ക്യാന്സര് എന്നത് തുടക്കത്തില്‍ കണ്ടെത്തി ചികിത്സിച്ചില്ലെങ്കില്‍ മരണത്തിലേയ്‌ക്കെത്തിയ്ക്കാവുന്ന ഒന്നാണ്. പല ഭാഗങ്ങളെ ബാധിയ്ക്കുന്ന ക്യാന്‍സറുണ്ട്. മരണം വരെ വരുത്താവുന്ന പല ക്യാന്‍സറുകളില്‍ പെട്ട ഒന്നാണ് വയറ്റിലുണ്ടാകുന്ന ക്യാന്‍സര്‍. ഇന്ത്യയില്‍ പ്രത്യേകിച്ചും സൗത്ത് ഇന്ത്യയില്‍ വര്‍ദ്ധിച്ച് വരുന്ന ഒന്നാണിത്. ഈ ക്യാന്‍സര്‍ 30 ശതമാനവുംകണ്ടെത്തുന്നത് രോഗം വര്‍ദ്ധിച്ച ശേഷമാണ്. തുടകത്തില്‍ കണ്ടെത്തിയാല്‍ വരെ ചികിത്സ ബുദ്ധിമുട്ടാകുന്ന ഈ ക്യാന്‍സര്‍ വരാതെ തടയുകയെന്നതാണ് പ്രധാനം.
വയറ്റിലെ ക്യാന്‍സറിന്
മറ്റേത് ക്യാന്‍സറുകളെപ്പോലെയും വയറ്റിലെ ക്യാന്‍സറിന് കാരണമാകുന്ന ചില പ്രധാന ഘടകങ്ങളുണ്ട്. പുകവലി, മദ്യപാനം,
പാരമ്പര്യം എന്നിവ ഇതില്‍ പെടുന്നു. ഇതല്ലാതെ ഗ്യാസ്ട്രിക് റിഫ്‌ളക്‌സ്, ഹെലിക്കോബാക്ടര്‍ പൈലോറോ, എബ്‌സ്‌റ്റേന്‍ ബാര്‍
വൈറസ് എന്നിങ്ങനെയുള്ളവയാല്‍ വരുന്ന ഇന്‍ഫെക്ഷനുകള്‍, ഓട്ടോ ഇമ്യൂണ്‍ രോഗമായ പെര്‍നേഷ്യസ് അനീമിയ,
കല്‍ക്കരി, റബ്ബര്‍, ലോഹങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടിട്ടുള്ള ജോലി, അമിതവണ്ണം, പ്രായധിക്യം എന്നിവയും വയറ്റിലെ
ക്യാന്‍സറിനുളള ചില കാരണങ്ങളാണ്. ചില പ്രത്യേക തരം ഡയറ്റുകള്‍, പ്രധാനമായും ഉപ്പിട്ട ഭക്ഷണം, അച്ചാറുകള്‍, പ്രോസസ്
ചെയ്ത ഭക്ഷണങ്ങള്‍, പുകച്ചതും ചാര്‍ക്കോള്‍ രീതിയില്‍ തയ്യാറാക്കിയതുമായ ഭക്ഷണങ്ങള്‍ എന്നിവയും വയറ്റിലെ ക്യാന്‍സര്‍
സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്നു. പഴങ്ങളും പച്ചക്കറികളും കഴിയ്ക്കുന്നത് ഈ ക്യാന്‍സര് സാധ്യത കുറയ്ക്കുന്ന ഘടകവുമാണ്.
വയറ്റിലുണ്ടാകുന്ന ക്യാന്‍സര്‍
വയറ്റിലുണ്ടാകുന്ന ക്യാന്‍സര്‍ പൂര്‍ണമായും തടയുകയെന്നത് അസാധ്യമാണെന്നിരിക്കെ തന്നെ ഇതിന്റെ സാധ്യത കുറയ്ക്കാന്‍
സഹായിക്കുന്ന ചില കാര്യങ്ങളുണ്ട്. ഡയറ്റ്, ന്യൂട്രീഷന്‍, ശരീരഭാരം, വ്യായാമം, മദ്യപാനം എന്നിവയാണ് ഇതില്‍ പ്രധാനം.
ആരോഗ്യകരമായ ശരീരഭാരം നില നിര്‍ത്തുക, ഡയറ്റില്‍ ശ്രദ്ധിയ്ക്കുക, ശരീരത്തിന് പോഷകസമൃദ്ധമായ ഭക്ഷണം കഴിയ്ക്കുക,
വ്യായാമം എന്നിവയെല്ലാം വയറ്റിലെ ക്യാന്‍സറിനേയും മറ്റ് ക്യാന്‍സറുകളേയും വരാതെ തടയാന്‍ ഒരു പരിധി വരെ
സഹായിക്കുന്ന ഘടകങ്ങളാണ്.
പച്ചക്കറികളും പഴങ്ങളും
ധാരാളം പച്ചക്കറികളും പഴങ്ങളും കഴിയ്ക്കുന്നത് നല്ല ഡയറ്റിന്റെ ഭാഗമാണ്. ഇത് വയറ്റിലെ ക്യാന്‍സര്‍ തടയാനും സഹായി
ക്കുന്നു. ഇതുപോലെ തവിട് കളയാത്ത ധാന്യങ്ങള്‍, സിട്രസ് ഫലങ്ങള്‍ എന്നിവ കഴിയ്ക്കുന്നതും ഗുണം നല്‍കും. ചുവന്ന
ഇറച്ചി, പ്രോസസ് ചെയ്ത ഭക്ഷണവും ഇറച്ചികളും കഴിവതും ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യുക. മദ്യപാനം, പുകവലി
എന്നിവ മാറ്റി നിര്‍ത്തുക.
ഗ്യാസ് പ്രശ്‌നം
എച്ച് പൈലോറി ഇന്‍ഫെക്ഷന്‍ വയറ്റിലെ ക്യാന്‍സറിനുളള ഒരു കാരണമാണ്. 80 ശതമാനം ഇന്ത്യക്കാര്‍ക്ക് പൈലോറി
ഇന്‍ഫെക്ഷന്‍ ഉണ്ട്. ഇത് വയറ്റിലാണ് ഉണ്ടാകുക. ഇത് സാധാരണയായി ആളുകളില്‍ ലക്ഷണം കാണിയ്ക്കില്ലെങ്കിലും ചില
ര്‍ക്ക് ഗ്യാസ്‌ട്രൈറ്റിസ് കാരണമാകുന്നു. ഇതിന് വേണ്ട പ്രതിവിധി തേടിയില്ലെങ്കില്‍ ഇത് ക്യാന്‍സറായി മാറാം. എന്‍ഡോസ്
കോപി, രക്തപരിശോധന എന്നിവയിലൂടെയാണ് ഇത് കണ്ടെത്തുന്നത്. ഗ്യാസ് പ്രശ്‌നം വല്ലാതെ അലട്ടുന്നുവെങ്കില്‍ ഡോക്ടറെ
കണ്ട് ചികിത്സ തേടുക.
രോഗസാധ്യത
പാരമ്പര്യം ഈ രോഗം വരാനുള്ള സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്നു. ഇത്തരം കാര്യമുണ്ടെങ്കില്‍ ഡോക്ടറെ കണ്ട് പരിശോധന
തേടാം. ഇതിന് സാധ്യതയുണ്ടോയെന്ന് കണ്ടെത്തുവാന്‍ ചില ജനറ്റിക് പരിശോധനകള്‍ ഉണ്ട്. ഇതിലൂടെ രോഗസാധ്യത കണ്ടെ
ത്താനും നേരത്തെ തന്നെ പ്രതിരോധനടപടികള്‍ തേടാനും സാധിയ്ക്കും. മുകളില്‍ പറഞ്ഞ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍
രോഗസാധ്യത കുറയ്ക്കാന്‍ സാധിയ്ക്കും. ഇവ പിന്‍തുടരുക.