതുപോലെ പോഷകക്കുറവ്, വ്യായാമം ഇല്ലായ്മ, നല്ല ഡയറ്റ് പിന്തുടരാത്തത് എന്നിവയെല്ലാമാണ്
സത്യത്തില്‍ സന്ധിവാതം വര്‍ദ്ധിപ്പിക്കുന്നത്. അതിനാല്‍, കാലാവസ്ഥ മാറിയാലും ആരോഗ്യത്തില്‍ നല്ലപോലെ
ശ്രദ്ധിക്കണം.