നടക്കുകയെന്നത് ആര്‍ക്കും ചെയ്യാവുന്ന ലളിതമായ വ്യായാമമുറയാണ്. എപ്പോള്‍ വേണമെങ്കിലും എവിടെ വേണമെങ്കിലും
ചെയ്യാവുന്ന വ്യായാമമാണ് ഇത്. നടക്കുന്നത് വ്യായാമത്തിന്റെ തന്നെ ഏറ്റവും എളുപ്പമായ രൂപമാണന്ന് പറയാം. ഏത് രോഗ
മുള്ളവര്‍ക്കും ചെയ്യാവുന്ന ഒന്ന്. ദിവസവും അല്‍പനേരം നടക്കണമെന്ന് പറയും. നടപ്പില്‍ തന്നെ വിവിധ തരങ്ങളുണ്ട്. ചില
പ്രത്യേക രീതിയില്‍ നടക്കുന്നത് ഗുണം നല്‍കുന്ന ഒന്നുമാണ്. ഇതില്‍ ഒന്നാണ് റിവേഴ്‌സ് വാക്കിംഗ് അഥവാ ബാക്ക്‌വേഡ്
വാക്കിംഗ് എന്നത്. മുന്നിലേയ്ക്ക് നടക്കുന്നതിന് പകരം പുറകിലേയ്ക്ക് നടക്കുന്ന രീതിയാണ് ഇത്. ഇതിന്റെ ഗുണങ്ങള്‍ എ
ന്തെല്ലാമെന്ന് അറിയാം.
മസിലുകള്‍ക്ക്
പുറകിലേയ്ക്ക് നാം താരമത്യേന ചെറിയ സ്റ്റെപ്പുകള്‍ വച്ചാണ് നടക്കുക. ഇത് കാലിന്റെ ചെറിയ മസിലുകള്‍ക്ക് പോലും ബ
ലവും ഉറപ്പും നല്‍കുന്നു. മുന്‍പോട്ട് നടക്കുന്നതിനേക്കാള്‍ കൂടുതല്‍ ബലം പുറകിലേയ്ക്ക് നടക്കുമ്പോള്‍ കാലിന്റെ അടിഭാ
ഗത്തേയ്ക്കായി പ്രയോഗിയ്‌ക്കേണ്ടി വരുന്നു. ഇതാണ് ഗുണം നല്‍കുന്നത്. കാലുകള്‍ക്കും മസിലുകള്‍ക്കും കൂടുതല്‍ ഗുണക
രമായ പുറകിലേയ്ക്കുള്ള നടപ്പ്. കാലിലെ ക്വാഡ്രിസെപ്‌സ് മസിലുകളെ ഇത് സഹായിക്കുന്നു. ഇത് കാല്‍മുട്ടിലെ സന്ധിക
ള്‍ക്ക് ഏറെ ഗുണകരമാണ്.
ഹൃദയത്തിന്റെ ആരോഗ്യത്തിന്
ഹൃദയത്തിന്റെ ആരോഗ്യത്തിന് ഉത്തമമാണ് പുറകിലേയ്ക്കുള്ള നടപ്പ്. ഇത് നല്ല രക്തപ്രവാഹത്തിന് സഹായിക്കുന്നു. ഹൃദ
യത്തിന് ആവശ്യമായ വ്യായാമം ലഭിയ്ക്കുന്നു, രക്തപ്രവാഹം ശക്തിപ്പെടുന്നു. ഇതുപോലെ ഇത് ശരീരത്തിന്റെ അടിഭാഗ
ത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്ന ഒന്നുകൂടിയാണ്. ശരീരത്തിന്റെ ശരിയായ ആകൃതിയ്ക്കും ഇതേറെ ഗുണകരമാണ്.
നട്ടെല്ലിന് വളവുണ്ടെങ്കില്‍ ഇത് നിവരാന്‍ ഈ രീതിയിലെ നടപ്പ് നല്ലതാണ്. പുറകിലേയ്ക്ക് നടക്കുന്നത് വളഞ്ഞ് നടക്കുന്ന
വരുടെ ശരീരം നിവരാന്‍ നല്ലതാണ്. നടുവേദനയുള്ളവര്‍ക്ക് നല്ലൊരു പരിഹാരവഴിയാണ് പുറകിലേയ്ക്കുള്ള നടപ്പ്.
തലച്ചോറിന്റെ ആരോഗ്യത്തിന്
തലച്ചോറിന്റെ ആരോഗ്യത്തിന് മികച്ചതാണ് പുറകിലേയ്ക്കുള്ള നടപ്പ്. പുറകിലേയ്ക്ക് നടക്കുമ്പോള്‍ നമുക്ക് കൂടുതല്‍ ശ്ര
ദ്ധയും ഏകാഗ്രതയുമെല്ലാം വേണ്ടിവരുന്നു. ഇത് മോട്ടോര്‍ കണ്‍ട്രോളിന് സഹായിക്കുന്ന തലച്ചോറിന്റെ സെറിബെല്ലത്തിന്
സഹായകമാകുന്നു. ഇതിലൂടെ തലച്ചോറിന്റെ കോര്‍ഡിനേഷന്‍ സ്‌കില്‍ വര്‍ദ്ധിയ്ക്കുന്നു. ശരീരത്തിന് ബാലന്‍സും കോ
ര്‍ഡിനേഷനും ലഭ്യമാകാന്‍ ഇത് സഹായിക്കുന്നു.
ശരീരത്തിലെ കൊഴുപ്പ് നീക്കാന്‍
ശരീരത്തിലെ കൊഴുപ്പ് നീക്കാന്‍ റിവേഴ്‌സ് വാക്കിംഗ് സഹായിക്കുന്നുവെന്ന് 2005ല്‍ യുഎസില്‍ നടത്തിയ പഠനം തെളിയി
ച്ചിട്ടുണ്ട്. ഇത് ശരീരത്തിലെ കൂടുതല്‍ കലോറി ഉപയോഗപ്പെടുത്തുന്നു. മാത്രമല്ല ശ്വാസനാരോഗ്യം മെച്ചപ്പെടുന്നതിനും പുറകി
ലേയ്്ക്ക് നടക്കുന്നത് ഏറെ ഗുണം നല്‍കുന്ന ഒന്നാണ്. പുറകിലേയ്ക്ക് നടക്കുമ്പോള്‍ ചെറിയ സ്‌റ്റെപ്പുകള്‍, ഉറപ്പു്ള്ള സ്റ്റെപ്പുക
ള്‍ വച്ച് നടക്കുവാന്‍ ശ്രദ്ധിയ്ക്കുക.