ലോകത്തെമ്പാടുള്ള ക്യാന്‍സര്‍ രോഗങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒന്നാണ് ലംഗ്‌സ് ക്യാന്‍സര്‍.
ഇതിന്റെ ലക്ഷണങ്ങളേയും ചികിത്സാരീതികളേയും കുറിച്ചറിയാം.
ലംഗ് ക്യാന്‍സര്‍, കാരണങ്ങളും ലക്ഷണവും ചികിത്സകളും
ലോകമെമ്പാടുമുള്ള ആരോഗ്യപ്രശ്‌നങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ലംഗ്‌സ് ക്യാന്‍സര്‍ എന്നത്. ലംഗ്‌സിലെ അനിയന്ത്രിതമായ
കോശവളര്‍ച്ചയാണ് ഇതിന് കാരണമായി വരുന്നത്. ക്യാന്‍സര്‍ കാരണമുണ്ടാകുന്ന മരണങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന
കാരണമായി വരുന്ന ഒന്നാണ് ലംഗ്‌സ് ക്യാന്‍സര്‍ എന്നത്. ഇതെക്കുറിച്ച് കാരണങ്ങളും ഇതിന്റെ ലക്ഷണങ്ങളും ഇതിന്റെ
ചികിത്സാവിധികളും ഇത് തടയാന്‍ വേണ്ടി ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചും Dr. G. Vamshi Krishna Reddy, Director
-Oncology Services, Consultant Medical Oncologist & Hemato Oncologist, Yashoda Hospitals
, Hyderabad വിശദീകരിയ്ക്കുന്നു.
സ്‌മോക്കിംഗ്
ലംഗ്‌സ് ക്യാന്‍സറിന്റെ പ്രധാന കാരണമായി പറയുന്നത് പുകവലിയാണ്. ആക്ടീവ്, പാസീവ് സ്‌മോക്കിംഗ് ദോഷം വരുത്തും.
അതായത് നേരിട്ട് വലിയ്ക്കുന്നത് മാത്രമല്ല, വലിയ്ക്കുന്നവരുടെ സമീപത്ത് നില്‍ക്കുന്നതും. അന്തരീക്ഷത്തിലെ ചില പ്രത്യേ
ക ഘടകങ്ങളും ഇതിന് കാരണമാകുന്നുണ്ട്. റാഡന്‍ ഗ്യാസ്, ആസ്‌ബെറ്റോസ്, ജോലിസ്ഥലത്തെ ക്യാന്‍സര്‍കാരണമാകുന്ന കാ
ര്‍സിനോജനുകള്‍ എന്നിവയെല്ലാം ക്യാന്‍സര്‍ റിസ്‌കിന് കാരണമാകുന്നു. പാരമ്പര്യവും ലംഗ്‌സ് ക്യാന്‍സറിനുളള പ്രധാനപ്പെട്ട
ഒരു കാരണമാണ്. ക്രോണിക് ഒബ്‌സ്ട്രക്ടീവ് പള്‍മണറി ഡിസീസ് പോലെയുള്ള അവസ്ഥകള്‍ ഈ സാധ്യത വര്‍ദ്ധിപ്പിയ്ക്കു
ന്നു.
ചികിത്സ
ഇൗ ക്യാന്‍സറിന് പല ലക്ഷണങ്ങളുമുണ്ട്. വിട്ടുമാറാത്ത ചുമ, രക്തം തുപ്പുക, നെഞ്ച് വേദന, പ്രത്യേക കാരണമില്ലാതെ ഭാരം
കുറയുക, ക്ഷീണം, എല്ലുവേദന എന്നിവയെല്ലാം ലക്ഷണങ്ങളായി വരും. തുടക്കത്തില്‍ ഇത് കണ്ടെത്തുന്നത് ബുദ്ധിമുട്ടാണെ
ന്നത് തന്നെയാണ് പ്രശ്‌നമായി വരുന്നത്. ഇതിനുള്ള ചികിത്സ ഒരു വ്യക്തിയെ ആശ്രയിച്ചിരിയ്ക്കുന്നു. ഇമ്യൂണോതെറാപ്പി ഇതി
നുള്ള ആധുനിക ചികിത്സാവഴികളില്‍ ഒന്നാണ്. ടാര്‍ഗെറ്റഡ് തെറാപ്പി, പ്രിസിഷണ്‍ മെഡിസിനുകള്‍ എന്നിവ ഇതിനുള്ള ചി
കിത്സാരീതികളാണ്.
സര്‍ജറി
ഇതിന് സര്‍ജറികളുമുണ്ട്. മിനിമലി ഇന്‍വാസീവ് സര്‍ജറികളാണ് ഇതിനുള്ള വഴിയായുള്ളത്. അതായത് റോബോട്ടിക്, വീഡി
യോ സഹായത്തോടെയുള്ളവ. ഇതിനാല്‍ തന്നെ ഇതില്‍ നിന്നും പെട്ടെന്ന് തന്നെ സുഖം പ്രാപിയ്ക്കാനും സാധിയ്ക്കും. സ്റ്റീരി
യോടാക്റ്റിക് ബോഡി റേഡിയേഷന്‍ തെറാപ്പി പോലുള്ള ടാര്‍ഗെറ്റഡ് തെറാപ്പികളും ഇതിന് പരിഹാരമായി ഉപയോഗിച്ചു വരു
ന്നു. ക്യാന്‍സര്‍ സെല്ലുകളെ മാത്രം ലക്ഷ്യം വച്ച് ശക്തിയുള്ള റേഡിയേഷന്‍ കടത്തി വിടുന്ന രീതിയാണിത്.
നേരത്തെ തന്നെ ഈ രോഗം കണ്ടെത്തി.
ഇത്തരം ചികിത്സാരീതികളുണ്ടെങ്കിലും നേരത്തെ തന്നെ ഈ രോഗം കണ്ടെത്തി ചികിത്സിയ്ക്കുന്നതും ഇത് വരാതിരിയ്ക്കാനുള്ള
ആരോഗ്യകരമായ മുന്‍കരുതലുകള്‍ എടുക്കുന്നതും ഏറെ ഗുണകരമാണ്. പുകവലിയ്‌ക്കെതിരെയുളള പ്രചാരണം, രോഗത്തെ
ക്കുറിച്ചുള്ള അവബോധമുണ്ടാക്കുക, രോഗം കണ്ടെത്താനുള്ള റെഗുലര്‍ സ്‌ക്രീനിംഗ് എന്നിവയെല്ലാം ഇതിന് പരിഹാരമായി
വരുന്നു. കാരണങ്ങള്‍, രോഗലക്ഷണങ്ങള്‍, ഇതെക്കുറിച്ചുള്ള ചികിത്സാരീതികള്‍ എന്നിവയെക്കുറിച്ച് ആളുകള്‍ക്കിടയില്‍
അവബോധം സൃഷ്ടിയ്ക്കുന്നത് ലംഗ്‌സ് ക്യാന്‍സറിനെതിരെയുള്ള പോരാട്ടത്തില്‍ പ്രധാനമാണ്.
****************