നാം മരുന്ന് വാങ്ങുമ്പോഴും കഴിയ്ക്കുമ്പോഴും ശ്രദ്ധിയ്‌ക്കേണ്ട പ്രധാനപ്പെട്ട ഒരു കാര്യമാണ് എക്‌സ്‌പെയറി ഡേറ്റ് അഥവാ കാലാവധി എന്നത്. എന്നാല്‍ പലതും ഇത് കാര്യമായി എടുക്കാറില്ല. എക്‌സ്പയറി ഡേറ്റ് കഴിഞ്ഞാലും ഇത് കാര്യമായി പ്രശ്‌നമുണ്ടാക്കില്ല, മരുന്ന് കളയേണ്ടതില്ല തുടങ്ങിയ കാര്യങ്ങള്‍ ചിന്തിച്ചാണ് നാം പലപ്പോഴും ഇത്തരം മരുന്നുകള്‍ തന്നെ ഉപയോഗിയ്ക്കുന്നത്. എന്നാല്‍ ഇത് വരുത്തുന്ന പ്രശ്‌നങ്ങള്‍ പലതാണ്.
പല മരുന്നുകളും എക്‌സ്‌പെയറി ഡേറ്റ് വരെ മാത്രം കേടാകാതിരിയ്ക്കാനുള്ള പ്രിസര്‍വേറ്റീവുകള്‍ ചേര്‍ത്താണ് ഉണ്ടാക്കുന്നത്. ഈ പ്രത്യേക ഡേറ്റ് കഴിഞ്ഞാല്‍ ഇത്തരം പ്രിസര്‍വേറ്റീവുകള്‍ കേടായിപ്പോകുന്നു. ഇതിനാല്‍ ഇവ ഗുണം നല്‍കില്ലെന്ന് മാത്രമല്ല, പലപ്പോഴും പല സൈഡ് ഇഫക്ടുകളും ഉണ്ടാക്കുകയും ചെയ്യുന്നു. ഉദാഹരമാായി ആസ്പിരിന്‍ ഗുളിക തന്നെയെടുക്കാം. ഇതിന്റെ കാലവാധിയ്ക്ക് ശേഷം കഴിയ്ക്കുമ്പോള്‍ ബ്ലീഡിംഗ് പോലുള്ള പല പ്രശ്‌നങ്ങള്‍ക്കും സാധ്യതയേറെയാണ്.
ആന്റിബയോട്ടിക്കുകള്‍
ആന്റിബയോട്ടിക്കുകള്‍ യാതൊരു കാരണവശാലും എക്‌സ്‌പെയറി ഡേറ്റ് കഴിഞ്ഞ് കഴിയ്ക്കരുത്. ഇവ കഴിയ്ക്കുന്നത് നാം ദോഷകരമായ ബാക്ടീരിയകളെ നശിപ്പിയ്ക്കാനാണ്. ഇതില്‍ തന്നെ ബാക്ടീരിയകളെ കൊല്ലാനുള്ള കൃത്യം ഇഫക്ടാണ് നല്‍കുന്നത്. കാലാവധി കഴിഞ്ഞ ഇത്തരം മരുന്നുകള്‍ ഉപയോഗിയ്ക്കുമ്പോള്‍ ഇതിന്റെ അളവ് കുറയുന്നതിനാല്‍ ബാക്ടീരിയക്കെതിരെ പ്രവര്‍ത്തിയ്ക്കുന്നില്ലെന്ന് മാത്രമല്ല, ബാക്ടീരിയകള്‍ ഈ ആന്റിബയോട്ടിക്കിനെതിരായ പ്രതിരോധം നേടുകയും ചെയ്യുന്നു. ഇതിനാല്‍ അടുത്ത തവണ ഇതേ ആന്റിബയോട്ടിക് കാലാവധി കഴിയാത്തത് കഴിച്ചാല്‍പ്പോലും ഗുണം ലഭിയ്ക്കണം എന്നില്ല.
കണ്ണില്‍ ഒഴിയ്ക്കുന്ന ഡ്രോപ്‌സ്
ഇതുപോലെ കണ്ണില്‍ ഒഴിയ്ക്കുന്ന ഡ്രോപ്‌സ് നാം കാലാവധി കഴിഞ്ഞും ഉപയോഗിയ്ക്കുമ്പോള്‍ ഇതില്‍ അപകടകരമായ ബാക്ടീരിയകളും ഫംഗസുമെല്ലാം വളരാനും ഇത് കണ്ണില്‍ ഇന്‍ഫെക്ഷനുകള്‍ വളര്‍ത്താനും സാധ്യതയേറെയാണ്. ചില മരുന്നുകള്‍ വളരെ പതുക്കെ ശരീരത്തില്‍ റിലീസാകുന്നവയാണ്. ഉദാഹരണത്തിന് എക്‌സാര്‍ പോലുള്ള ഹൃദയത്തിനായി ഉപയോഗിയ്ക്കുന്ന മരുന്നുകള്‍. ഇവ കാലാവധി കഴിഞ്ഞ് ഉപയോഗിയ്ക്കുമ്പോള്‍ പതിയെ ശരീരത്തില്‍ എത്തിപ്പെടേണ്ടത് ഒറ്റയടിയ്ക്ക് തന്നെ എത്തുന്നു. ഇത് ബിപി പ്രശ്‌നങ്ങളടക്കം വരുത്തുന്നു.
ചില മരുന്നുകള്‍
ഇതുപോലെ ചില മരുന്നുകള്‍ ഫ്രിഡ്ജില്‍ സൂക്ഷിയ്‌ക്കേണ്ടവയുണ്ട്. ഇത് ഇതേ രീതിയില്‍ ത്ന്നെ സൂക്ഷിയ്ക്കണം. മാത്രമല്ല, കുട്ടികളുടെ കൈയ്യെത്തും വിധത്തില്‍ ഒരു മരുന്നുകളും വയ്ക്കരുത്. ഡോസ് കൃത്യമായി നോക്കി മരുന്ന് നല്‍കണം. മരുന്ന് ലഭിയ്ക്കുമ്പോള്‍ ഇതിനൊപ്പമുള്ള ലിഫ്‌ലെറ്റ് വായിച്ചു നോക്കി നിര്‍ദേശങ്ങള്‍ പാലിയ്ക്കുക. ചില മരുന്ന് പൊട്ടിച്ച ശേഷം അടുത്ത തവണ ഉപയോഗിയ്ക്കരുത്. പ്രത്യേകിച്ചും ആന്റിബയോട്ടിക്കുകള്‍. ഇത് ഒരു കോഴ്‌സ് പൂര്‍ത്തിയാക്കാന്‍ വേണ്ടിയുള്ളവയാണ്. ഇതില്‍ ബാക്കി വരാറില്ല. ബാക്കി വന്നാലും ഉപയോഗിയ്ക്കരുത്.
ബ്രാന്‍ഡ് മരുന്നുകള്‍
ഇതുപോലെ ബ്രാന്‍ഡ് ആയ മരുന്നുകള്‍ ഉപയോഗിയ്ക്കുക. അതായത് സര്‍ട്ടിഫിക്കേഷന്‍ ഉള്ള കമ്പനികളില്‍ നിന്നുള്ളവ. പൊട്ടിയ ബോട്ടിലിലെ മരുന്ന്, സ്ട്രിപ്പ് പൊട്ടുക, കളര്‍ വ്യത്യാസം, വെള്ളം നനഞ്ഞവ എന്നിവയെല്ലാം ഒഴിവാക്കുക. ഇവ നിര്‍ദേശിച്ചിരിയ്ക്കുന്ന ടെംപറേച്ചറില്‍ തന്നെ സൂക്ഷിയ്ക്കണം. പ്രത്യേകിച്ചും കുട്ടികള്‍ക്ക് മരുന്നുകള്‍ നല്‍കുമ്പോള്‍. നാം ഇത്തരം മരുന്നുകള്‍ കഴിച്ചാല്‍ നാമറിയാതെ തന്നെ നമുക്ക് ഗുണത്തേക്കാളേറെ ദോഷം വരുത്തുന്നവയാണ് ഇവ.