ഡയബെറ്റിക് ഫുട്ട് ലക്ഷണങ്ങള്‍ അവഗണിയ്ക്കരുത്, കാര്യം...
പ്രമേഹം ഗുരുതരമാകുന്നതിന്റെ സൂചന കാലുകളില്‍ കൂടി വരുന്നത് സാധാരണയാണ്.
ഡയബെറ്റിക് ഫുട്ട് എന്ന് ഇതിനെ പറയാം.
ഡയബെറ്റിക് ഫുട്ട് ലക്ഷണങ്ങള്‍ അവഗണിയ്ക്കരുത്, കാര്യം...
നമ്മുടെ പാദങ്ങള്‍ പലപ്പോഴും ആരോഗ്യ സൂചികകള്‍ ആയി പ്രവര്‍ത്തിയ്ക്കാറുണ്ട്. പല ആരോഗ്യപ്രശ്‌നങ്ങളും പാദങ്ങളിലൂ
ടെ നേരത്തെ തന്നെ വെളിപ്പെടുന്നു. ഒരു ഹെല്‍ത്ത് ബാരോമീറ്റര്‍ എന്ന നിലയില്‍ ഇവയെ കാണാം. ഇന്ത്യയിലെ നല്ലൊരു ഭാഗം
ജനസംഖ്യയെ ബാധിയ്ക്കുന്ന ഡയബെറ്റിസ് രോഗത്തിന്റെ പ്രധാനപ്പെട്ട ഒന്നാണ് ഡയബെറ്റിക് ഫുട്ട് എന്നത്. പ്രമേഹത്തിന്റെ
തീവ്രതയും തുടക്കവുമെല്ലാം തന്നെ പാദങ്ങള്‍ വെളിപ്പെടുത്തുന്നു. ഇന്ത്യയില്‍ 18 വയസിന് മുകളിലുള്ള 77 മില്യണ്‍ ആളു
കള്‍ക്ക് ടൈപ്പ് 2 ഡയബെറ്റിസ് ഉണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിയ്ക്കുന്നത്. കോശങ്ങളില്‍ ഇന്‍സുലിന്‍ റെസിസ്റ്റന്‍സ് ആരം
ഭിയ്ക്കുമ്പോഴാണ് ഇതിന് തുടക്കമാകുന്നത്. അമിതവണ്ണം, ലൈഫ്‌സ്റ്റൈല്‍ തുടങ്ങിയ പല കാര്യങ്ങള്‍ നിയന്ത്രിച്ചും ടൈപ്പ് 2
പ്രമേഹത്തിന് നിയന്ത്രണമുണ്ടാക്കാം. പ്രമേഹം ഗുരുതരമാകുന്നുവെന്നതിന്റെ സൂചനകള്‍ നമ്മുടെ പാദങ്ങള്‍ നമുക്ക് കാണി
ച്ചു തരുന്നു.
രക്തത്തില്‍ ഷുഗര്‍
പാദങ്ങളില്‍ അടിക്കടി മരവിപ്പ് വരുന്നത് പ്രമേഹത്തിന്റെ ഒരു ലക്ഷണമാകാം. രക്തത്തില്‍ ഷുഗര്‍ വര്‍ദ്ധിയ്ക്കുമ്പോള്‍ ഇത്
നാഡികളെ ബാധിയ്ക്കുന്നതാണ് ഇതിന് കാരണം. ഇതുപോലെ കാലുകളിലുണ്ടാകുന്ന മുറിവ് മാറാന്‍ കൂടുതല്‍ സമയം പിടി
യ്ക്കുന്നത് മറ്റൊരു ലക്ഷണമാണ്. ഇത്തരം ലക്ഷണങ്ങള്‍ പ്രമേഹമുണ്ടെന്നതിന് ശരീരം തന്നെ നല്‍കുന്ന സൂചനയാണ്. ഇത്
അവഗണിയ്ക്കാതെ എത്രയും പെട്ടെന്ന് തന്നെ മെഡിക്കല്‍ സഹായം തേടുകയെന്നത് അത്യാവശ്യമാണ്. ഇതിനൊപ്പം മസിലു
കള്‍ ദുര്‍ബലമാകുക, ഇതിന് പുറമേ വേദനയും. ഇതെല്ലാം പ്രമേഹം കാരണമുണ്ടാകുന്ന നെര്‍വ് ട്രബിള്‍ അഥവാ ന്യൂറോപ്പതി
എന്ന അവസ്ഥയായി എടുക്കാം.
പെരിഫെറല്‍ ആര്‍ട്ടറി ഡിസീസ്
പെരിഫെറല്‍ ആര്‍ട്ടറി ഡിസീസ് അഥവാ പാദങ്ങളിലേയ്ക്കുള്ള രക്തപ്രവാഹം തടസപ്പെടുക എന്നത് പ്രമേഹം പാദങ്ങളെ
ബാധിയ്ക്കുമ്പോഴുണ്ടാകുന്ന ഒരു പ്രത്യേക അവസ്ഥയാണ്. ഇത് പാദത്തിലേയ്ക്കുള്ള രക്തപ്രവാഹത്തെ തടസപ്പെടുത്തുന്നു
. ഇതിനാല്‍ പാദങ്ങള്‍ക്ക് തണുപ്പ് അനുഭവപ്പെടുന്നു. കോള്‍ഡ് ഫീറ്റ് എന്ന് പറയാം. പാദത്തിന് തണുപ്പും വിറയവും അനുഭവ
പ്പെടുന്നു. ഇതെല്ലാം രക്തപ്രവാഹം തടസപ്പെടുന്നതിന്റെ ലക്ഷണങ്ങളാണ്. ഇത് ചര്‍മത്തില്‍ നിറവ്യത്യാസവുമുണ്ടാക്കുന്നു.
പാദത്തിലെ വിരലുകളിലെ നഖങ്ങള്‍ക്കുണ്ടാകുന്ന വ്യത്യാസവും പ്രമേഹസൂചന നല്‍കുന്ന ഒന്നാണ്. നഖങ്ങള്‍ പൊട്ടുക,
പെട്ടെന്ന് കട്ടി കൂടുക എന്നിവയെല്ലാം തന്നെ ഇത്തരം കാരണങ്ങള്‍ കൊണ്ടാകാം. ഇതുപോലെ കടുത്ത മഞ്ഞനിറം, ഇരുണ്ട
നിറം, ഉള്ളിലേയ്ക്ക് വളര്‍ന്ന നഖങ്ങള്‍ എന്നിവയെല്ലാം പ്രമേഹം പാദങ്ങളിലൂടെ നല്‍കുന്ന സൂചനകളാണ്. പ്രമേഹം പാദങ്ങ
ളിലെ നഖങ്ങളില്‍ ഫംഗല്‍ ഇന്‍ഫെക്ഷന്‍ ഉണ്ടാക്കാനും സാധ്യതകളുണ്ട്. പാദങ്ങളിലെ നഖങ്ങള്‍ക്ക് മറ്റ് കാരണങ്ങളാല്‍ അല്ലാ
തെയുണ്ടാകുന്ന ഇത്തരം നിറംമാറ്റവും കട്ടിയുമെല്ലാം ശ്രദ്ധ വേണം. ഇതുപോലെ പ്രമേഹരോഗികള്‍ക്ക് ശരീരത്തിന്റെ ആ
കെയുള്ള പ്രതിരോധശേഷി കുറയുന്നു.
നഖങ്ങള്‍
പാദത്തിലെ വിരലുകളിലെ നഖങ്ങള്‍ക്കുണ്ടാകുന്ന വ്യത്യാസവും പ്രമേഹസൂചന നല്‍കുന്ന ഒന്നാണ്. നഖങ്ങള്‍ പൊട്ടുക, പെട്ടെന്ന് കട്ടി കൂടുക എന്നിവയെല്ലാം തന്നെ ഇത്തരം കാരണങ്ങള്‍ കൊണ്ടാകാം. ഇതുപോലെ കടുത്ത മഞ്ഞനിറം, ഇരുണ്ട നിറം, ഉള്ളിലേയ്ക്ക് വളര്‍ന്ന നഖങ്ങള്‍ എന്നിവയെല്ലാം പ്രമേഹം പാദങ്ങളിലൂടെ നല്‍കുന്ന സൂചനകളാണ്. പ്രമേഹം പാദങ്ങളിലെ നഖങ്ങളില്‍ ഫംഗല്‍ ഇന്‍ഫെക്ഷന്‍ ഉണ്ടാക്കാനും സാധ്യതകളുണ്ട്. പാദങ്ങളിലെ നഖങ്ങള്‍ക്ക് മറ്റ് കാരണങ്ങളാല്‍ അല്ലാതെയുണ്ടാകുന്ന ഇത്തരം നിറംമാറ്റവും കട്ടിയുമെല്ലാം ശ്രദ്ധ വേണം. ഇതുപോലെ പ്രമേഹരോഗികള്‍ക്ക് ശരീരത്തിന്റെ ആകെയുള്ള പ്രതിരോധശേഷി കുറയുന്നു.
മുറിവുകള്‍
പ്രമേഹം വരാതിരിയ്ക്കാനും വന്നാല്‍ തടയാനും ആരോഗ്യകരമായ ചിട്ടകള്‍ എന്നത് പ്രധാനമാണ്. ഇത് പ്രമേഹം തടയാനും
ഇതുകാരണമുണ്ടാകുന്ന ഡയബെറ്റിക് ഫുട്ട് തടയാനും ഏറെ പ്രധാനമാണ്. കൃത്യമായ വ്യായാമം, ചിട്ടയായ ഭക്ഷണശീലം എ
ന്നിവ ഏറെ അത്യാവശ്യമാണ്. പാദങ്ങള്‍ക്ക് സുഖകരമായ ചെരിപ്പ് തെരഞ്ഞെടുക്കേണ്ടത് ഡയബെറ്റിക് ഫുട്ട് ഉള്ളവര്‍ക്ക് പ്രധാ
നമാണ്. കാരണം ചെറിയ മുറിവുകള്‍ പോലും ഗുരുതരമായേക്കാം. കാലുകളിലെ ഇന്‍ഫെക്ഷനുകള്‍ തടയാന്‍ വൃത്തി പാലി
യ്ക്കുക. ഇതുപോലെ ശരീരത്തിന്റെ ആകെയുളള പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ വേണ്ട കാര്യങ്ങള്‍ ചെയ്യുക.
*********************