വ്യത്യസ്തമായ പല തരം ഹോർമോണുകളുടെ ഒരു കൂട്ടം തന്നെ ശരീരത്തിലുണ്ട്. ശരീരത്തിൻ്റെ താളം നിലനിർത്തുന്നത്
ഈ ഹോർമോണുകളാണ്. എന്നാൽ ഏതെങ്കിലും ഒരു ഹോർമോണിൽ വ്യതിയാനമുണ്ടായാൽ അത് മൊത്തം
ആരോഗ്യത്തെ തന്നെ ബാധിച്ചേക്കാം. പല കാരണങ്ങൾ കൊണ്ടാണ് ഹോർമോൺ വ്യതിയാനങ്ങൾ സംഭവിക്കുന്നത്.
അൻപതിൽ അധികം ഹോർമോണുകളാണ് മനുഷ്യ ശരീരത്തിലുള്ളത്. സത്രീകൾക്കും പുരുഷന്മാർക്കും ഒരു പോലെ
ഹോർമോൺ വ്യതിയാനം സംഭവിക്കാം. പൊതുവെ സത്രീകളിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത്.
ഹോർമോണുകളിലെ ചെറിയൊരു മാറ്റം പോലും വലിയ അപകടങ്ങളിലേക്ക് നയിച്ചേക്കാം. അതുകൊണ്ട് തന്നെ
ഹോർമോൺ അസുന്തലിതാവസ്ഥ മാറ്റാൻ കഴിക്കേണ്ട പ്രധാനപ്പെട്ട ചില ഭക്ഷണങ്ങൾ ഇതാ.
ക്രൂസിഫറസ് പച്ചക്കറികൾ
ശരീരത്തിലെ ഹോർമോണുകളിലെ രാജ്ഞിയാണ് ഈസ്ട്രജൻ. എന്നാൽ ഈസ്ട്രജൻ അമിതമാകുന്നത് പലപ്പോഴും
ശരീരത്തിൽ പല തരത്തിലുള്ള രോഗ പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. അമിതമായി രക്തസ്രാവം, ഫൈബ്രോയ്ഡ്സ്,
മ്യൂഡ് സ്വിഗ്സ്, അമിതഭാരം, മുഖക്കുരു എന്നവിയ്ക്കെല്ലാം ഇത് കാരണമാകുന്നു. ശരീരത്തിലെ അമിത ഈസ്ട്രജൻ
കുറയ്ക്കാൻ ക്രൂസിഫറസ് പച്ചക്കറികൾ സഹായിക്കും. ബ്രോക്കളി, കാബേജ്, റാഡിഷ്, കോളിഫ്ലവർ എന്നിവയെല്ലാം
ക്രൂസിഫറസ് പച്ചക്കറികളാണ്. ഇവയിൽ അടങ്ങിയിരിക്കുന്ന ഇൻഡോൾ ത്രീ കാർബിനോൾ ശരീരത്തിലെ അമിതമായ
ഈസ്ട്രജനെ കുറയ്ക്കാൻ വളരെയധികം സഹായിക്കും. ഇവ കഴിക്കുന്നതിന് മുൻപ് നന്നായി പാകം ചെയ്യാൻ ശ്രദ്ധിക്കുക.
ഫൈബർ
ഫൈബറിൻ്റെ ഉറവിടം ശരീരത്തിന് വളരെ പ്രധാനമാണ്. ലയിക്കുന്നതും ലയിക്കാത്തതുമായ രണ്ട് തരം ഫൈബറുകളാണ്
ഉള്ളത്. ഇത് രണ്ടും ശരീരത്തിന് വളരെ പ്രധാനമാണ്. പഴം, മധുരക്കിഴങ്ങ്, ഓട്സ്, പച്ചക്കറികൾ എന്നിവയിൽ ഇവ ധാരാളമായി
അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ ഈസ്ട്രജനെ കുറയ്ക്കാൻ ഈ ഫൈബർ വളരെ അത്യാവശ്യമാണ്. കുടലിൽ നല്ല
ബാക്ടീരിയകളെ വളർത്തിയെടുക്കാനും ഇത് സഹായിക്കും. മുഴുവൻ ധാന്യങ്ങൾ, ഇലക്കറികൾ, നട്സ് എന്നിവയാണ്
ലയിക്കാത്ത ഫൈബറിൻ്റെ ഉറവിടം. ദഹനം മെച്ചപ്പെടുത്താൻ ഇവ വളരെ പ്രധാനമാണ്.
പഴങ്ങൾ
പല നിറത്തിലുള്ള പഴങ്ങൾ ആരോഗ്യത്തിന് വളരെ പ്രധാനമാണ്. പപ്പായ, മാങ്ങ, സ്ട്രോബറി, മത്തങ്ങ, ഇലക്കറികൾ,
ബീൻസ് എന്നിവയിൽ എല്ലാം ധാരാളം ആൻ്റി ഓക്സിഡൻ്റുകളും പോളിഫിനോൾസും അടങ്ങിയിട്ടുണ്ട്. ഹോർമോൺ
വ്യതിയാനത്തിൻ്റെ പ്രധാന കാരണമാണ് വീക്കം. ഇത് ഇല്ലാതാക്കാൻ ഈ പഴങ്ങൾക്കും പച്ചക്കറികൾക്കും കഴിയും.
ദിവസവും വ്യത്യസ്തമയാ പഴങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്താൻ ശ്രമിക്കുക.
ആരോഗ്യകരമായ കൊഴുപ്പുകൾ
ശരീരത്തിൽ അമിതമായ കൊഴുപ്പ് നല്ലതല്ലെങ്കിൽ ആരോഗ്യകരമായ കൊഴുപ്പുകൾ വളരെ പ്രധാനമാണ്. ശരീരത്തിൽ നല്ല
കൊളസ്ട്രോളും ചീത്ത കൊളസ്ട്രോളുമുണ്ട്. ആരോഗ്യകരമായ കൊഴുപ്പുകളിലൂടെ ആണ് നല്ല കൊളസ്ട്രോൾ ലഭിക്കുന്നത്.
ഇതിനായി ശരിയായ ഭക്ഷണം കഴിക്കേണ്ടതും പ്രധാനമാണ്. നട്സ്, സീഡ്സ്, മുട്ട, കോൾഡ് പ്രസ്ഡ് ഓയിൽ, കൊഴുപ്പുള്ള മീനുകൾ
എന്നിവയിൽ നിന്ന് ആവശ്യത്തിന് ഫാറ്റി ആസിഡുകൾ ശരീരത്തിന് ലഭിക്കുന്നു. ഒമേഗ3, ഒമേഗ 6 എന്നിവ ശരീരത്തിന് വളരെ പ്രധാനമാണ്.ശരീരത്തിലെവീക്കംകുറയ്ക്കാനുംഫാറ്റിആസിഡുകൾ ആവശ്യമാണ്.
സുഗന്ധവ്യഞ്ജനങ്ങളും സസ്യങ്ങളും
ആയുർവേദ പ്രകാരം പല മുറിവുകളും ഉണക്കാൻ സുഗന്ധവ്യഞ്ജനങ്ങൾക്കും ഔഷധ സസ്യങ്ങൾക്കും കഴിയാറുണ്ട്.
ആൻ്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഇവയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. മഞ്ഞൾ, കുരുമുളക്, ഇഞ്ചി, വെളുത്തുള്ളി,
തുളസി, അശ്വഗന്ധ തുടങ്ങി പല തരത്തിലുള്ളവ ദൈനംദിനത്തിൽ ഉപയോഗിക്കാവുന്നതാണ്. എന്നാൽ ഇവയുടെ
അമിതമായ ഉപയോഗം പല തരത്തിലുള്ള മറ്റ് ആരോഗ്യ പ്രശ്നങ്ങളിലേക്ക് ചിലപ്പോൾ നയിച്ചേക്കാം. അതുകൊണ്ട് ചെറിയ
അളവിൽ ദിവസവും ഉപയോഗിക്കാൻ ശ്രമിക്കുക.