ഹൈലൈറ്റ്:
* ശരീരഭാരം കുറയ്ക്കാന്‍ വെണ്ടയ്ക്ക
* വെണ്ടക്കയുടെ ഗുണങ്ങള്‍
* വെണ്ടയ്ക്ക കഴിക്കേണ്ട വിധം
വെണ്ടക്കയുടെ വഴുവഴുപ്പ് മൂലം പലരും വെണ്ടക്ക കഴിക്കാന്‍ താല്‍പര്യപ്പെടാറില്ല. എന്നാല്‍, എന്നാല്‍ ഏതെങ്കിലും വിധത്തി
ല്‍ കഴിച്ചാല്‍ ശരീരത്തിന് നിരവധി ഗുണങ്ങള്‍ നല്‍കുന്ന പച്ചക്കറികൂടിയാണ് നമ്മളുടെ വെണ്ടക്ക. ഈ വെണ്ടക്കയുടെ ഒട്ടന
വധി ഗുണങ്ങളില്‍ എടുത്ത് പറയേണ്ട പ്രധാനപ്പെട്ട ഗുണങ്ങള്‍ ഏതെല്ലാമെന്ന് നോക്കാം.
പ്രമേഹത്തെ നിയന്ത്രിക്കുന്നു
ഇന്ന് സര്‍വ്വസാധാരണമായി കണ്ടുവരുന്ന ഒരു അസുഖമാണ് പ്രമേഹം. പ്രമേഹം വന്ന് കഴിച്ചാല്‍ ഒരിക്കലും അതിനെ ഇല്ലാ
താക്കാന്‍ സാധിക്കുകയില്ല. അതിനെ നിയന്ത്രിച്ച് നിര്‍ത്താന്‍ മാത്രമാണ് നമ്മള്‍ക്ക് സാധിക്കുക. ഇത്തരത്തില്‍ പ്രമേഹത്തെ
നിയന്ത്രിച്ച് നിര്‍ത്താന്‍ സഹായിക്കുന്ന കിടിലന്‍ പച്ചക്കറിയാണ് സത്യത്തില്‍ വെണ്ടക്ക.
വെണ്ടക്കയില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. അതുപോലെ തന്നെ, വെണ്ടക്കയില്‍ പോളിഫെനല്‍സ് അടങ്ങി
യിരിക്കുന്നതിനാല്‍ തന്നെ ഇത് രക്തത്തിലെ പഞ്ചസ്സാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നുണ്ട്. ഇത് പ്രമേഹം നിയ
ന്ത്രിക്കാന്‍ നിങ്ങളെ വളരെയധികം സഹായിക്കുന്നു.
കണ്ണിന്റെ ആരോഗ്യം
കണ്ണുകള്‍ക്ക് നല്ല ആരോഗ്യമില്ലെങ്കില്‍ അല്ലെങ്കില്‍ കാഴ്ചശക്തിയ്ക്ക് എന്തെങ്കിലും വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍
അത് നമ്മളുടെ ജീവിതത്തെ നല്ലപോലെ ബാധിക്കാം. അതിനാല്‍ തന്നെ കണ്ണുകളുടെ ആരോഗ്യവും കാഴ്ചശക്തിയും നിലനി
ര്‍ത്തുന്ന ആഹാരങ്ങള്‍ കഴിക്കേണ്ടതും അനിവാര്യം തന്നെ. അത്തരത്തില്‍ ഒന്നാണ് വെണ്ടക്ക. വെണ്ടക്കയില്‍ വിറ്റമിന്‍ എ
അടങ്ങിയിരിക്കുന്നു. ഇത് കണ്ണുകളുടെ കാഴ്ചശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നുണ്ട്. അതുപോലെ തന്നെ,
പ്രായമാകുമ്പോള്‍ മിക്കവര്‍ക്കും കാഴ്ച മങ്ങും. ഈ പ്രശ്‌നം വരാതിരിക്കാനും വെണ്ടയ്ക്ക കഴിക്കുന്നത് നല്ലതാണ്.
ശരീരഭാരം നിയന്ത്രിക്കാന്‍
നമ്മളുടെ ശരീരഭാരം നിയന്ത്രിക്കാന്‍ ഡയറ്റില്‍ പലവിധത്തിലുള്ള ആഹാരങ്ങള്‍ നമ്മള്‍ ചേര്‍ക്കാറുണ്ട്. ഇത്തരത്തില്‍
നമ്മള്‍ക്ക് ഡയറ്റില്‍ ചേര്‍ക്കാവുന്ന ഒരു ആഹാരമാണ് വെണ്ടക്ക. കാരണം, വെണ്ടക്കയില്‍ ധാരാളം നാരുകള്‍ അടങ്ങി
യിട്ടുണ്ട്. അതുപോലെ തന്നെ പ്രോട്ടീനും ഇതില്‍ അടങ്ങിയിരിക്കുന്നു. കൊഴുപ്പും കുറവാണ്. ഇത് വിശപ്പ് കുറയ്ക്കാനും
അതുപോലെ തന്നെ ശരീരഭാരം കുറയ്ക്കാനും വളരെയധികം സഹായിക്കുന്നുണ്ട്. അതിനാല്‍ നിങ്ങള്‍ വെണ്ടക്ക പലവിധ
ത്തില്‍ ആഹാരത്തിന്റെ ഭാഗമാക്കുന്നതും നല്ലത് തന്നെ.
കാന്‍സര്‍ വരാതിരിക്കാന്‍
ചില പഠനങ്ങള്‍ പ്രകാരം, വെണ്ടയ്ക്ക കഴിക്കുന്നത് കാന്‍സര്‍ രോഗം വരാതിരിക്കാന്‍ സഹായിക്കുന്നുണ്ട് എന്നാണ് പറയു
ന്നത്. വെണ്ടക്കയിലെ ചില ഘടകങ്ങള്‍ നമ്മളുടെ ശരീരത്തിന് ദോഷം ചെയ്യുന്ന ഫ്രീ റാഡിക്കല്‍സിനെ ശരീരത്തില്‍ പ്രവേ
ശിക്കാതെ തടയുന്നതിനും അതുപോലെ തന്നെ കാന്‍സര്‍ കോശങ്ങള്‍ ശരീരത്തില്‍ വളരുന്നത് ഇല്ലാതാക്കാനും ഇത് സഹായി
ക്കുന്നുണ്ട്. അതിനാല്‍, നല്ല ഹെല്‍ത്തിയായ രീതിയില്‍ വെണ്ടയ്ക്ക ആഹാരത്തില്‍ ചേര്‍ക്കുന്നത് തികച്ചും നല്ലതാണ്.
കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു
വെണ്ടക്കയില്‍ നല്ലപോലെ നാരുകള്‍ അടങ്ങിയിട്ടുണ്ട്. അതുപോലെ തന്നെ, ഇതില്‍ കൊഴുപ്പും കുറവാണ്. അതിനാല്‍ തന്നെ
നിങ്ങള്‍ക്ക് വെണ്ടക്ക കഴിച്ചാലും ശരീരത്തില്‍ അമിതമായി കൊഴുപ്പ് അടിഞ്ഞ് കൂടുന്ന പ്രശ്‌നവും ഉദിക്കുന്നില്ല. ഇത് ശരീര
ത്തില്‍ കൊളസ്‌ട്രോള്‍ വരാതിരിക്കാന്‍ വളരെയധികം സഹായിക്കുന്നു. ഇത് ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും
സഹായിക്കുന്നു.