മൂക്കില്‍ കുരുക്കള്‍ വന്നാല്‍, സാധാ കുരുക്കള്‍ പോലെ തന്നെ അവ പൊട്ടിച്ച് കളയുന്ന നിരവധി ആളുകളുണ്ട്. എന്നാല്‍, ഇത്തരത്തില്‍ പൊട്ടിക്കുന്നത് അപകടത്തിലേയ്ക്ക് നയിക്കും. അവ എന്തെന്ന് നോക്കാം.
മുഖത്ത് കുരുക്കള്‍ പ്രത്യേക്ഷപ്പെട്ടാല്‍ അതിനെ കുത്തിപൊട്ടിക്കുന്നവര്‍ കുറവല്ല. ചിലര്‍ക്ക് അത് എങ്ങിനെയെങ്കിലും പൊട്ടിച്ച് കളഞ്ഞാല്‍ മാത്രമായിരിക്കും സമാധാനം ലഭിക്കുക. എന്നാല്‍, ഇത്തരത്തില്‍ മുഖത്ത് കുരുക്കള്‍ പൊട്ടിക്കുന്നവര്‍ മൂക്കിലും അതുപോലെ മുഖത്ത് ഈ ഭാഗത്ത് വരുന്ന കുരുക്കള്‍ മാത്രം പൊട്ടിക്കരുത്. അതിന്റെ കാണം എന്തെന്ന് നോക്കാം.
എന്താണ് 'ട്രയാങ്കിള്‍ ഓഫ് ഡെത്ത്'?
നമ്മളുടെ വായയുടെ രണ്ട് കോര്‍ണര്‍ മുതല്‍ നെറ്റിയില്‍ പൊട്ട് കുത്തുന്ന ഭാഗം വരെ ഒരു ത്രികോണ ആകൃതിയില്‍ വരുന്ന ഭാഗത്ത് കുരുക്കള്‍ വന്നാല്‍ അവ കുത്തി പൊട്ടിക്കരുത് എന്നാണ് പറയുക. കാരണം, ഈ ഭാഗം നമ്മളുടെ തലച്ചോറുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാല്‍ തന്നെ നിങ്ങള്‍ ഈ ഭാഗത്ത് വരുന്ന കുരുക്കള്‍ പൊട്ടിക്കുമ്പോള്‍ അതില്‍ അണുബാധ വന്നാല്‍ അത് തലച്ചോറിനെ ബാധിക്കുകയും അതുപോലെ തന്നെ, ചിലപ്പോള്‍ മരണത്തിന് വരെ കാരണവുമായേക്കാം.
കുരുക്കള്‍ വന്നാല്‍
ഈ ഭാഗത്ത് കുരുക്കള്‍ വന്നാല്‍ അതിന് അണുബാധ വരാതെ ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. അതുപോലെ തന്നെ, നിങ്ങളുടെ കൈകള്‍ അതില്‍ അമിതമായി തൊടാതിരിക്കാനും നിങ്ങള്‍ ശ്രദ്ധിക്കണം. ഇല്ലെങ്കില്‍ ഇത് വേഗത്തില്‍ അണുബാധ വരുന്നതിന് കാരണമാകുന്നുണ്ട്. അതുപോലെ തന്നെ, കുരുക്കള്‍ വന്നാല്‍, ഒരു ഡോക്ടറെ കാണിച്ച് മരുന്ന് വാങ്ങുന്നത് നല്ലതാണ്. അതുമല്ലെങ്കില്‍ ആര്യവേപ്പിന്റെ ഇലയും അതുപോലെ തന്നെ പച്ചമഞ്ഞളും ചേര്‍ത്ത് അരച്ച് കുരുക്കളില്‍ വെക്കുന്നത് കുരുക്കള്‍ ഉണങ്ങാന്‍ സഹായിക്കുന്നതാണ്.
ഉപയോഗിക്കാന്‍ പാടില്ലാത്തത്
പലരും കുരുക്കള്‍ വരുമ്പോള്‍ പലവിധത്തിലുള്ള ക്രീമുകള്‍ ഉപയോഗിക്കുന്നത് കാണാം. ഇത്തരത്തില്‍ ക്രീമുകള്‍ ഉപയോഗിക്കുന്നത് അണുബാധ വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാണ്. അതിനാല്‍ മുഖക്കുരു അകറ്റാന്‍ എല്ലായ്‌പ്പോഴും സ്വയം ചികിത്സ നടത്തുന്നതിനേക്കാള്‍ നല്ലത് ഡോക്ടറെ കണ്ട് മരുന്ന് വാങ്ങിക്കുന്നതാണ്.
മൂക്കില്‍ കുരുക്കള്‍ വരുന്നതിന് പിന്നില്‍
നമ്മളുടെ മൂക്കില്‍ അമിതമായി എണ്ണമയം വരുന്നതും ബാക്ടീരിയ പെരുകുന്നതും മൂക്കില്‍ കുരുക്കള്‍ വരുന്നതിന് കാരണമാകുന്നുണ്ട്. അതുപോലെ തന്നെ, മൂക്കില്‍ അമിതമായി ചെളി ഇരിക്കുന്നത് മൂക്കില്‍ ബ്ലാക്ക് ഹെഡ്‌സ് വരാനും അതുപോലെ തന്നെ മൂക്കില്‍ കുരുക്കള്‍ വരുന്നതിനും കാരണമാകുന്നു.
ചിലര്‍ മുഖം നല്ലപോലെ ക്ലെന്‍സ് ചെയ്യാത്തതിനാല്‍ തന്നെ ഇത് മൂക്കില്‍ മൃതകോശങ്ങള്‍ അടിഞ്ഞ് കൂടുന്നതിന് കാരണമാകുന്നുണ്ട്. ഇത്, മൂക്കില്‍ കുരുക്കള്‍ വരുന്നതിന് കാരണമാകുന്നു. ഇത്തരത്തില്‍ മൂക്കില്‍ കുരുക്കള്‍ പ്രത്യക്ഷപ്പെടുന്നത് സത്യത്തില്‍ നല്ല വേദന ഉണ്ടാക്കുകയും, അതുപോലെ തന്നെ, വൈറ്റ് ഹെഡ്‌സ് വരുന്നതിനും ഇത് കൂടുതല്‍ കാരണമാകുന്നു. അതുപോലെ തന്നെ, അമിതമായി വരണ്ട ചര്‍മ്മം ഉള്ളവരിലും ഇത്തരത്തില്‍ ചര്‍മ്മത്തില്‍ കുരുക്കള്‍ വരാന്‍ സാധ്യത കൂടുതലാണ്.
കൂടാതെ, നമ്മള്‍ കഴിക്കരുന്ന ആഹാരങ്ങള്‍, നമ്മളുടെ ശരീരത്തില്‍ ഉണ്ടാകുന്ന അലര്‍ജി, വീക്കം എന്നിവയെല്ലാം തന്നെ മൂക്കില്‍ കുരുക്കള്‍ വരുത്തുന്നു. അതിനാല്‍, മൂക്കില്‍ നല്ല വലിയ കുരുക്കള്‍ പഴുപ്പോടെ പ്രത്യക്ഷപ്പെട്ടാല്‍ ഡോക്ടറെ കാണിച്ച് മരുന്ന് വാങ്ങാന്‍ ശ്രദ്ധിക്കാം.