വ്യായാമം ചെയ്യാതെ തന്നെ ശരീരഭാരം കുറയ്ക്കാന്‍ നിരവധി മാര്‍ഗ്ഗങ്ങള്‍ നമ്മള്‍ക്കുണ്ട്. ഇത്തരത്തില്‍ എല്ലാവര്‍ക്കും
ശീലിക്കാവുന്ന ചില എളുപ്പവഴികള്‍ നോക്കാം
ഹൈലൈറ്റ്:
വ്യായാമത്തിന് പകരം ഇവ ചെയ്താല്‍ മതി
നല്ല ആഹാരശീലങ്ങള്‍ നിങ്ങളെ സഹായിക്കും
ഹെല്‍ത്തി ഹാബിറ്റ് വേണം
ശരീരഭാരം കുറയ്ക്കാന്‍ വ്യായാമം ചെയ്യണമല്ലോ എന്നാലോചിക്കുമ്പോള്‍ തന്നെ പലര്‍ക്കും മടിയാണ്. വ്യായമം ചെയ്യാനുള്ള
മടി മൂലം ശരീരഭാരം കുറയ്ക്കാതെ കൊണ്ട് നടക്കുന്നവരുണ്ട്. എന്നാല്‍, വ്യായാമം ചെയ്യാതെ തന്നെ ശരീരഭാരം കുറയ്ക്കാന്‍
ഇതാ ചില വഴികള്‍.
ആഹാരത്തിലെ ശ്രദ്ധ
നമ്മള്‍ എത്ര വ്യായാമം ചെയ്താലും നമ്മള്‍ കഴിക്കുന്ന ആഹാരം ശരിയല്ലെങ്കില്‍ അത് സത്യത്തില്‍ നമ്മളുടെ ആരോഗ്യത്തെ
കാര്യമായി ബാധിക്കും. അതിനാല്‍ നമ്മള്‍ ആഹാരം കഴിക്കുമ്പോള്‍ അതില്‍ ശ്രദ്ധ നല്‍കാന്‍ ശ്രമിക്കുക. നിങ്ങള്‍ക്ക് ഇന്റര്‍മിറ്റന്റ്
ഫാസ്റ്റിംഗ് പിന്തുടരാവുന്നതാണ്. ഇത് പ്രകാരം, 16 മണിക്കൂര്‍ ഫാസ്റ്റിംഗ് അതുപോലെ എട്ട് മണിക്കൂര്‍ ആഹാരവും കഴിക്കാം.
ഇത്തരത്തില്‍ ആഹാരം കഴിക്കുന്നതില്‍ ഒരു ക്രമം കൊണ്ടുവരുന്നത് നിങ്ങളുടെ ശരീരത്തില്‍ നിന്നും അമിതമായിട്ടുള്ള
കൊഴുപ്പിനെ നീക്കം ചെയ്യാന്‍ സഹായിക്കുന്നതാണ്. ഇത് നിങ്ങളുടെ ശരീരഭാരം നിയന്ത്രിക്കാന്‍ വളരെയധികം സഹായിക്കും
നമ്മളുടെ ജീവിതരീതികള്‍ക്ക് ഒരു ക്രമം കൊണ്ടുവരുന്നത് നല്ലതായിരിക്കും. പ്രത്യേകിച്ച് എന്നും ഒരേ സമയത്ത് കിടന്നുറങ്ങുന്നതും
അതുപോലെ തന്നെ എഴുന്നേല്‍ക്കുന്നതും നിങ്ങളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. അതുപോലെ തന്നെ ഒരേ സമയത്ത്
എല്ലാ ദിവസവും ആഹാരം കഴിക്കാന്‍ ശ്രദ്ധിക്കുക. നിങ്ങള്‍ക്ക് സ്‌ട്രെസ്സ് അമിതമായിട്ടുണ്ടെങ്കില്‍ അത് കുറയ്ക്കാന്‍ ശ്രദ്ധിക്കുന്നതും
നല്ലതായിരിക്കും. ഇതെല്ലാം ഹോര്‍മോണ്‍ വ്യതിയാനം വരാതിരിക്കാന്‍ സഹായിക്കുന്നതാണ്. അതുപോലെ തന്നെ, ശരീരഭാരം
കുറയ്്ക്കാനും ഇവ നിങ്ങളെ സഹായിക്കുന്നു.
ആക്ടീവായിരിക്കാം
വ്യായാമം ചെയ്തില്ലെങ്കിലും നമ്മള്‍ ഓരോ ദിവസവും ആക്ടീവായിരിക്കേണ്ടത് അനിവാര്യമാണ്. നടന്ന് പോകാന്‍ സാധിക്കുന്ന
സ്ഥലങ്ങളിലേയ്ക്ക് നടന്ന് പോകാം. അതുപോലെ ലിഫ്റ്റില്‍ കയറുന്നതിന് പകരം പടികള്‍ കയറുന്നത് ആരോഗ്യത്തിന് വ്യായാമം
ചെയ്യുന്ന ഗുണം നല്‍കുന്നുണ്ട്. അതുപോലെ തന്നെ, വൈകീട്ട് കുറച്ച് നേരം നടക്കാന്‍ പോകുന്നത് നല്ലതാണ്. ഡാന്‍സ് കളിക്കുന്നത്
അല്ലെങ്കില്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ള കായിക വിനോദത്തില്‍ ഏര്‍പ്പെടുന്നതെല്ലാം നല്ലത് തന്നെ
ആഹാരം
ആഹാരം കഴിക്കാന്‍ തരിഞ്ഞെടുക്കുമ്പോള്‍ കുറച്ച് കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്. പ്രത്യേകിച്ച് അമിതമായി മധുരം
ഉപ്പ് എന്നിവ അടങ്ങിയ ആഹാരങ്ങള്‍ ഒഴിവാക്കുന്നത് നല്ലതാണ്. അതുപോലെ തന്നെ എണ്ണമയം അമിതമായിട്ടുള്ള ആഹാരങ്ങളും
അമിതമായി പ്രോസസ്സിംഗ് കഴിഞ്ഞ ആഹാരങ്ങളും ഒഴിവാക്കാവുന്നതാണ്. അതുപോലെ തന്നെ, നല്ലപോലെ നാരുകള്‍ അടങ്ങിയ
ആഹാരം കഴിക്കാന്‍ ശ്രദ്ധികുക. കൂടാതെ, പോഷകങ്ങളാല്‍ സമ്പന്നമായ ആഹാരങ്ങള്‍ കഴിക്കുന്നതും നല്ലത് തന്നെ. പ്രത്യേകിച്ച്
നട്‌സ്, പച്ചക്കറികള്‍, കൊഴുപ്പ് കുറഞ്ഞ ആഹാരങ്ങള്‍ എന്നിവയെല്ലാം കഴിക്കാവുന്നതാണ്.
ഡോക്ടര്‍
പലപ്പോഴും നമ്മളിലെ ചില അസുഖങ്ങള്‍ മൂലം നമ്മള്‍ക്ക് ശരീരഭാരം വര്‍ദ്ധിക്കാം. അതുപോലെ നമ്മള്‍ കഴിക്കുന്ന ചില
മരുന്നുകള്‍ മൂലവും ശരീരഭാരം വര്‍ദ്ധിക്കാം. അതിനാല്‍, അമിതമായി ശരീരഭാരം വര്‍ദ്ധിക്കുന്നുണ്ടെങ്കില്‍ ഡോക്ടറെ കാണി
ക്കുന്നത് നല്ലതാണ്