മുളപ്പിച്ച കടല വേവിച്ചു കഴിയ്ക്കാം, കാര്യം.....
മുളപ്പിച്ച കടല വേവിച്ചോ അല്ലാതെയോ കഴിയ്ക്കുന്നത് ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ പലതാണ്.
ഇതെക്കുറിച്ച് കൂടുതലറിയൂ. എന്തിനാണ് ഇത് ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടതെന്നറിയൂ.
മുളപ്പിച്ച കടല വേവിച്ചു കഴിയ്ക്കാം, കാര്യം.
ആരോഗ്യത്തിന് സഹായിക്കുന്നതില്‍ പയര്‍, കടല വര്‍ഗങ്ങള്‍ പ്രധാനപ്പെട്ടതാണ്. നാം പൊതുവേ ഉപയോഗിയ്ക്കുന്നതാണ്
കടല. ഇത് രണ്ടു തരത്തിലുണ്ട്, വെളുത്തു കടലയും ബ്രൗണ്‍ നിറത്തിലെ കടലയും. ഇതില്‍ കറുത്ത നിറത്തിലെ കടലയ്ക്ക്
ഏറെ ആരോഗ്യപരമായ ഗുണങ്ങളുണ്ട്. ഇത് മുളപ്പിച്ച് വേവിച്ചോ അല്ലാതെയോ കഴിയ്ക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണം
നല്‍കും. മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ ധാതുക്കളുടെ മികച്ച ഉറവിടമാണ് കടല. ഇതിൽ വിറ്റാമിൻ എ, ബി 6, സിങ്ക്, മാംഗ
നീസ് തുടങ്ങിയ അവശ്യ വിറ്റാമിനുകളും അതോടൊപ്പം ധാതുക്കളും ഉണ്ട്.
പ്രമേഹരോഗികള്‍ക്ക്
പ്രമേഹരോഗികള്‍ക്ക് കഴിയ്ക്കാവുന്ന മികച്ചൊരു ഭക്ഷണ വസ്തുവാണ് ഇത്. കടല മുളപ്പിച്ചത് വേവിച്ചു കഴിയ്ക്കുന്നത് ഏറെ
ന്ല്ലതാണ്. വേവിയ്ക്കാതെ പച്ചയ്ക്ക് കഴിയ്ക്കുന്നതും ന്ല്ലതാണ്. പ്രോട്ടീൻ, ഫൈബർ എന്നിവയുടെ മികച്ച ഉറവിടമായ ഇതി
ൽ കുറഞ്ഞ ഗ്ലൈസെമിക് സൂചികയാണുള്ളത്. ഇതിൽ ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്ന നാരുകളുടെ സാന്നിധ്യം രക്ത
ത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാൻ സഹായിക്കുന്നു.
ചര്‍മാരോഗ്യത്തിന്
ചര്‍മാരോഗ്യത്തിന് ഏറെ നല്ലതാണ് കടല. കടലയിൽ മാംഗനീസ് ഉള്ളതിനാൽ ഇത് ചർമത്തിൽ ഉണ്ടാകുന്ന അകാലവാർധക്യ
ലക്ഷണങ്ങളെ തടയാൻ സഹായിക്കുന്നു. ഇത് ചുളിവുകൾക്ക് കാരണമാകുന്ന ഫ്രീ റാഡിക്കലുകൾക്കെതിരേ പോരാടാൻ ശേ
ഷിയുള്ള ഒന്നാണ്.ഇതിനാല്‍ തന്നെ പ്രായക്കുറവിന് ഇത് സഹായിക്കുന്നു.
പ്രതിരോധശേഷി.
ശരീരത്തിന് പ്രതിരോധശേഷി നല്‍കാന്‍ സഹായിക്കുന്ന ഒന്നാണിത്.ഇതിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ
വൻകുടൽ, സ്തന, ശ്വാസകോശ അർബുദം എന്നിവയുടെ സാധ്യതകളെ കുറയ്ക്കാൻ സഹായകമാണെന്ന് ഗവേഷണങ്ങൾ
വ്യക്തമാക്കുന്നു.
*******************