എക്കിൾ എടുക്കുമ്പോൾ പഴമക്കാർ പറയുന്ന കാര്യം വളരാനാണെന്നാണ്. ശരിക്കും എക്കിൾ എടുക്കുന്നത് വളരാനാണോ
എന്ന് എപ്പോഴെങ്കിലും നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? എക്കിൾ ഉണ്ടാകുന്നത് പല കാരണങ്ങൾ കൊണ്ടാണ്. കുട്ടികൾ മുതൽ
മുതിർന്നവർക്ക് വരെ എക്കിൾ ഉണ്ടാകാം. എക്കിൾ എടുക്കുന്നത് ഒരു സ്വാഭാവിക കാര്യമാണെങ്കിലും അമിതമായി എക്കിൾ
എടുക്കുന്നത് അത്ര നല്ലതല്ല എന്ന് തന്നെ പറയാം. ചില രോഗങ്ങളുടെ സൂചന കൂടിയായിരിക്കാം എക്കിൾ ഉണ്ടാകുന്നത്.
തുടർച്ചയായി എപ്പോഴും എക്കിൾ എടുക്കുക അല്ലെങ്കിൽ ദിവസങ്ങളോളം എക്കിൾ നീണ്ടു നിൽക്കുക തുടങ്ങിയ പ്രശന്ങ്ങളുള്ളവർ
തീർച്ചയായും ഒരു ഡോക്ടറെ കാണാൻ ശ്രമിക്കേണ്ടത് വളരെ അത്യാവശ്യമാണ്.
എന്താണ് എക്കിൾ
ഒരു വ്യക്തിക്ക് പെട്ടെന്നുണ്ടാകുന്ന ഡയഫ്രത്തിൻ്റെ ചില നിയന്ത്രിക്കാൻ കഴിയാത്ത ചലനമാണ് എക്കിളിന് കാരണം. ഈ
സമയത്ത് വോക്കൽ കോർഡ് ഉണ്ടാക്കുന്ന ശബ്ദമാണ് എക്കിൾ. ഭക്ഷണം നേരെ ചവച്ച് അരയ്ക്കാതെ കഴിക്കുക, മാനസിക
സമ്മർദ്ദം, അമിത ആഹാരം കഴിക്കുക എന്നിവയെല്ലാം എക്കിൾ എടുക്കാനുള്ള കാരണങ്ങളാണ്. ചിലപ്പോഴൊക്കെ ചുരുങ്ങിയ
സമയത്ത് മാത്രമേ എക്കിൾ നിയ്ക്കാറുള്ളൂ. എന്നാൽ പല രോഗങ്ങൾക്കും ഈ എക്കിൾ ഒരു ലക്ഷണമായേക്കാം. എക്കിൾ
മാറ്റാൻ പൊതുവെ വീടുകളിൽ ചില പൊടികൈകൾ ഒക്കെ എല്ലാവരും പരീക്ഷിക്കാറുണ്ട്. ഇത് വളരാനുള്ള ലക്ഷണമാണെന്ന്
ഒരിക്കലും ചിന്തിക്കരുത്.
കാരണങ്ങൾ എന്തൊക്കെ
എരിവുള്ള ഭക്ഷണം കഴിക്കുക, അമിതമായി വലിച്ച് വാരി കഴിക്കുക, അമിതമായി ഭയം ഉണ്ടാകുമ്പോൾ, ഗ്യാസ് നിറഞ്ഞ
പാനീയങ്ങൾ കുടിക്കുക എന്നിവയെല്ലാം എക്കിൾ ഉണ്ടാകാനുള്ള പ്രധാന കാരണങ്ങളാണ്. 48 മണിക്കൂറിൽ കൂടുതൽ നീണ്ടു
നിൽക്കുന്ന ഇക്കിളിനെ സ്ഥിരമായ ഇക്കിളെന്നും രണ്ട് മാസത്തിൽ കൂടുതൽ നീണ്ടു നിൽക്കുന്നതിനെ വഴങ്ങാത്ത
ഇക്കിളെന്നും വിളിക്കുന്നു. ദൈനംദിന ഉറക്കം, ഭക്ഷണം എന്നിവയെല്ലാം ഇതിനെ സാരമായി ബാധിക്കാറുണ്ട്.
രോഗ കാരണമാണോ
മാറാതെ നിൽക്കുന്ന എക്കിൾ രോഗ കാരണമാണെന്ന് തന്നെ പറയേണ്ടി വരും. പുരുഷന്മാർക്കാണ് ഇത്തരത്തിൽ എക്കിൾ
ഉണ്ടാകുന്നതെങ്കിൽ അത് ആരോഗ്യകരമായ പ്രശ്നത്തിന് കാരണമാണ്.
മെനിഞ്ചൈറ്റിസ്, എൻകെഫലൈറ്റിസ്, കാൻസറോ അല്ലാത്തതോ ആയ മുഴകൾ, ഹൈഡ്രോകെഫാലസ്, തലച്ചോറിന്റെ
പരിക്ക്, ശസ്ത്രക്രിയ ഒക്കെ എക്കിളിന് കാരണമാകാം. ഇത് കൂടാതെ കഴുത്തിലെ മുഴകൾ, തൊണ്ടയിലെ അണുബാധ,
നെഞ്ചെരിച്ചിൽ, ആസ്മ, ആമാശയത്തിലെ അൾസർ, പാൻക്രി യാറ്റൈറ്റിസ്, അപ്പൻഡിസൈറ്റിസ്, നെഞ്ചിലേൽക്കുന്ന പരിക്ക്,
വൃക്കരോഗങ്ങൾ, അയോർട്ട പോലുള്ള പ്രധാന രക്തധമനികളുടെ വീക്കം (Aneurysm) തുടങ്ങി സാധാരണവും അത്ര
സാധാരണമല്ലാത്തതുമായ ധാരാളം കാരണങ്ങൾക്കൊണ്ടും വിട്ടു മാറാത്ത ഇക്കിളുണ്ടാകാറുണ്ട്. ഇത്തരം പ്രശ്നങ്ങളുള്ളവർ
തർത്തയായും ഡോക്ടറുടെ സഹായം തേടേണ്ടതാണ്.
വെള്ളം
സാധാരണ സാഹചര്യങ്ങളിൽ എക്കിൾ ഉണ്ടാകുന്നത് വലിയ പ്രശ്നമുള്ളതല്ല. എന്നാൽ വിട്ടുമാറാത്ത എക്കിൾ ശരീരത്തിൻ്റെ
സന്തുലിതാവസ്ഥയെ ബാധിക്കാറുണ്ട്. അൽപ്പം തണുത്ത വെള്ളം സമയം എടുത്ത് കുടിക്കുന്നത് എക്കിൾ മാറ്റാൻ സഹായിക്കും.
ശ്വാസം 10 സെക്കൻഡ് പിടിച്ച് വയ്ക്കുക, അൽപ്പം പഞ്ചസാര കഴിക്കുക എന്നതൊക്കെ എക്കിൾ മാറ്റാനുള്ള എളുപ്പ വഴികളാണ്.