പഴവര്‍ഗങ്ങള്‍ ആരോഗ്യത്തിന് പൊതുവേ ഗുണകരമാണ്. എന്നാല്‍ ചില ഫലങ്ങള്‍ ഫാറ്റി ലിവര്‍ പ്രശ്‌നത്തിന് ഇടയാക്കുന്നു
മുണ്ട്.
ചില പഴങ്ങളിലെ മധുരം അഥവാ ഫ്രക്ടോസ് ഫാറ്റി ലിവര്‍ പ്രശ്‌നമുണ്ടാകാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഇവ അമിതമായി
കഴിച്ചാലാണ്, അതായത് ഫ്രക്ടോസ് കൂടുതല്‍ ചെന്നാലാണ് ഈ പ്രശ്‌നമുണ്ടാകുന്നത്. ഫ്രക്ടോസ് കരളില്‍ എത്തുകയും ഇത്
കൊഴുപ്പായി മാറ്റുകയും ചെയ്യുന്നു. ഏത് രീതിയിലുള്ള ഫ്രക്ടോസെങ്കിലും പ്രശ്‌നം തന്നെയാണ്. ഇത് തേനിലൂടെയാകാം,
ചില പഴങ്ങളിലൂടെയാകാം, നാം കുടിയ്ക്കുന്ന ചില ജ്യൂസുകള്‍, ബേക്കറി സാധനങ്ങള്‍ എന്നിവയില്‍ ഇതുണ്ട്. ഫ്രക്ടോസ്
വില കുറവാണ്. ഇതാണ് ഇത്തരം വസ്തുക്കളില്‍ ഫ്രക്ടോസ് ഉപയോഗിയ്ക്കുന്നത്.
ഉയര്‍ന്ന അളവില്‍ ഫ്രക്ടോസ്
ഉയര്‍ന്ന അളവില്‍ ഫ്രക്ടോസ് എത്തിയാലും ഇത് ലിവറില്‍ എത്താതെ, അതായത് രക്തം ഇത് വലിച്ചെടുക്കുന്നത് തടയാന്‍
ഒരു പ്രത്യേക എന്‍സൈം കുടലിലുണ്ട്. എന്നാല്‍ ഫ്രക്ടോസ് ജ്യൂസ് രൂപത്തില്‍ കഴിയ്ക്കുമ്പോള്‍ ഇതിലെ നാരുകള്‍ നല്ലത്
പോലെ അരഞ്ഞ് പെട്ടെന്ന് ദഹിച്ച് രക്തത്തിലേക്ക് എത്തുകയും ഇത് ലിവറില്‍ എത്തുകയും ചെയ്യുന്നു.
പഴുത്ത മാങ്ങ
കൂടുതല്‍ ഫ്രക്ടോസ് അടങ്ങിയ ഇത്തരം ഫലങ്ങളില്‍ ഒന്നാണ് നല്ലതുപോലെ പഴുത്ത മാങ്ങ. എന്നാല്‍ അധികം പഴുക്കാത്ത
മാങ്ങയില്‍ ഫ്രക്ടോസ് കുറവാണ്. ഇതുപോലെ മുന്തിരിയാണ് ഫ്രക്ടോസ് കൂടുതലുള്ള ഒന്ന്. മാതളനാരങ്ങയും ഇതുപോലെ
യാണ്. എന്നാല്‍ ഇവയെല്ലാം ജ്യൂസാക്കി കഴിയ്ക്കുന്നതാണ് കൂടുതല്‍ പ്രശ്‌നം. ഇതല്ലെങ്കില്‍ മാതളനാരങ്ങ പോലുള്ളവ അതേ
രൂപത്തില്‍ കഴിച്ചാല്‍ ലിവറിന് ഏറെ ഗുണകരവുമാണ്. ഇതിനാല്‍ ഫ്രഷ് ജ്യൂസും മുഴുവന്‍ പഴങ്ങളേക്കാള്‍ ഉപകാരമല്ലെന്നറി
യുക.
തേന്‍
ഇതുപോലെയാണ് തേന്‍. 100 ഗ്രാം തേനില്‍ 41 ഗ്രാം ഫ്രക്ടോസ് ഉണ്ട്. ഇതിനാല്‍ തേന്‍ അധികം കഴിയ്ക്കരുത്. ഒരു സ്പൂണ്‍
കഴിയ്ക്കാം. ഇതില്‍ കൂടുതലാകരുത്. പ്രത്യേകിച്ചും പ്രമേഹരോഗികള്‍. ഇതുപോലെ ഫ്രക്ടോസ് കോണ്‍ സിറപ്പ് ഉപയോഗി
യ്ക്കുന്ന മറ്റൊരു ഭക്ഷണ വസ്തുവാണ് സോസുകള്‍. ഇത് ഫാറ്റി ലിവര്‍ പോലുള്ള അവസ്ഥയിലേക്ക് എത്തിയ്ക്കുകയും
ചെയ്യുന്നു.
ഫ്രഷ് ജ്യൂസ്
പഴങ്ങള്‍ ആരോഗ്യത്തിന് നല്ലതു തന്നെയാണ്. ഇവ എങ്ങനെ കഴിയ്ക്കുന്നുവെന്നതും പ്രധാനമാണ്. ഫ്രഷ് ജ്യൂസ് ആയാണെ
ങ്കിലും ഇവ കൂടുതല്‍ ഫ്രക്ടോസ് എത്തിയ്ക്കുന്ന രീതിയാണ്. ഇതിനാല്‍ ഇവ മുഴുവനുമായി കഴിയ്ക്കാം. ഇതുപോലെ
മിതമായും. പ്രത്യേകിച്ചും പ്രമേഹരോഗികള്‍. ഇതുപോലെ തേനും മിതമായി കഴിയ്ക്കാം. നല്ല വ്യായാമവും ഫാറ്റി ലിവര്‍
തടയുവാന്‍ പ്രധാനം തന്നെയാണ്.