പല്ലുകളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുന്ന കവചമാണ് ഇനാമൽ
വായയുടെ ശുചിത്വം നിലനിർത്തുന്നതിന് പല്ലുകൾ ബ്രഷ് ചെയ്യേണ്ടത് പ്രധാനമാണ്. ദിവസവും രണ്ട് നേരം പല്ലു തേക്കുന്നത്
മൊത്തത്തിലുള്ള ആരോഗ്യത്തെ മെച്ചപ്പെടുത്തുമെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ അമിതമായതോ
അനുചിതമായതോ പല്ലുകള്‍ ബ്രഷ് ചെയ്യുന്നത് പല്ലുകളുടെ ഇനാമൽ നഷ്ടമാകാന്‍ കാരണമാകും.
ഇത് പല്ലിന്റെ സംവേദനക്ഷമത കുറയ്ക്കുകയും പല്ലിന്റെ ഘടനയെ ദുർബലപ്പെടുത്തുകയും ചെയ്യുന്നു. പല്ലുകളെ
കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുന്ന കവചമാണ് ഇനാമൽ. ഇത് നഷ്ടമായാൽ വീണ്ടും വളരില്ല. കൂടാതെ മോണയില്‍
നിന്ന് പല്ലുകള്‍ വിട്ടുപോകാനും അമികമായി പല്ലുതേക്കുന്നത് കാരണമാകും.
പല്ലുകൾ ബ്രഷ് ചെയ്യേണ്ട രീതി
ഹാർഡ് ടൂത്ത് ബ്രഷ് പതിവായി ഉപയോഗിക്കുന്നതും പല്ലുകളുടെ ഇനാമൽ വലിയ രീതിയിൽ നഷ്ടമാകാൻ കാരണമാകും.
അതിനാൽ മീഡിയം അല്ലെങ്കിൽ സോഫ്റ്റ് ടൂത്ത് ബ്രഷുകൾ ഉപയോഗിക്കുന്നത് പല്ലുകൾ ആരോഗ്യം സംരക്ഷിക്കും.
പല്ലുകൾ ബ്രഷ് ചെയ്യുന്നതിന് ബാസ് ടെക്നിക് പിന്തുടരാമെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു. 45 ഡിഗ്രി കോണിൽ ടൂത്ത്
ബ്രഷ് പിടിച്ച് പല്ലുകൾ വൃത്താകൃതിയിൽ 15 മുതൽ 20 മിനിറ്റ് സൗമ്യമായി ബ്രഷ് ചെയ്യുന്നു രീതിയാണ് ബാസ് ടെക്നിക്.
ഭക്ഷണം കഴിച്ച ശേഷം 10 മിനിറ്റ് നടത്തം; ഒഴിവാക്കാം 5 രോഗങ്ങൾ
അസിഡിക് ഭക്ഷണങ്ങള്‍
സിട്രസ് പഴങ്ങൾ, സോഡ തുടങ്ങിയ അസിഡിക് ഭക്ഷണങ്ങൾ പതിവായി കഴിക്കുന്നതും പല്ലുകളുടെ ഇനാമൽ നഷ്ടപ്പെടുത്തും.
.ഇത് തടയുന്നതിന് അസിഡിക് ഭക്ഷണം കഴിച്ച് രണ്ട് മണിക്കൂറിന് ശേഷം മാത്രം ബ്രഷ് ചെയ്യുന്നതാണ് നല്ലതെന്ന് ആരോഗ്യ
വിദഗ്ധർ നിര്‍ദേശിക്കുന്നു.