കൊവിഡ് 19 വൈറസിനെ പ്രതിരോധിക്കാൻ നിർമ്മിച്ച വാക്സിൻ എടുത്തവർക്ക് പാർശ്വഫലങ്ങൾ ഉണ്ടാകുമെന്നാണ്
വാക്സിൻ്റെ നിർമ്മാതാക്കളായ ആസ്ട്രസെനെക തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. യുകെ ഹൈക്കോടതിയിലാണ്
കമ്പനി ഈ കാര്യം വ്യക്തമാക്കിയിരിക്കുന്നത്. രക്തം കട്ട പിടിക്കുന്നതും പ്ലേറ്റ്ലെൻ്റിൻ്റെ അളവ് കുറയുന്നതമായ
വളരെ അപൂർവമായൊരു പാർശ്വഫലമാണ് വാക്സിൻ മൂലം ഉണ്ടാകുന്നതെന്ന് കമ്പനി കോടിയിൽ സമ്മർപ്പിച്ച രേഖയിൽ
പറയുന്നു. മഹാമാരിയുടെ സമയത്ത് ആസ്ട്രസെനെക്കയും ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയും ചേർന്ന് വികസിപ്പിച്ച
കോവിഷീൽഡ്, സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിർമ്മിക്കുകയും രാജ്യത്ത് വ്യാപകമായി ഉപയോഗിക്കുകയും ചെയ്തിരുന്നു.
എന്താണ് ത്രോംബോസിറ്റോപീനിയ സിൻഡ്രോം?
ത്രോംബോസിറ്റോപീനിയ സിൻഡ്രോം അഥവ ത്രോംബോസിസ് എന്നത് പലരും ആദ്യമായി കേൾക്കുന്ന വാക്കായിരിക്കും.
രക്തം കട്ട പിടിക്കുന്നതും രക്തത്തിലെ പ്ലേറ്റ്ലെറ്റ് കുറയുന്നതുമാണ് ത്രോംബോസിറ്റോപീനിയ സിൻഡ്രോം. തലച്ചോർ,
അടിവയർ എന്നിവിടങ്ങളിലാണ് രക്തം കട്ട പിടിക്കുന്നത്. ഇത്തരത്തിലെ രക്തം കട്ട പിടിക്കുന്ന അവസ്ഥ
ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനുമൊക്കെ കാരണമാകും.
പ്രധാന ലക്ഷണങ്ങൾ എന്തൊക്കെയാണ്
കഠിനമായ അല്ലെങ്കിൽ സ്ഥിരമായ തലവേദന, കാഴ്ച മങ്ങുക, ശ്വാസം മുട്ടൽ, നെഞ്ച് വേദന, കാലിൽ വീക്കം,
സ്ഥിരമായ വയറുവേദന, കുത്തിവയ്പ്പ് എടുത്ത സ്ഥലത്ത് ചെറിയ രക്തപാടുകൾ കാണുന്നതൊക്കെ
ത്രോംബോസിറ്റോപീനിയ സിൻഡ്രത്തിൻ്റെ പ്രധാന ലക്ഷണങ്ങൾ. ഇത്തരത്തിൽ എന്തെങ്കിലും ലക്ഷണങ്ങൾ
ശ്രദ്ധയിൽപ്പെട്ടാൽ തീർച്ചയായും വൈദ്യ സഹായം തേടണം.
എന്തുകൊണ്ട് ഉണ്ടാകുന്നു?
ത്രോംബോസൈറ്റോപീനിയ എന്നാൽ രക്തചംക്രമണം ചെയ്യുന്ന ഒരു മൈക്രോലിറ്ററിന് 150,000 പ്ലേറ്റ്‌ലെറ്റുകൾ മാത്രമേ
ഉള്ളൂ എന്ന അവസ്ഥയാണ്. ഓരോ പ്ലേറ്റ്‌ലെറ്റും ഏകദേശം 10 ദിവസം മാത്രമേ ജീവിക്കുന്നുള്ളൂ. അസ്ഥിമജ്ജയിൽ പുതിയ
പ്ലേറ്റ്‌ലെറ്റുകൾ ഉത്പാദിപ്പിക്കുന്നതിലൂടെ നിങ്ങളുടെ ശരീരം സാധാരണയായി പ്ലേറ്റ്‌ലെറ്റ് വിതരണം തുടർച്ചയായി
പുതുക്കുന്നു. ത്രോംബോസൈറ്റോപീനിയ അപൂർവ്വമായി പാരമ്പര്യത്തിലൂടെയോ അല്ലെങ്കിൽ മരുന്നുകൾ മൂലമോ
ഉണ്ടാകാം. ഇത് മൂലം പ്ലേറ്റ്ലെറ്റുകൾ കുറയുകയും പുതിയ പ്ലേറ്റ്ലെറ്റുകളുടെ ഉത്പ്പാദനം ഉണ്ടാകാതിരിക്കുകയും ചെയ്യുന്നു.
ഈ അപകട ലക്ഷണങ്ങൾ അവഗണിക്കരുത്
ടിടിഎസ് അപൂർവമാണെങ്കിലും, ടിടിഎസുമായി ബന്ധപ്പെട്ട വാക്സിനുകൾ സ്വീകരിച്ച വ്യക്തികൾ ഇത്തരം
രോഗലക്ഷണങ്ങൾ കണ്ടാൽ അവഗണിക്കരുത്. വാക്സിനേഷൻ എടുത്ത് ഏതാനും ആഴ്ചകൾക്കുള്ളിൽ എന്തെങ്കിലും
ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ ഉടൻ വൈദ്യസഹായം തേടുക. നേരത്തെ രോഗം തിരിച്ചറിയുന്നതും ചികിത്സിക്കുന്നതും
ടിടിഎസിനെ ഫലപ്രദമായി നേരിടാൻ സഹായിക്കുന്നു.