ദീർഘനേരം ആവി പിടിക്കുന്നത് മൂക്കിന് അത്ര നല്ലതല്ല. എല്ലാ അസുഖങ്ങൾക്കും ആവശ്യമില്ലാതെ ആവി പിടിക്കാതിരിക്കാൻ ശ്രദ്ധിക്കുക.
ഹൈലൈറ്റ്:
15 മിനിറ്റ് മാത്രം ആവി പിടിക്കുക
മരുന്നുകൾ നല്ലതല്ല
കഫം പൂർണമായി പോകാൻ ആവി സഹായിക്കില്ല
പനി, ജലദോഷം, ചുമ തുടങ്ങി എന്ത് പ്രശ്നം വന്നാലും ആദ്യം ആവി പിടിക്കുകയാണ് പലരുടെയും സ്വാഭാവം.
ആവി പിടിക്കുന്ന മെഷനീൽ നിന്നോ അല്ലെങ്കിൽ അടുപ്പിൽ വെള്ളം വച്ച് തിളപ്പിച്ചോ ആണ് പലരും ആവി
പിടിക്കുന്നത്. ആവി പിടിക്കുന്നത് രോഗത്തിൽ നിന്ന് പൂർണ മുക്തി നൽകില്ലെങ്കിലും ചെറിയൊരു ആശ്വാസം
കിട്ടാൻ സഹായിക്കും. നനവുള്ളതും ചൂടുള്ളതുമായ നീരാവി ശ്വസിക്കുന്നതിന്റെ പ്രധാന ഗുണം നാസികാദ്വാരം
തുറക്കാൻ സഹായിക്കും. മാത്രമല്ല വീർത്ത രക്തക്കുഴലുകലുകളുടെ അസ്വസ്ഥത അകറ്റുവാനും ആവി പിടിക്കുന്നത്
ഏറെ നല്ലതാണ്.
മാത്രമല്ല ഈ നീരാവി കഫത്തെ നേർത്തതാകാനും സഹായിക്കും. കൂടുതൽ എളുപ്പത്തിൽ തൊണ്ടയിൽ നിന്നും
മറ്റും നീക്കാൻ അനുവദിക്കുന്നു. കുറച്ച് സമയത്തേക്ക് എങ്കിലും ചെറിയൊരു ആശ്വാസം നൽകാൻ ആവി പിടിക്കുന്നത്
നല്ലതാണ്. പക്ഷെ ആവി പിടിക്കുമ്പോൾ അറിയാതെ ചെയ്യുന്ന മൂന്ന് തെറ്റുകളെക്കുറിച്ച് വീഡിയോ പങ്ക് വയ്ക്കുകയാണ്
ഡോ. ഡാനിഷ് സലിം പറയുന്നത്.
ദീർഘനേരം ആവി പിടിക്കരുത്
15 മിനിറ്റിൽ കൂടുതൽ നേരം ആവി പിടിക്കരുതെന്നാണ് ഡോക്ടർ നിർദേശിക്കുന്നത്. ദീർഘനേരം ആവി പിടിക്കുന്നത്
മൂക്കിനുള്ളിലെ രോകൂമങ്ങളെ നശിപ്പിക്കാൻ കാരണമാകും. പൊടിയും ബാക്ടീരിയുമൊക്കെ ശ്വാസകോശത്തിലേക്ക്
പോകാതിരിക്കാൻ സഹായിക്കുന്നതാണ് ഈ രോമകൂമങ്ങൾ. ദീർഘനേരം ആവി പിടിക്കുന്നത് ഈ രോമകൂമങ്ങളെ
നശിപ്പിക്കുകയും ശ്വാസ കോശത്തിലേക്ക് പൊടിയും മറ്റും കയറി പോകാനും കാരണമാകും.
മരുന്നുകൾ ഉപയോഗിക്കരുത്
ആവി പിടിക്കാൻ പല തരത്തിലുള്ള മരുന്നുകൾ ഉപയോഗിക്കുന്ന ശീലമുണ്ടെങ്കിൽ അത് ഒഴിവാക്കാൻ ശ്രമിക്കേണ്ടത്
വളരെ പ്രധാനമാണ്. കാരണം ഇത്തരം മരുന്നുകൾ ഉപയോഗിക്കുന്നത് പല തരത്തിലുള്ള രോഗങ്ങൾക്ക് കാരണമാകുന്നു.
സൈനസ് പ്രശ്നം കാരണം കഫമുണ്ടെങ്കിൽ അത് മാറ്റാൻ വെറും വെള്ളത്തിൽ ആവി പിടിക്കുന്നത് തന്നെയാണ് നല്ലത്
എന്നാണ് ഡോക്ടർ പറയുന്നു.
കുട്ടികളെ ശ്രദ്ധിക്കുക
ഒരിക്കലും കുട്ടികളെ ഒറ്റയ്ക്ക് ആവി പിടിക്കാൻ അനുവദിക്കരുത്. പൊള്ളലുകൾ ഏൽക്കാനുള്ള സാധ്യത വളരെ
കൂടുതലാണ്. ചൂട് വെള്ളം വീണ് പൊള്ളുന്നതിനെക്കാൾ കൂടുതൽ ആഴത്തിൽ പൊള്ളുന്നത് ഒരു പക്ഷെ ആവി
തട്ടുമ്പോഴായിരിക്കാം. അതുകെണ്ട് തന്നെ കുട്ടികൾ ആവി പിടിക്കുമ്പോൾ മാതാപിതാക്കൾ കൂടെ ഇരിക്കാൻ
ശ്രമിക്കണമെന്ന് ഡോക്ടർ പറയുന്നുണ്ട്.