കൊളസ്‌ട്രോള്‍ എന്നത് നമ്മുടെ ഹൃദയാരോഗ്യത്തെ കേട് വരുത്തുന്ന ഒന്നാണ്. രക്തക്കുഴലകളില്‍ കൊഴുപ്പടിഞ്ഞ് കൂടി
ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹം തടസപ്പെടുത്തുന്ന ഒന്നാണിത്. ഹാര്‍ട്ട് അററാക്കിനുള്ള പ്രധാനപ്പെട്ട കാരണങ്ങളില്‍
ഒന്നാണ് കൊളസ്‌ട്രോള്‍ വര്‍ദ്ധിയ്ക്കുന്നത്. കൊളസ്‌ട്രോള്‍ തന്നെ പല തരമുണ്ട്. നാം വിശദമായ കൊളസ്‌ട്രോള്‍ പരിശോധന
നടത്തിയാല്‍ എച്ച്ഡിഎല്‍, എല്‍ഡിഎല്‍, ട്രൈഗ്ലിസറൈഡ്, വിഎല്‍ഡിഎല്‍ ഇങ്ങനെ പല പേരുകളിലും പ്രത്യേക കണക്കു
കള്‍ കാണാം. ഇതല്ലാതെ ആകെയുളള കൊളസ്‌ട്രോളും. പലര്‍ക്കും ഇതിന്റെ കണക്ക് കൃത്യമായി അറിയില്ലെന്നതാണ്
വാസ്തവം. മാത്രമല്ല, കൊളസ്‌ട്രോള്‍ എത്ര വരെയയാല്‍ മരുന്ന് കഴിയ്ക്കണം എന്നത് സംബന്ധിച്ചും പലര്‍ക്കും ആശയക്കുഴ
പ്പമുണ്ട്.
ആകെയുളള കൊളസ്‌ട്രോള്‍
ആകെയുളള കൊളസ്‌ട്രോള്‍ കണക്കും എല്‍ഡിഎല്‍ കണക്കും നോക്കിയാണ് മരുന്ന് കഴിയ്‌ക്കേണ്ടത് തീരുമാനിയ്ക്കുക.
കൊളസ്‌ട്രോള്‍ തോത് ആകെ കൂടുമ്പോള്‍ എല്‍ഡിഎല്‍ കൊളസ്‌ട്രോളും സ്വാഭാവികമായി കൂടും. എല്‍ഡിഎല്‍, ട്രൈഗ്ലി
സറൈഡുകള്‍, വിഎല്‍ഡിഎല്‍ എന്നിവ അപകടകരമായ കൊളസ്‌ട്രോളുകളാണ്. കൊളസ്‌ട്രോളിന്റെ ഏകദേശകണക്ക്
എല്‍ഡിഎല്‍ എന്നതില്‍ നിന്നാണ് ലഭിയ്ക്കുന്നത്. ഇത് ഉയരുന്നത് ദോഷം വരുത്തും. എല്‍ഡിഎല്‍ 130ല്‍ താഴെയാണെങ്കില്‍
ഏറെ നല്ലതാണ്. വിഎല്‍ഡിഎല്‍ 40ല്‍ താഴെയാണ് നല്ലത്. എച്ച്ഡിഎല്‍ 60ന് മുകളിലാണെങ്കില്‍ കൂടുതല്‍ നല്ലത്. 45
എങ്കിലും വേണം. എച്ച്ഡിഎല്‍ നല്ല കൊളസ്‌ട്രോളാണ്. ഹൃദയാരോഗ്യത്തിന് ഉത്തമമാണ്. ലിവര്‍ ആരോഗ്യത്തിന് നല്ലതാണ്.
ഇത് കൂടുന്നതും ബാക്കിയുള്ളവ കുറയുന്നതുമാണ് ആരോഗ്യകരമാകുന്നത്. ട്രൈഗ്ലിസറൈഡ് 150 ഗ്രാമില്‍ താഴെയെങ്കില്‍
നല്ലത്. ഇത് ദോഷകരമായ കൊളസ്‌ട്രോളാണ്.
ആകെയുള്ള കൊളസ്‌ട്രോള്‍
ആകെയുള്ള കൊളസ്‌ട്രോള്‍ 240 വരെ കുഴപ്പമില്ലെന്ന് പറയാം. എന്നാല്‍ ഇതില്‍ കൂടുതലെങ്കില്‍ മരുന്ന് കഴിയ്ക്കാം.
പ്രമേഹം പോലുലുള്ള രോഗങ്ങളെങ്കില്‍ 200 ആണ് മരുന്നു കഴിയ്‌ക്കേണ്ട കണക്കായി പറയുന്നത്. പ്രത്യേകിച്ചും പ്രായം
ചെന്നവരെങ്കില്‍. എല്‍ഡിഎല്‍ കൊളസ്‌ട്രോളെങ്കില്‍ 159 വരെ കുഴപ്പമില്ലെന്ന് പറയാം. 160ക്ക് മുകളില്‍ പോയാല്‍ മരുന്ന്
കഴിയ്ക്കാം. ചിലപ്പോള്‍ ആകെയുള്ള കൊളസ്‌ട്രോള്‍ 240ല്‍ താഴെയും എല്‍ഡിഎല്‍ മാത്രം 159ല്‍ കൂടുതലുമാണെങ്കിലും
മരുന്ന് വേണ്ടി വരാം. ഇത് ഡോക്ടറുടെ നിര്‍ദേശ പ്രകാരം കഴിയ്ക്കുക.
നടക്കുക
കൊളസ്‌ട്രോള്‍, എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ വര്‍ദ്ധിച്ചാല്‍ നല്ലതുപോലെ ലൈഫ്‌സ്റ്റൈല്‍ മാറ്റങ്ങള്‍ വരുത്തണം. ദിവസവും
മുക്കാല്‍ മണിക്കൂറെങ്കിലും നടക്കുക, ധാരാളം വെള്ളം കുടിയ്ക്കുക. ഭക്ഷണ നിയന്ത്രണം പ്രധാനം, നാരുകള്‍ അടങ്ങിയ
ആഹാരം കഴിയ്ക്കുക. ഇതെല്ലാം ചെയ്തിട്ടും കുറയുന്നില്ലെങ്കില്‍, അതായത് 240ല്‍ മേലേ ആകെ കൊളസ്‌ട്രോള്‍, 159ന്
മുകളില്‍ എല്‍ഡിഎല്‍ എന്നിവയെങ്കില്‍ മരുന്ന് കഴിയ്ക്കണം. ഇവിടെ ലൈഫ്‌റ്റൈല്‍ മാറ്റങ്ങള്‍ സഹായിക്കുന്നില്ലെന്നാണ്
അര്‍ത്ഥമാക്കുന്നത്.
അരി
കൊഴുപ്പ് മാത്രം കഴിച്ചാലല്ല കൊളസ്‌ട്രോള്‍ വരുന്നത്. പലരുടേയും തെറ്റിദ്ധാരണയെന്നതാണ്. കൂടുതല്‍ അന്നജം കഴിച്ചാലും
ഇതുണ്ടാകാം. ഇത് അരിയോ ഗോതമ്പോ ആകാം. കൂടുതല്‍ അരി കഴിച്ചാല്‍ ഇത് കൊളസ്‌ട്രോള്‍ ആയാണ് വരിക. ഇതിനാല്‍
ഇറച്ചി പോലുള്ളവ കഴിച്ചില്ലെങ്കിലും ഇതുണ്ടാകാം. പലരും മീനും മുട്ടയും ഇറച്ചിയുമൊന്നും കഴിയ്ക്കുന്നില്ല, വറുത്തത്
കഴിയ്ക്കുന്നില്ല, എന്നിട്ടും കൊളസ്‌ട്രോള്‍ കൂടുന്നുവെന്നതിന് കാരണമായി പറയുന്നത് ഇതാണ്. രക്തം പരിശോധിച്ച് ഡോക്ട
റുടെ അഭിപ്രായപ്രകാരം മാത്രം മരുന്ന് കഴിയ്ക്കുക. ഇത്തരം കാര്യങ്ങളില്‍ സ്വയംചികിത്സ അപകടം ചെയ്യും എന്നറിയുക.