പല്ലിന് വെളുപ്പ് നല്‍കുന്ന ചില പ്രത്യേക ഭക്ഷണ വസ്തുക്കളുണ്ട്.
ഇവ കഴിയ്്ക്കുന്നത് ഗുണം നല്‍കും. എന്തെല്ലാമാണ് ഇവയെന്നറിയാം.
പല്ലിന് വെളുപ്പ് ലഭിയ്ക്കാന്‍ ഇവ കഴിയ്ക്കാം
നല്ല വെളുത്ത പല്ല് സൗന്ദര്യത്തിന്റെയും പല്ലിന്റെ ആരോഗ്യത്തിന്റേയും മാത്രമല്ല, നമുക്ക് ആത്മവിശ്വാസം നല്‍കുന്ന ഘടകം
കൂടിയാണ്. പല്ലിന്റെ മഞ്ഞനിറവും പല്ലിലെ കറകളുമെല്ലാം പലപ്പോഴും പലര്‍ക്കും ചിരിക്കുന്നതിന് പോലും തടസം സൃഷ്ടിയ്ക്കുന്ന
വഴികളാണ്. പലരും പല്ലില്‍ പലതും തേച്ച് പല്ലു വെളുപ്പിയ്ക്കാന്‍ നോക്കാറുണ്ട്. ഇതില്‍ ചിലതെങ്കിലും പല്ലിന്റെ സ്വാഭാവിക ആരോഗ്യം
കേടു വരുത്തുന്നതായിരിയ്ക്കും.ഇതിന് പരിഹാരമായി നമുക്ക് കഴിയ്ക്കാവുന്ന ചില ഭക്ഷണങ്ങളുണ്ട്. അതായത് പല്ലിന് നിറം
ലഭിയ്ക്കാനായി കഴിയ്‌ക്കേണ്ട ചിലത്.
സ്‌ട്രോബെറി
സ്‌ട്രോബെറി ഇത്തരത്തില്‍ പല്ലിന് വെളുപ്പ് നല്‍കുന്ന ഒരു ഭക്ഷണ വലസ്തുവാണ്. ഇതില്‍ മാലിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇതിന്
ബ്ലീച്ചിംഗ് ഗുണങ്ങളുമുണ്ട്. ഇത് പല്ലിലെ കറ അകറ്റാന്‍ നല്ലതാണ്. മാലിക് ആസിഡ് വായിലെ ഉമിനീര്‍ ഉല്‍പാദനത്തിനും സഹായി
ക്കുന്നു. ഉമിനീര് പല്ലിന് നിറം നല്‍കുന്നതിന് നല്ലതാണ്. ഇത് പല്ല് കേടാകാതിരിയ്ക്കാനും ഗുണം നല്‍കുന്നു. പല്ലിന്റെ ആരോഗ്യത്തിന്
സഹായിക്കുന്ന ഉമിനീര്‍ ഉല്‍പാദത്തിന് സ്‌ട്രോബെറി ഗുണകരമാണ്.
തണ്ണിമത്തന്‍
പല്ലിന് നിറം നല്‍കാന്‍ സഹായിക്കുന്ന ഒന്നാണ് തണ്ണിമത്തന്‍ എന്നത്. ഇതില്‍ സ്‌ട്രോബെറിയേക്കാള്‍ മാലിക് ആസിഡ് അടങ്ങിയിട്ടുണ്ട്.
ഇതാണ് പല്ലിന് വെളുപ്പ് നല്‍കാന്‍ സഹായിക്കുന്ന ഘടകം. ഇതിലെ ഫൈബറസ് ഘടകവും പല്ലിന് സ്‌ക്രബിംഗ് ഗുണം നല്‍കുന്നുണ്ട്.
പല്ലിന്റെ കറകള്‍ അകറ്റാനും തണ്ണിമത്തന്‍ ഏറെ നല്ലതാണ്. വരണ്ട വായ പല്ലിന്റെ ആരോഗ്യത്തിന് കേടു വരുത്തുന്ന ഒന്നാണ്.
വെള്ളത്തിന്റെ അംശം അടങ്ങിയ തണ്ണിമത്തന്‍ ശരീരത്തിന് ഈര്‍പ്പം നല്‍കുകയും ചെയ്യുന്നു.
പൈനാപ്പിള്‍
പൈനാപ്പിള്‍പല്ലിന് നിറം നല്‍കാന്‍ സഹായിക്കുന്ന ഒന്നാണ്. നമ്മുടെ പല്ലില്‍ പെല്ലിക്കിള്‍ എന്നൊരു ആവരണമുണ്ട്. ഇത് സലൈവറി
പ്രോട്ടീനുകളാണ്. ഇത് പല്ലിനെ സംരക്ഷിയ്ക്കുന്നതിനൊപ്പം തന്നെ ഭക്ഷണത്തിലെ പിഗ്മെന്റുകള്‍ വലിച്ചെടുക്കുകയും ചെയ്യുന്നു.
ഇത് പല്ലിന് നിറം വ്യത്യാസമുണ്ടാക്കുന്നു. പൈനാപ്പിളിലെ പ്രോട്ടിയോലൈറ്റിക് എന്‍സൈമായ ബ്രോമെലീന്‍ പെല്ലിക്കിള്‍ നീക്കാന്‍
സഹായിക്കുന്നു. ഇതിലൂടെ പല്ലിന് നിറം നല്‍കുന്നു.
പാല്‍
പാല്‍ പാല്‍പല്ലിന് നിറം നല്‍കുന്ന മറ്റൊരു ഭക്ഷണവസ്തുവാണ്. ഇതിലെ ലാക്റ്റിക് ആസിഡാണ് ഈ ഗുണം നല്‍കുന്നത്. ഇത് പല്ലിന്
വെളുപ്പ് നല്‍കുന്നു. ഉമിനീര്‍ ഉല്‍പാദനത്തിനും സഹായിക്കുന്നു. ഇതിലെ കസീന്‍ എന്ന ഘടകം ഒരു പ്രോട്ടീനാണ്. ഇത് പല്ലില്‍ പ്ലേക്
അടിഞ്ഞ് കൂടുന്നത് തടയുന്നു, പല്ലിലെ പോടുകള്‍ നീക്കാന്‍ സഹായിക്കുന്നു. പാലുല്‍പന്നങ്ങളായി തൈര്, ചീസ് എന്നിവയും പല്ലിന്
നിറം നല്‍കാന്‍ നല്ലതാണ്.
***********