പേശികൾക്കും സന്ധികൾക്കും അകാരണവും വിട്ടുമാറാത്തതുമായ വേദനയും ക്ഷീണവും അനുഭവപ്പെടുത്തതാണ്ഫൈബ്രോമയാൾജിയയുടെ
പ്രധാന ലക്ഷണം. പലപ്പോഴും ആരോഗ്യ പ്രവർത്തകരടക്കം ഗൗരവകരമായി എടുക്കാത്ത ഒന്നാണ് ഇത്. പലപ്പോഴും ഈ രോഗത്തെ
ഒരു സാങ്കൽപിക അവസ്ഥയായും കരുതാറുണ്ട്. ഫൈബ്രോമയാൾജിയയെക്കുറിച്ചുള്ള പൊതു അവബോധം കുറവായതിനാൽ
വീട്ടുകാരിൽ നിന്നു രോഗികൾക്ക്വേണ്ടത്ര ശ്രദ്ധലഭിക്കുന്നത്കുറവാണ്. ഇത്രോഗികളിൽ മാനസിക സമ്മർദ്ദം, വിഷാദം, മുൻകോപം തുടങ്ങിയ
ലക്ഷണങ്ങൾ ഉണ്ടാകാനും വിട്ടു മാറാത്ത ഒരു രോഗാവസ്ഥയായി ഫൈബ്രോ മയാൾജിയമാറാനും കാരണമാകാം. നേരത്തെ തിരിച്ചറിഞ്ഞ്
ഉചിതമായ ചികിത്സകൾ ചെയ്താൽ പൂർണ്ണമായും ചികിത്സിച്ചു ഭേദമാക്കാൻ സാധിക്കുന്ന ഒരു രോഗമാണിത്
ഫൈബ്രോമയാൾജിയയുടെ 10 ലക്ഷണങ്ങൾ
ശരീരമാകെ വേദന - ശരീരമാകെ പടർന്നു കിടക്കുന്ന വേദനയാണ്ഫൈബ്രോമയാൾജിയയുടെ ഏറ്റവും പ്രധാന ലക്ഷണം.
ശരീരത്തിൽ ഇരു വശങ്ങളിലും പല രീതിയിൽ ഈ വേദന അനുഭവപ്പെടാം. ചില പേശികളിൽ തൊട്ടാൽ അതികഠിനമായ
വേദന അനുഭവപ്പെടാം.
തളർച്ച - അസഹ്യമായ തളർച്ച ഫൈബ്രോമയാൾജിയ രോഗികൾക്ക്പലപ്പോഴും അനുഭവപ്പെടാറുണ്ട്. ജീവിതത്തിലെ ദൈന്യം
ദിന കാര്യങ്ങളെപ്പോലും ഈ തളർച്ച പ്ര തികൂലമായിബാധിച്ചേക്കാം
തലച്ചോറി ന്റെ പ്ര വർത്തനം - ഓർമ്മക്കുറവ്, ഏകാഗ്രതക്കുറവ്, പുതിയ കാര്യങ്ങൾ പഠിക്കാനുള്ളബുദ്ധിമുട്ട്തുടങ്ങിയ പ്രശ്നങ്ങൾ
അനുഭവപ്പെടാറു ണ്ട്. ഒരേസമയം പല ജോലികൾ ഒന്നിച്ച്കൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയും ഉണ്ടായേക്കാം
ഉറക്കം - ഉറങ്ങാൻ ബുദ്ധിമുട്ടുണ്ടാകുക, ആഴത്തിലുള്ള ഉറക്കം ലഭിക്കാതിരിക്കുക തുടങ്ങിയ പ്രശ്നങ്ങൾ ഫൈബ്രോമയാൾജിയയുമായി
ബന്ധപ്പെട്ടും ഉണ്ടാകാറുണ്ട്
സ്റ്റിഫ്നസ് - ഉറക്കമുണരുമ്പോൾ ശരീരത്തിന്സ്റ്റിഫ്നസ് അനുഭവപ്പെടുന്നതും ലക്ഷണമാണ്. കുറച്ച്നടന്നു കഴിയുമ്പോഴും ജോലി
കളിൽ ഏർപ്പെടുമ്പോഴും ഈ അവസ്ഥ മെച്ചപ്പെടുന്നതായിതോന്നും .
തലവേദന - ടെൻഷൻ കൊണ്ടുണ്ടാകുന്ന തലവേദനയും മൈഗ്രേ നു മൊക്കെ ഫൈബ്രോമയാൾജിയ ഉള്ളവർക്ക് അനുഭവപ്പെടാറുണ്ട്.
സമ്മർദ്ദം കൂടുമ്പോൾ ഈ ലക്ഷണങ്ങൾ കഠിനമാകുകയും ചെയ്യും .
ഇറിറ്റബിൾ ബവൽ സിൻഡ്രോം - ഫൈബ്രോ മയാൾജിയ ഉള്ള പലർക്കും വയറു വേദന, മലബന്ധം അല്ലെങ്കിൽ വയറിളക്കം
തുടങ്ങിയ ദഹനസംബന്ധമായ പ്രശ്നങ്ങൾ അനുഭവപ്പെടാറുണ്ട്.
സെൻസിറ്റിവിറ്റി - ശരീരത്തിൽ അനുഭവപ്പെടുന്ന ചെറിയ ചെറിയ സ്പർശം പോലും വലിയ സമ്മർദ്ദമായി തോന്നുന്ന അവസ്ഥയുണ്ടാകാം.
മൃദുവായ സ്പർശം പോലും വേദനയു ളവാക്കും സൂചി കുത്തു ന്നത്പോലുള്ള വേദനയാണ്ചിലരിൽ കണ്ടുവരാറ്.
വിഷാദവുംഉത്കണ്ഠയും - വിഷാദം, ഉത്കണ്ഠ മുതലായ മാനസികാരോഗ്യ പ്രശ്നങ്ങൾക്കൊപ്പവും ഫൈബ്രോമയാൾജിയ ശരീര
ത്തെ കീഴ്പ്പെടുത്തിയേക്കാം. ഇത്ഒരാളെ വൈകാരിക തലത്തിൽ പ്രതികൂലമായി ബാധിക്കും .
മരവി പ്പ്- കൈകളിലും കാലുകളിലും മരവിപ്പ് അനുഭവപ്പെടുന്നതും സൂചി കുത്തുന്നതു പോലെ തോന്നുന്നതും ഫൈബ്രോമയാൾജിയ
ലക്ഷണമാണ്. നാഡീ ഞരമ്പുകൾ ഞെരുങ്ങുമ്പോഴാണ്പലപ്പോ ഴും ഈ ലക്ഷണം കാണു ന്നത്