പുകവലിയുള്ളവര്‍ക്ക് രാവിലെ എഴുന്നേറ്റാല്‍ ഒരു പുകയെടുക്കുക എന്നത് പൊതുവേയുള്ള ശീലമാണ്.
ഇത് മറ്റേത് സമയത്തുള്ള പുകവലിയേക്കാളും അപകടകരമാണ്. ഇതെക്കുറിച്ചറിയാം.
രാവിലെ പുക വലിച്ചാല്‍ ക്യാന്‍സര്‍ സാധ്യത കൂടുതല്‍
പുകവലി ആരോഗ്യത്തിന് ദോഷകരമാണെന്നത് ഏറെ വാസ്തവമാണ്. ഇത് ഏത് പ്രായക്കാര്‍ക്കെങ്കിലും സ്ത്രീ പുരുഷന്മാര്‍ക്കെ
ങ്കിലും ഒരേ ദോഷം തന്നെയാണ് വരുത്തി വയ്ക്കുന്നത്. പുകവലിയ്ക്കുന്നവര്‍ക്ക് ചില പ്രത്യേക സമയങ്ങളില്‍ പുകവലിയ്ക്കാന്‍
താല്‍പര്യമേറും. ഇതില്‍ ഒന്നാണ് രാവിലെ സമയം. പുകവലി ശീലമുള്ളവര്‍ മിക്കവാറും പേര്‍ രാവിലെ സമയത്ത് ഒരു സിഗര
റ്റെങ്കിലും വലിയ്ക്കുന്നവരാണ്. എന്നാല്‍ രാവിലെയുള്ള ഈ ശീലം വരുത്തുന്ന ദൂഷ്യഫലങ്ങള്‍ നിരവധിയാണ്. മറ്റേത് സമയ
ത്തേക്കാളും ദോഷകരമാണ് രാവിലെയുള്ള പുകവലി എന്ന് പറയാം.
ക്യാന്‍സര്‍
രാവിലെ എഴുന്നേറ്റ് അര മണിക്കൂറില്‍ പുകവലിയ്ക്കുന്നവര്‍ക്ക് മൗത്ത്, ലംഗ്‌സ് ക്യാന്‍സര്‍ സാധ്യതകള്‍ കൂടുതലാണെന്ന് റി
സര്‍ച്ചുകള്‍ പറയുന്നു. ക്യാന്‍സര്‍ കാരണമാകുന്ന കാര്‍സിനോജനുകളില്‍ പെടുന്ന നിക്കോട്ടിന്‍ തോത്എന്എന്കെ ഇതിലൂടെ കൂടുതല്‍ ഈ സ
മയത്ത് ശരീരത്തിനുള്ളില്‍ രൂപപ്പെടുന്നതാണ് കാരണം. ഇത് എഴുന്നേറ്റ് ആദ്യ അര മണിക്കൂറില്‍ പുക വലിയ്ക്കുന്നവരില്‍ മ
റ്റുള്ളവരെ അപേക്ഷിച്ച് കൂടുതലാണെന്ന് റിസര്‍ച്ച് ഫലങ്ങള്‍ തെളിയിക്കുന്നു.
നിക്കോട്ടിന്‍ തോത്
പുകവലി ശീലമുള്ളവര്‍ക്ക്, ഇതിനോട് അഡിക്ഷനുള്ളവര്‍ക്ക് രാവിലെ ഉണര്‍ന്നെഴുന്നേറ്റാല്‍ പുകവലിയ്ക്കാന്‍ പ്രേരണയുണ്ടാകു
ന്നതിന് കാരണവുമുണ്ട്. രാത്രിയില്‍ പുകവലിയ്ക്കാത്തതിനാല്‍, അതായത് ഉറക്ക സമയത്ത് ഇടവേളയുണ്ടാകുന്നതിനാല്‍
ഉണരുമ്പോള്‍ ഇവരുടെ ശരീരത്തില്‍ നിക്കോട്ടിന്‍ തോത് കുറയുന്നു. ഇവരുടെ ന്യൂറോറിസപ്‌റ്റേഴ്‌സ് ഇതിനാല്‍ തന്നെ പുക
വലിയ്ക്കാനുള്ള താല്‍പര്യം കൂടുതലുണ്ടാക്കുന്നു. ഇതാണ് ഈ ശീലമുള്ളവര്‍ക്ക് രാവിലെ ഒരു പുകയെടുത്താലേ ഉന്മേഷമു
ണ്ടാകൂയെന്ന തോന്നലും നല്‍കുന്നത്. പെന്‍ സ്റ്റേറ്റ് ബയോബിഹേവിയറല്‍ അസിസ്റ്റന്റ് പ്രൊഫസര്‍ സ്റ്റീവന്‍ ബ്രാന്‍സ്റ്റെറാണ് ഇ
ത് സംബന്ധമായ റിസര്‍ച്ച് നടത്തിയത്. പുകവലി ശീലത്തില്‍ നിന്നും പൂര്‍ണമായി രക്ഷപ്പെടാന്‍ ചില വഴികളും അദ്ദേഹം നി
ര്‍ദേശിയ്ക്കുന്നു.
ലഭ്യമാകുന്ന വിധത്തില്‍
തങ്ങള്‍ക്ക് ലഭ്യമാകുന്ന വിധത്തില്‍ സിഗരറ്റോ ബീഡിയോ വയ്ക്കരുതെന്നതാണ് ഒന്ന്. വീട്ടില്‍ പുകവലി ശീലമെങ്കില്‍ ഇത്
വീട്ടില്‍ സൂക്ഷിയ്ക്കരുത്. ഇതുപോലെ ഓഫിസിലും. കാറിലോ ബൈക്കിലോ ഇവ സൂക്ഷിയ്ക്കാതിരിയ്ക്കുക. പുകവലിയ്ക്കു
ന്നവരുടെ കമ്പനിയില്‍ നിന്നും വിട്ടുനില്‍ക്കുകയെന്നത് ഒരു വഴിയാണ്. കാരണം ഇത് കാണുമ്പോള്‍ കൂടെച്ചേര്‍ന്ന് വലിയ്ക്കാ
ന്‍ താല്‍പര്യം തോന്നുന്നത് സ്വാഭാവികമാണ്. ഓഫീസുകളിലും മറ്റും കൂട്ടം കൂടി നിന്ന് പുകവലിയ്ക്കുന്ന ഒരു പ്രത്യേക വിഭാഗം
രൂപപ്പെടുന്നത് ഇത്തരം കാരണം കൂടി കൊണ്ടാണ്.
വ്യായാമം
രാവിലെ ഉണര്‍ന്നാല്‍ പുകവലിയ്ക്കാനുളള താല്‍പര്യം വിട്ടുകിട്ടാന്‍ ആദ്യം ഒരു ഗ്ലാസ് വെളളം കുടിയ്ക്കുക. ഇത് ശരീരത്തില്‍
ജലാംശവും നല്‍കുന്നു. പുകവലി ശീലമുളളവര്‍ക്ക് ശരീരത്തില്‍ ജലാംശം കുറയാന്‍ സാധ്യതയേറെയാണ്. മാത്രമല്ല, പുകവ
ലിയ്ക്കാനുള്ള ത്വര അല്‍പം കുറയാനും ഇത് സഹായിക്കുന്നു. ഇതുപോലെ ഇത്തരം തോന്നലില്‍ നിന്നും രക്ഷപ്പെടാന്‍, ശ്രദ്ധ
തിരിയാന്‍ സഹായിക്കുന്ന കാര്യങ്ങള്‍ ചെയ്യാം. വ്യായാമം ചെയ്യാം, ഇത് പുകവലിയ്ക്കാത്തതിലൂടെ ഉന്മേഷം ലഭിയ്ക്കുന്നി
ല്ലെന്ന തോന്നല്‍ മാറ്റും. വ്യായാമത്തിലൂടെ എന്‍ഡോര്‍ഫിനുകള്‍ ഉല്‍പാദിപ്പിയ്ക്കപ്പെടുന്നതാണ് കാരണം. പൂന്തോട്ടം പരി
പാലിയ്ക്കുക, വായിക്കുക പോലുള്ള കാര്യങ്ങളില്‍ മുഴുകാം. ഇതും ഗുണം നല്‍കും.