രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കേണ്ടി വരുന്ന വിട്ടുമാറാത്ത അവസ്ഥയാണ് പ്രമേഹം. അനിയന്ത്രിതമായ രക്തത്തിലെ പഞ്ചസാരയുടെ അളവ്
ശരീരത്തിന്‍റെ വിവിധ അവയവങ്ങളെ പ്രതികൂലമായി ബാധിക്കാൻ തുടങ്ങുന്നു. അതിനാല്‍, പ്രമേഹരോഗികള്‍ അവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ്
പതിവായി നിരീക്ഷിക്കേണ്ടത് അത്യാവശ്യമാണ്. നാം പിന്തുടരുന്ന ഭക്ഷണക്രമവും ജീവിതശൈലിയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന്
സഹായകരമാണോ അല്ലയോ എന്ന് മനസ്സിലാക്കി ഷുഗര്‍ നിലയിലെ വലിയ ഏറ്റക്കുറച്ചിലുകള്‍ ഒഴിവാക്കാന്‍ ഇത് നമ്മെ സഹായിക്കുന്നു.
വീട്ടിൽ നിന്ന് സ്വയം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിരീക്ഷിക്കുവാന്‍ സഹായിക്കുന്ന ഉപകരണമാണ് ഗ്ലൂക്കോമീറ്റര്‍. പക്ഷെ വീട്ടില്‍ നിന്നുള്ള രക്ത
പരിശോധനയില്‍ ചില സാധാരണ തെറ്റുകള്‍ വന്നേക്കാം, ഈ തെറ്റുകള്‍ പക്ഷെ നമ്മുടെ ആകെ ആരോഗ്യ അവസ്ഥയെ ബാധിക്കുന്ന തരത്തില്‍ ആണെങ്കിലോ ?
തെറ്റായ റിസള്‍ട്ടുകള്‍ മൂലം ഒരുപക്ഷെ തെറ്റായ മെഡിസിന്‍ രീതി പിന്തുടരുന്നത് ഒരുപക്ഷെ അപകടത്തിലേക്ക് നയിച്ചേക്കാം. അതിനാല്‍ കൃത്യതഈ കാര്യത്തില്‍
വളരെ പ്രധാനപ്പെട്ടതാണ്.
രക്തത്തിലെ പഞ്ചസാരയുടെ അളവ് ടെസ്റ്റ് ചെയ്യുമ്പോള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക :
1) ഭക്ഷണത്തിനു ശേഷമുള്ള രക്തത്തിലെ പഞ്ചസാര :
ഭക്ഷണത്തിനു ശേഷമുള്ള രക്തത്തിലെ ഗ്ലൂക്കോസ് അളക്കുന്നത് വ്യത്യസ്തമായ റിസള്‍ട്ട് നല്കിയേക്കാം. അതിനാല്‍ ഭക്ഷണ ശേഷം ഉടനെ റിസള്‍ട്ട് ആവശ്യമായ
സന്തര്‍ഭങ്ങളില്‍ ആവശ്യമായ ഇടവേള നല്‍കേണ്ടത് അത്യാവശ്യമാണ്.
2) ഇടയ്ക്കിടെ ഉള്ള പരിശോധന :
രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായി മനസ്സിലാക്കുന്നതിനായി ദിവസത്തിന്റെ വ്യത്യസ്ഥ ഇടവേളകളില്‍ പരിശോധിക്കുന്നത് മികച്ച ഫലം നല്‍കും.
3) ഒരേ വിരലില്‍ നിന്ന് തന്നെ രക്തം എടുക്കുന്നത് :
രക്തത്തിലെ പഞ്ചസാര അറിയുന്നതിനായി വിരലില്‍ നിന്നും രക്തം എടുക്കുന്ന മാര്‍ഗ്ഗം ആണ് സാധാരണയായി ഉപയോഗിക്കുന്നുന്നത്. ഇതിനായി ഒരേ വിരല്‍ തന്നെ ഉപയോഗിക്കുന്നത്
അവിടെ വലിയ മുറിവും വേദനയും ഉണ്ടാകുവാനുള്ള സാധ്യതയുള്ളതിനാല്‍ വിരലുകള്‍ മാറി മാറ്റി പരിശോധിക്കേണ്ടത് അത്യാവശ്യമാണ്.
4) ഒരു കുത്ത്, ഒരു സൂചി :
പല രോഗികളും ഒരേ സൂചി അഞ്ചോ ആറോ തവണകളില്‍ കൂടുതല്‍ ഉപയോഗിക്കുന്നതായി കാണപ്പെടുന്നു. ഇത് അണുബാധയ്ക്കുള്ള സാധ്യത പലമടങ്ങ്
വർദ്ധിപ്പിക്കും. മുന്‍പേ ഉപയോഗിച്ച സൂചി സുരക്ഷിതമായി നശിപ്പിക്കേണ്ടതാണ്.
5) സൂചിയുടെ നീളം ക്രമീകരിക്കുക :
പരിശോധനയ്ക്കായി ഉപയോഗിക്കുന്ന ലാന്‍സിങ് ഉപകരണങ്ങല്‍, വിരലുകളിലെ ചര്‍മ്മത്തിന്റെ കനം അനുസരിച്ച് ക്രമീകരിക്കാവുന്ന തരത്തില്‍ ഉള്ളവയായിരിക്കും.
ശരിയായ രീതിയില്‍ വേദന രഹിതമായി ടെസ്റ്റ് ചെയ്യുവാനായി സൂചി 3-4 ഇടയിൽ സജ്ജീകരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക.
6) ശുചിത്വം ഉറപ്പുവരുത്തുക :
രക്ത സാമ്പിള്‍ ലഭിക്കുവാനായി സൂചി ഉപയോഗിച്ച് വിരലില്‍ നിന്നും രക്ത സാമ്പിള്‍ എടുക്കുന്നതിനു മുന്‍പായി പ്രസ്തുത ഭാഗത്ത് ആണ് നശീകരണം നടത്തേണ്ടത് അത്യാവശ്യമാണ്.
എന്നാല്‍ സ്പിരിറ്റ് ഉപയോഗിച്ച് വിരല്‍ വൃത്തിയാക്കിയ ശേഷം ഉടനെ തന്നെ രക്ത സാമ്പിളുകള്‍ എടുക്കരുത്. കുത്തുന്നതിന് മുമ്പ് ചർമ്മത്തിന്റെ ഉപരിതലത്തില്‍ നിന്ന് സ്പിരിറ്റ്
ബാഷ്പീകരിക്കപ്പെടുന്നതുവരെ കാത്തിരിക്കുക.
അളവിലെ വ്യത്യാസങ്ങള്‍ :
ഗ്ലൂക്കോമീറ്ററിന്റെ റീഡിംഗും രക്തത്തിലെ പഞ്ചസാരയുടെ ലബോറട്ടറി പരിശോധനയും തമ്മിൽ വ്യത്യസമുണ്ടായെക്കാം. സാധ്യമായ എല്ലാ മാനദണ്ഡങ്ങളും പാലിച്ചാലും പരിശോധനാ
ഫലത്തില്‍ വ്യത്യാസമുണ്ടെങ്കില്‍ പരിഭ്രാന്തരാകരുത്.
രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാന്‍ ചെയ്യേണ്ടത്
*കുറഞ്ഞ ജിഐ ഉള്ള ഭക്ഷണങ്ങള്‍ തിരഞ്ഞെടുക്കുക, കാരണം അവ കൂടുതല്‍ സാവധാനത്തില്‍ ദഹിപ്പിക്കപ്പെടുന്നു. ഇത് പതിയെ മാത്രം ഗ്ലൂക്കോസ് രക്തപ്രവാഹത്തിലേക്ക് വിടുന്നതിന് കാരണമാകുന്നു.
* ഇന്‍സുലിന്‍ എന്ന ഹോര്‍മോണിലേക്ക് നിങ്ങളുടെ കോശങ്ങളുടെ സംവേദനക്ഷമത വര്‍ദ്ധിപ്പിച്ച് രക്തത്തിലെ പഞ്ചസാരയുടെ വര്‍ദ്ധനവ് നിയന്ത്രിക്കാന്‍ വ്യായാമം സഹായിക്കുന്നു.
* നാരുകളാല്‍ സമ്പന്നമായ ഭക്ഷണങ്ങള്‍ തിരഞ്ഞെടുക്കുക, കാരണം ഇത് ഗ്ലൂക്കോസ് ആഗിരണം മന്ദഗതിയിലാക്കുന്നു. നിങ്ങള്‍ക്ക് സുസ്ഥിരമായ ഊര്‍ജ്ജം നല്‍കുന്നു.
* ക്രോമിയം, മഗ്നീഷ്യം എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുക. കാരണം അവ കാര്‍ബോഹൈഡ്രേറ്റ് മെറ്റബോളിസത്തിലും ഇന്‍സുലിന്‍ സംവേദനക്ഷമതയിലും ഒരു പങ്ക് വഹിക്കുന്നു.
* കറുവപ്പട്ടയും ഉലുവയും നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഈ സുഗന്ധവ്യഞ്ജനങ്ങള്‍ ഇന്‍സുലിന്‍ സംവേദനക്ഷമതയെ സഹായിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ സ്ഥിരത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.