ഇന്നത്തെ കാലത്ത് ചെറുപ്പക്കാരെ അലട്ടുന്ന ഒന്നാണ് നടുവേദനയെന്നത്. സ്ത്രീ പുരുഷ ഭേദമന്യേ ഇത് ഇന്ന് ചെറുപ്പക്കാരെ ബാധിയ്ക്കുന്ന ഒന്നാണ്. ഇതെക്കുറിച്ചറിയാം
ഇന്നത്തെ കാലത്ത് ചെറുപ്പക്കാരെ പോലും അലട്ടുന്ന രോഗങ്ങള്‍ പലതുമുണ്ട്. പണ്ടുകാലത്ത് പ്രായമായവരില്‍ കണ്ടുവരുന്ന പല രോഗങ്ങളും ഇന്നത്തെ കാലത്ത് ചെറുപ്പക്കാരില്‍ പോലും പിടി മുറുക്കുന്നു. ജീവിതശൈലിയുടെ വ്യത്യാസം തന്നെയാണ് ഇതിനുള്ള പ്രധാന കാരണമായി വരുന്നതും. ഇത്തരം രോഗങ്ങളില്‍ ഇന്നത്തെ പല ചെറുപ്പക്കാരേയും അലട്ടുന്ന ഒന്നാണ് നടുവേദന എന്നത്. നിരന്തരമായ നടുവേദന ഇന്നത്തെ കാലത്ത് പല ചെറുപ്പക്കാരേയും, ഇത് സ്ത്രീ പുരുഷന്മാരെ ഒരുപോലെ ബാധിയ്ക്കുന്ന ഒന്നാണ്.
ചെറുപ്പക്കാരില്‍
രണ്ടുതരത്തിലാണ് ഇത്തരം വേദന കണ്ടു വരുന്നത്. ആദ്യത്തെത് പ്രായാധിക്യം കാരണമുണ്ടാകുന്ന ഒന്നാണ്. രണ്ടാമത്തേത് ചെറുപ്പക്കാരില്‍. ചെറുപ്പക്കാരില്‍ തന്നെ 20-40 വയസ് പ്രായമുള്ളവര്‍ പോലും നിരന്തര നടുവേദനയ്ക്ക് ചികിത്സ തേടി വരുന്നുണ്ട്. പ്രായാധിക്യമുള്ളവരില്‍ എല്ലു സംബന്ധമായ പല പ്രശ്‌നങ്ങളും ഇത്തരം നടുവേദനയ്ക്ക് കാരണമായി വരുന്നു. എന്നാല്‍ ചെറുപ്പക്കാരില്‍ ഇന്നത്തെ ജീവിത രീതികളാണ് പലപ്പോഴും ഇതിന് കാരണമായി വരുന്നത്.
നട്ടെല്ല് സംബന്ധമായ
ഏറെ നേരം ഇരുന്നുളള ജോലി, ലാപ്‌ടോപ്പ്, മൊബൈല്‍ ഉപയോഗം, ഇരിക്കുന്ന പൊസിഷനിലെ പ്രശ്‌നം, വ്യായാമക്കുറവ് എന്നിവയെല്ലാം തന്നെ ചെറുപ്പക്കാരിലെ ഇത്തരം നടുവേദനയ്ക്ക് കാരണമായി വരുന്നത്. ഇതിന് ഇരിയ്ക്കുന്ന പൊസിഷനും കമ്പ്യൂട്ടര്‍ നോക്കുമ്പോഴുള്ള രീതികളുമെല്ലാം തന്നെ ശരിയായി വരേണ്ടതുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. അനാരോഗ്യകരമായ ജീവിതശൈലിയും പ്രധാനമാണ്. സ്‌ട്രെസ്, വ്യായാമക്കുറവ് എന്നിവയും കാരണമായി വരുന്നു. നട്ടെല്ല് സംബന്ധമായ പ്രശ്‌നങ്ങളുമായി വരുന്ന ചെറുപ്പകാരില്‍ ഏറെ വര്‍ദ്ധനവുണ്ടായിട്ടുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്.
വയര്‍ ചാടുന്നതും
വരുന്നവരില്‍ 50-60 ശതമാനം വരെയുള്ളവരില്‍ നടുവേദനയും കഴുത്തുവേദനയുമാണ് കൂടുതലായി വരുന്നത്. ഏഷ്യാ-ആഫ്രിക്ക പോലുളള രാജ്യങ്ങളിലാണ് ഈ പ്രശ്‌നം കൂടുതലായി വരുന്നത്. നടുവേദനയ്ക്കുള്ള ഒരു പ്രധാന കാരണമെന്നത് ഡിസ്‌ക് സംബന്ധമായ പ്രശ്‌നങ്ങളാണ്. ഇരിപ്പിന്റെ പ്രശ്‌നങ്ങളും വ്യായാമക്കുറവുമെല്ലാം തന്നെ ഡിസ്‌ക് പ്രശ്‌നങ്ങള്‍ക്കും അടിസ്ഥാനമായി വരുന്നു. ഇതുപോലെ അമിതവണ്ണം നടുവേദനയ്ക്കുള്ള പ്രധാന കാരണമാണ്. ശരീരത്തിന്റെ ഭാരം കൂടുമ്പോള്‍ ഇതിന് സമ്മര്‍ദം വരുന്ന ഭാഗം എല്ലുകള്‍ കൂടിയാണ്. ഇതാണ് പ്രധാന കാരണം. ഇതുപോലെ വയര്‍ ചാടുന്നതും നടുവേദനയ്ക്കുളള പ്രധാന കാരണമാണ്.
പുകവലി
പുകവലി പോലുള്ള ശീലങ്ങള്‍ നട്ടെല്ലിന് കേടാണ്. ഇത് ഡിസ്‌ക് ചുരുങ്ങാന്‍ കാരണമാകുന്നു. ഇതുപോലെ ഇതു കാരണമുണ്ടാകുന്ന ശക്തമായ ചുമ ഡിസ്‌കിന് പ്രശ്‌നമുണ്ടാകാറുണ്ട്. ഇത്തരം നടുവേദന മാറാന്‍ ഇരിപ്പും നടപ്പും കിടപ്പുമെല്ലാം കൃത്യമായ പൊസിഷനില്‍ ആക്കുകയെന്നത് പ്രധാനമാണ്. ഏറെ നേരം ഇരിപ്പൊഴിവാക്കുക. ഇതുപോലെ നിത്യവും വ്യായാമം ശീലമാക്കുകയെന്നത് ഏറെ പ്രധാനമാണ്. നടുവേദനയുടെ കാരണം കണ്ടെത്തുകയെന്നത് ഏറെ പ്രധാനമാണ്. കാരണം ക്യാന്‍സര്‍ പോലുള്ള ചില രോഗങ്ങളുടെ ലക്ഷണം കൂടിയായി ഇത്തരം വേദനകള്‍ വരാറുണ്ട്. ഇതിനാല്‍ കാരണം കണ്ടെത്തി ചികിത്സ തേടുകയെന്നത് പ്രധാനം.