സ്ത്രീകളിൽ കണ്ടുവരുന്ന വിവിധ തരം അർബുദങ്ങളിൽ പ്രധാനിയാണ് അണ്ഡാശയ ക്യാൻസർ. ലക്ഷണങ്ങൾ നേരത്തെ തിരിച്ചറിഞ്ഞാൽ
രോഗം ഫലപ്രദമായി ചികിത്സിക്കാനും സാധിക്കും
സ്ത്രീകളിൽ കണ്ടുവരുന്ന പ്രധാന രോഗങ്ങളിലൊന്നാണ് അണ്ഡാശയ അർബുദം. ഈ അടുത്ത കാലത്തായി രോഗികളുടെ
എണ്ണത്തിൽ കാര്യമായ വർധനവ് ഉണ്ടായിട്ടുണ്ട്. അടിസ്ഥാനപരമായി അണ്ഡാശയത്തിലെ കോശങ്ങളുടെ വളർച്ചയാണ് ആ
രോഗ്യമുള്ള ശരീര കോശങ്ങളെ നശിപ്പിക്കാൻ ശരീരത്തെ ആക്രമിക്കുന്നത്, ശരീരത്തിനുള്ളിൽ ഒരു മുഴ അല്ലെങ്കിൽ ട്യൂമർ
എങ്ങനെ, എന്തുകൊണ്ട് വികസിക്കും എന്നതിന് പ്രത്യേക കാരണങ്ങളൊന്നുമില്ല
ആർത്തവവിരാമത്തിനു ശേഷമുള്ള സ്ത്രീകളിൽ ഇത് കൂടുതൽ സാധാരണമാണ്, എന്നാൽ ഇത് ചെറുപ്പക്കാരായ സ്ത്രീകളിൽ
നല്ല ആരോഗ്യം നിലനിർത്തുന്നതിന് തടസം സൃഷ്ടിക്കാറുണ്ട്. മറ്റ് ചില രോഗങ്ങളുടെ ലക്ഷണം തന്നെയാണ് ഈ ക്യാൻസറിനുള്ളത്.
അതുകൊണ്ട് തന്നെ പലരും പെട്ടെന്ന് ഇത് ശ്രദ്ധിക്കാറില്ല. ഇതൊരു നിശബ്ദ കൊലയാളിയായി മാറുന്നതിൻ്റെ കാരണവും
ഇത് തന്നെയാണ്
അപകട ഘടകങ്ങൾ
പ്രായം ഒരു പ്രധാനപ്പെട്ട ഘടകമാണ് ഈ രോഗത്തിന്. 50 വയസിന് മുകളിലുള്ള സ്ത്രീകൾക്കാണ് പൊതുവെ ഈ രോഗമുണ്ടാകാനുള്ള
സാധ്യത കൂടുതൽ. ആർത്തവ വിരാമത്തോടെ ആണ് ഈ രോഗമുണ്ടാകുന്നതും. അതുപോലെ പാരമ്പര്യവും വലിയ രീതിയിൽ
സ്വാധീനം ചെലുത്തുന്നുണ്ട്. മാത്രമല്ല നേരത്തെയുള്ള ആർത്തവ വിരാമം അല്ലെങ്കിൽ വൈകിയുള്ളതും പല തരത്തിലുള്ള
ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നു
എന്തൊക്കെ ആണ് ലക്ഷണങ്ങൾ
തുടക്കത്തിൽ അധികം ലക്ഷണങ്ങൾ കാണിക്കാത്ത ഒരു രോഗമാണ് അണ്ഡാശയ ക്യാൻസർ. അടിവയറ്റിലുണ്ടാകുന്ന ബുദ്ധി
മുട്ടാണ് പ്രധാനപ്പെട്ട ലക്ഷണങ്ങളിലൊന്ന്.എപ്പോഴും മൂത്രമൊഴിക്കാനുള്ള തോന്നൽ അതുപോലെ മൂത്രം ഒഴിച്ച ശേഷവും വീ
ണ്ടും തോന്നുന്നതും ഇതിൻ്റെ ലക്ഷണങ്ങളാണ്. അമിതമായ ക്ഷീണം, ആർത്തവത്തിലെ മാറ്റങ്ങൾ, ലൈംഗിക ബന്ധത്തിൽ
ഏർപ്പെടുമ്പോൾ വേദന അനുഭവപ്പെടുക എന്നിവയെല്ലാം ലക്ഷണങ്ങളാണ്. നടുവേദനയും ഈ രോഗത്തിൻ്റെ പ്രധാന ലക്ഷ
ണമാണ്
രോഗം എങ്ങനെ കണ്ടെത്താം
രോഗ നിർണയത്തിന് പല തരത്തിലുള്ള ടെസ്റ്റുകൾ ഉണ്ടെങ്കിലും പെട്ടെന്ന് ഇത് കണ്ടെത്താൻ സാധിക്കില്ല. ഈ രോഗം മുൻകൂട്ടി
കണ്ടെത്താനുള്ള ഫലപ്രദമായ സ്ക്രീനിംഗുകൾ ഒന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല. ആയിരക്കണക്കിന് സ്ത്രീകളിൽ നടത്തിയാൽ
മാത്രമേ ഒരാൾക്ക് ഈ രോഗം കണ്ടെത്താൻ സാധിക്കൂ. പെൽവിക് യുഎസ്ജി ഉൾപ്പെടെ ഇമേജിംഗ് പരിശോധനകൾ, എംആർഐ,
സിടി സ്‌കാനുകൾ എന്നിവയിലൂടെ രോഗം കണ്ടെത്താം