മനുഷ്യ ശരീരത്തില്‍ സിങ്കിന്റെ പ്രാധാന്യം.
ശരീരത്തിന്റെ പ്രവര്‍ത്തനത്തിന് പോഷകങ്ങളും മിനറല്‍സും അനിവാര്യമാണ്. അതുപോലെ, ശരീരത്തിന് ആവശ്യമായ
മിനറലാണ് സിങ്ക്. ഇതിന്റെ ഗുണങ്ങളും ദോഷങ്ങളും എന്തെല്ലാമെന്ന് നോക്കാം.
ഹൈലൈറ്റ്:
നല്ല ആരോഗ്യത്തിന് സിങ്ക് അനിവാര്യമാണ്.
മുടിയുടെ ആരോഗ്യത്തിനും ഇത് വേണം
ശരീരത്തിലെ പല പ്രവര്‍ത്തനങ്ങളും കൃത്യമായി നടക്കണമെങ്കില്‍ സിങ്ക് അനിവാര്യമാണ്. പ്രത്യേകിച്ച് നമ്മളുടെ മുടി
യുടെ വളര്‍ച്ചയ്ക്കും ആരോഗ്യത്തിനും രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും മുറിവുകള്‍ വേഗത്തില്‍ ഉണങ്ങുന്നതി
നും മണം കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കുന്നതിനും സിങ്ക് ശരീരത്തില്‍ അനിവാര്യമാണ്.കൂടാതെ, തലമുടിയുടെ വള
ര്‍ച്ചയ്ക്ക് സഹായിക്കുന്ന ഹെയര്‍ ഓയില്‍ ഉല്‍പാദിപ്പിക്കുന്നതിനും താരന്‍ നീക്കം ചെയ്യുന്നതിനും മുടിയുടെ ആരോഗ്യത്തിന്
സഹായിക്കുന്ന കെരാറ്റിന്റെ ഉല്‍പാദനം ത്വരിതപ്പെടുത്തുന്നതിനും ഇത് സഹായിക്കുന്നുണ്ട്.
സിങ്കിന്റെ പ്രാധാന്യം എന്താണ്?
യിക്കുന്ന ഹെയര്‍ ഓയില്‍ ഉല്‍പാദിപ്പിക്കുന്നതിനും താരന്‍ നീക്കം ചെയ്യുന്നതിനും മുടിയുടെ ആരോഗ്യത്തിന്
സഹായിക്കുന്ന കെരാറ്റിന്റെ ഉല്‍പാദനം ത്വരിതപ്പെടുത്തുന്നതിനും ഇത് സഹായിക്കുന്നുണ്ട്.
കോശങ്ങളുടെ വിഘടനം കൃത്യമായി നടക്കുന്നതിനും ഡിഎന്‍എ കൃത്യമായി നിലനിര്‍ത്തുന്നതിനും സിങ്ക് അനിവാര്യമാണ്.
അതുപോലെ, നമ്മളുടെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സിങ്ക് കൂടിയേ തീരു. ഹോര്‍മോണ്‍ ഉല്‍പാദനം കൃത്യമായി
നടക്കുന്നതിനും ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതിനും ഇത് സഹായിക്കുന്നുണ്ട്.
കണ്ണിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതിനും വളര്‍ച്ചയ്ക്കും മൂഡ് റെഗുലേറ്റ് ചെയ്യുന്നതിനും സിങ്ക് അനിവാര്യമാണ്. കൂടാതെ,
ശരീരത്തിലെ വീക്കം, മുറിവ് എന്നിവ കുറയ്ക്കുന്നതിനും ഇത് സഹായിക്കുന്നു.
സിങ്ക് ദിവസേന കഴിച്ചാല്‍ നിരവധി ഗുണങ്ങളുള്ള പോലെ ചില ദോഷങ്ങളും ഉണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് ഓവര്‍ഡോസ്
അകാതിരിക്കാന്‍ ശ്രദ്ധിക്കുക. ഓവര്‍ഡോസ് ആയാല്‍ ഇത് ഇത് ഡയേറിയ ഉണ്ടാകുന്നതിലേയ്ക്കും നമ്മളുടെ രോഗപ്രതിരോ
ധ വ്യവസ്ഥ തകിടം മറിക്കുന്നതിലേയ്ക്കും നയിക്കുന്നു.
കൂടാതെ, ആന്റിബയോട്ടിക്‌സ് കഴിക്കുന്നവരാണെങ്കില്‍ ഇത് ഇവരെ വളരെ നെഗറ്റീവ് ആയി ബാധിച്ചെന്ന് വരാം. മരുന്നിന്റെ
ഗുണം പൂര്‍ണ്ണമായും ലഭികകാതിരിക്കുന്നതിനും ഇത് കാരണമാണ്. അതുപോലെ ശരീരത്തിലേയ്ക്ക കോപ്പര്‍ എത്തുന്നത് തട
യുന്നതിനും വയറുവേദ ഉണ്ടാകുന്നതിനും ഇത് കാരണമാണ്.
സിങ്ക് ശരീരത്തില്‍ കുറഞ്ഞാല്‍
സിങ്ക് ശരീരത്തില്‍ കുറഞ്ഞാല്‍ ഇത് ഇടയ്ക്കിടയ്ക്ക് അസുഖങ്ങള്‍ വരുന്നതിലേയ്ക്കും ശരീരത്തിന്റെ മൊത്തത്തിലുള്ള ആ
രോഗ്യം അവതാളത്തിലാക്കുന്നതിനും കാരണമാകുന്നു.
വിശപ്പില്ലായ്മയിലേയ്ക്കും മുടി കൊഴിച്ചിലിലേയ്ക്കും സിങ്കിന്റെ അഭാവം നയിക്കാം. അതുപോലെ, പക്വത ഇല്ലായ്മയും പ്രത്യു
ല്‍പാദനശേഷിയേയും ഇത് ബാധിക്കുന്നുണ്ട്.
ചിലരില്‍ ചര്‍മ്മത്തില്‍ വ്രണങ്ങളും ചൊറിയും തടിപ്പുമെല്ലാം വരാം. കൂടാതെ, നമ്മളുടെ മെന്റല്‍ ഹെല്‍ത്തിനേയും കണ്ണി
ന്റേയും നാവിന്റേയും ആരോഗ്യത്തിനും ഇത് സഹായിക്കുന്നുണ്ട്.
സിങ്ക് അടങ്ങിയ ആഹാരങ്ങള്‍ ഏതെല്ലാം?
സിങ്ക് അടങ്ങിയ നിരവധി ആഹാരങ്ങള്‍ നമ്മളുടെ ഇന്ത്യന്‍ തീന്‍മേശയില്‍ ലഭ്യമാണ്. അതില്‍ ഒന്നാണ് കടല. ഇതില്‍
ധാരാളം സിങ്ക് അടങ്ങിയിരിക്കുന്നു. 100 ഗ്രാം കടലയില്‍ 2 മില്ലിഗ്രാം സിങ്കാണ് അടങ്ങിയിരിക്കുന്നത്.
അതുപോലെ, പരിപ്പ് കഴിക്കുന്നതും
രജ്മ, ചീര, പനീര്‍, കശുവണ്ടി, ബദാം,
ചിക്കന്‍, തോഫൂ, മട്ടന്‍, ചോറ്, മുഴുവന്‍
ധാന്യങ്ങള്‍ എന്നിവയിലെല്ലാം തന്നെ
സിങ്ക് ധാരാളം അടങ്ങിയിരിക്കുന്നു.
സിങ്ക് മുടിയുടെ ആരോഗ്യത്തിന് നല്ലതാണോ?
മുടിയുടെ ആരോഗ്യത്തിന് സിങ്ക് അനിവാര്യമാണ്. നമ്മളുടെ തലയില്‍ നാച്വറല്‍ ഒയില്‍ ഉല്‍പാദിപ്പിക്കാറുണ്ട്. മുടി
പൊട്ടി പോകാതിരിക്കുന്നതിനും നന്നായി മോയ്‌സ്ച്വര്‍ ചെയ്ത് നിലനിര്‍ത്തുന്നതിനും ഇത് അനിവാര്യമാണ്. ഈ നാചവറല്‍
ഓയില്‍ ഉല്‍പാദിപ്പിക്കണമെങ്കില്‍ സിങ്ക് അനിവാര്യമാണ്.
അതുപോലെ, കെരാറ്റിന്‍ കൃത്യമായി ഉല്‍പാദിപ്പിക്കപ്പെടുന്നതിനും ഇത് സഹായിക്കുന്നുണ്ട്. മുടി നല്ലപോലെ വളരുന്നതിന്
കെരാറ്റിന്‍ അനിവാര്യമാണ്.
സിങ്കിന്റെ അളവ് ശരീരത്തില്‍ കുറയുമ്പോള്‍ സ്വാഭാവികമായും മുടി കൊഴിച്ചിലും അതുപോലെ, മുടിയുടെ കട്ടി കുറയുന്ന
തും പ്രധാന പ്രശ്‌നമായി അനുഭവപ്പെടുന്നു. സിങ്കിന്റെ അളവില്‍ മാത്രമല്ല, നിങ്ങള്‍ കഴിക്കുന്ന ആഹാരം, ജനിതക പ്രശ്‌നങ്ങ
ള്‍, മൊത്തത്തിലുള്ള ആരോഗ്യം എന്നിവയെല്ലാം തന്നെ മുടിയുടെ ആരോഗ്യത്തെ ബാധിക്കുന്നുണ്ട്.