ശരീരത്തിലെ ഇലക്ട്രോലൈറ്റുകൾ ഇല്ലാതായാൽ അത് വീണ്ടെടുക്കേണ്ടത് ഏറെ പ്രധാനമാണ്. അതിന് ഈ ഭക്ഷണങ്ങൾ
വളരെയധികം സഹായിക്കും.
പല തരത്തിലുള്ള ആരോഗ്യ പ്ര ശ്നങ്ങളാണ്ചൂട്കാലത്ത് എല്ലാവരും നേരിടുന്നത്. ഭക്ഷണം കാര്യത്തിൽ ശരിക്കും ശ്രദ്ധ
പുലർത്തേണ്ടത് ഏറെ പ്രധാനമാണ്. എളുപ്പത്തിൽ ദഹിക്കുന്ന ഭക്ഷണങ്ങൾ വേണം കഴിക്കാൻ. കട്ടി കുറഞ്ഞ ആഹാരങ്ങളാ
ണ് എപ്പോഴും ചൂട്കാലത്ത് കൂടുതൽ നല്ലത്. ചൂട്കാലത്ത് ശരീരത്തിൽ ആവശ്യത്തിന് ജലാംശം നിലനിർത്താനും ശ്രദ്ധിക്കണം.
നിർജ്ജലീകരണം പലപ്പോഴും വലിയ പ്രശ്നങ്ങൾ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമായേക്കും . വേനൽ കാലത്ത് ശരീരത്തിൽ
നിന്ന്പോഷകങ്ങൾ വേഗത്തിൽ നഷ്ടപ്പെടും . വേനൽക്കാലത്ത് ഇലക്ട്രോലൈറ്റിൻ്റെ അളവ് ശരിയാക്കാൻ താഴെ പറയുന്ന
ഭക്ഷണങ്ങൾ കഴിക്കേണ്ടത് അത്യാവശ്യമാണ്
തൈര്
തൈര് ഒരു പ്രീ ബയോട്ടിക് ഭക്ഷണമാണ്. വേനൽക്കാലത്ത് ഇത് നമ്മുടെ കുടലിനും ദഹനവ്യവസ്ഥയ്ക്കും അത്യാവശ്യമായ
ഒരു ഭക്ഷണ വസ്തുവാണ്. നമ്മുടെ ആരോഗ്യത്തെ സന്തുലിതമാക്കുന്ന ഇലക്ട്രോ ലൈറ്റുകളു ടെ അളവ്കൂടുതലാണ്.
വേനൽക്കാലത്ത് ദിവസത്തിൽ ഒരിക്കലെങ്കിലും തൈര് കഴിക്കണം
നട്സ്
ഡ്രൈഫ്രൂട്ട്സുകൾ പലപ്പോഴും ആരോഗ്യത്തിന് ഏറെ നല്ലതാണ്. ശരീരത്തിന് ആവശ്യമായ നിരവധി പോഷകങ്ങൾ
ഇതിൽ അടങ്ങിയിട്ടുണ്ട്. അതായത് ബദാം, കശു വണ്ടി മുതലായവയിൽ മഗ്നീഷ്യം, കാൽസ്യം,പൊട്ടാസ്യം എന്നിവ
അടങ്ങിയിട്ടു ണ്ട്. അതു കൊണ്ട്പ്ര ത്യേകി ച്ച്വേനൽക്കാലത്ത് ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക
വാഴപ്പഴം
ഭക്ഷണത്തിന്ശേഷം കഴിക്കുന്ന ഏത്തപ്പഴം ആരോഗ്യത്തിന് വളരെ നല്ലതാണ്. വാഴപ്പഴത്തിൽ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം,
ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവയാണ് ഇതിന്പ്രധാന കാരണം. ലയിക്കുന്നതും ലയിക്കാത്തതുമായ നാരകളാൽ സമ്പുഷ്ടമാണ്
ഏത്തപ്പഴം. രക്തത്തിലെ പഞ്ചസാരയുടെ അളവ്നിയന്ത്രിക്കാൻ ഏറെ നല്ലതാണ് ഏത്തപ്പഴം
ചീര
കാൽസ്യം, മഗ്നീഷ്യം എന്നിവയാൽ സമ്പന്നമാണ് ഇലക്കറികൾ. ചീര നമുക്ക് പല വിഭവങ്ങളിലും ഉപയോഗിക്കാം. ഇരുമ്പിൻ
അംശം ഇതിൽ ധാരാളമുണ്ട്, ഇലക്ട്രോ ലൈറ്റുകളും അതേ അളവിൽ ലഭ്യമാണ്. ചീര കഴിക്കു ന്നത് പലതരത്തിലുള്ള
ഗുണങ്ങളാണ് നൽകുന്നത
ധാന്യങ്ങൾ
സാമ്പാറും പയറും മറ്റും തയ്യാറാക്കാൻ നാം ഉപയോഗിക്കുന്ന വിവിധതരം പയറു വർഗ്ഗങ്ങൾ ആരോഗ്യത്തിന് വളരെ നല്ലതാണ്.
ബദാം, ബീൻസ്, കടല, സോയാബീൻ എന്നിവയിൽ മഗ്നീഷ്യം, പൊട്ടാസ്യം, ഫോസ്ഫറസ്തു ടങ്ങിയ ഇലക്ട്രോ ലൈറ്റുകൾ
ധാരാളം അടങ്ങിയിട്ടുണ്ട്, ഇത്വേനൽക്കാലത്ത് നമ്മുടെ ആരോഗ്യത്തെ സന്തുലിതമാക്കുന്നു.