സ്ട്രോക്ക് വരാനുള്ള ചില സൂചനകൾ അവഗണിക്കുന്നതാണ് പലരുടെയും ജീവന് പോലും ഭീഷണിയാകുന്നത്. കൃത്യമായി
ലക്ഷണങ്ങളെ മനസിലാക്കേണ്ടത് വളരെ പ്രധാനമാണ്.
ചെറുപ്പകാർക്കിടയിൽ പോലും വളരെ കോമൺ ആയി മാറി കൊണ്ടിരിക്കുകയാണ് സ്ട്രോക്കും ഹൃദ്രോഗവുമൊക്കെ. ലോകത്ത്
ആകമാനം സംഭവിക്കുന്ന മരണങ്ങൾ കാരണങ്ങളിൽ രണ്ടാം സ്ഥാനമാണ് സ്ട്രോക്ക് അഥവ മസ്തിഷ്കാഘാതം. അമിതമായ
സ്ട്രെസ്, മാറുന്ന ജീവിതശൈലി, ഭക്ഷണശൈലി എന്നിവയെല്ലാം സ്ട്രോക്കിന് കാരണമാകാറുണ്ട്. ഈ അടുത്ത കാലത്തായി
ചെറുപ്പക്കാരിൽ സ്ട്രോക്ക് ഉണ്ടാകുന്നത് വളരെയധികം കൂടി വരുന്നതായാണ് റിപ്പോർട്ടുകൾ. സ്ട്രോക്ക് ഉണ്ടാകുന്നതിന്
മുൻപ് ശരീരം തരുന്ന ചില സൂചനകൾ അവഗണിക്കാതിരുന്നാൽ ജീവൻ പോലും അപകടത്തിലാകില്ല. മസ്തിഷ്കത്തിലേക്ക്
നയിക്കുന്ന രക്തക്കുഴലിൽ ഒരു തടസ്സം ഉണ്ടാകുകയും രക്തയോട്ടം ശരിയായി നടക്കാതിരിക്കുകയും ചെയ്യുമ്പോഴാണ്
സ്ട്രോക്ക് ഉണ്ടാകുന്നത്. വലിയ രീതിയിലുള്ള സ്ട്രോക്ക് ജീവന് പോലും ഭീഷണിയാണ്. എന്നാൽ മിനി സ്ട്രോക്കുകൾ
ഉണ്ടായാൽ ഡോക്ടറെ കാണാൻ ശ്രമിക്കുക. കാരണം ഇത് വലിയ സ്ട്രോക്കിലേക്ക് നയിക്കാനുള്ള സാധ്യത വളരെ
കൂടുതലാണ്.
എന്താണ് മിനി സ്ട്രോക്ക്?
സ്ട്രോക്കിന് സമാനമായ ലക്ഷണങ്ങൾ താൽക്കാലികമായി ഉണ്ടാകുന്നതാണ് മിനി സ്ട്രോക്ക്.മസ്തിഷ്കത്തിലേക്കുള്ള രക്ത
പ്രവാഹം വളരെക്കാലം ശരിയല്ലാത്ത രീതിയിലാണെങ്കിൽ ഒരു സ്ട്രോക്ക് സംഭവിക്കുന്നു. ഏതാനും മിനിറ്റുകളിൽ തലച്ചോറിലേക്കുള്ള
രക്തപ്രവാഹം നിലയ്ക്കുകയോ അല്ലെങ്കിൽ കുറയുകയോ ചെയ്യുമ്പോഴാണ് ഇത് ഉണ്ടാകുന്നത്. നിമിഷങ്ങൾക്കുള്ളിൽ തന്നെ
രക്തയോട്ടം സാധാരണ നിലയിലേക്ക് ആകാം. ജീവന് ഭീഷണിയാകുന്നില്ലെങ്കിലും ഇത് വരാനിരിക്കുന്ന വലിയ സ്ട്രോക്കിൻ്റെ
സൂചനയാണ്. നിങ്ങൾക്ക് ഒരു മിനി സ്ട്രോക്ക് ഉണ്ടോ എന്നറിയാൻ ചില ലക്ഷണങ്ങൾ ഇതാ. ഈ ലക്ഷണങ്ങളെ കുറിച്ച്
അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്.
കാഴ്ച നഷ്ടപ്പെടുന്നു
ഒരു മിനി സ്ട്രോക്ക് സംഭവിച്ചാൽ കാഴ്ച നഷ്ടപ്പെടുന്നതാണ് മറ്റൊരു ലക്ഷണം. ഒരു കണ്ണിൻ്റെയോ അല്ലെങ്കിൽ രണ്ട് കണ്ണിൻ്റെയോ
കാഴ്ച നഷ്ടപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. കാഴചയ്ക്ക് എന്തെങ്കിലും പ്രശ്നം തോന്നുകയാണെങ്കിൽ തീർച്ചയായും
ഡോക്ടറെ കാണാൻ ശ്രമിക്കുക. മാത്രമല്ല ദൃശ്യങ്ങൾ ഇരട്ടിയായി തോന്നുന്ന അവസ്ഥയുണ്ടെങ്കിൽ വൈദ്യ സഹായം തേടണം.
പൊതുവെ കണ്ണിൻ്റെ കാഴ്ച അൽപ്പ സമയത്തേക്ക് മറയുന്നത് മിനി സ്ട്രോക്കിൻ്റെ ലക്ഷണമാണ്.
കൈകളിൽ തളർച്ച
ശരീരത്തെപ്പോലെ കൈകളും മരവിക്കുകയും ക്ഷീണിക്കുകയും ചെയ്യും. ഇത് രണ്ട് കൈകൾക്കും ആകാം. അത്തരമൊരു
സാഹചര്യത്തിൽ ഒരു വസ്തുവും ഉയർത്താൻ കഴിയില്ല. അല്ലെങ്കിൽ എന്തെങ്കിലും പിടിക്കാൻ ശ്രമിക്കുമ്പോൾ അത് താഴെ
വീഴുന്നതും സ്ട്രോക്ക് ലക്ഷണങ്ങളാണ്. കൈകളും കാലുകളുമൊക്കെ അസാധാരണമായി കുഴഞ്ഞ് പോകുന്നതായി
തോന്നുന്നെങ്കിൽ പ്രത്യേകം ശ്രദ്ധിക്കുക.
മരവിപ്പും തലക്കറക്കവും
ശരീരത്തിൻ്റെ ഒരു വശത്ത് തളർച്ച പോലെ തോന്നിയാൽ ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. മാത്രമല്ല മുഖം ഒരു വശത്തേക്ക്
കോടി പോകുന്നത് അല്ലെങ്കിൽ സംസാരിക്കുമ്പോൾ നാവ് ഇടറുന്നതൊക്കെ മിനി സ്ട്രോക്കിൻ്റെ ലക്ഷണങ്ങളാണ്. മുഖം
ചില സമയത്ത് മരവിച്ച് പോലെ ഇരിക്കാം. മുഖത്തിൻ്റെ ഒരു വശത്തെ പേശികൾക്ക് നിയന്ത്രണം നഷ്ടപ്പെട്ടേക്കാം. ഇത്
ആവർത്തിച്ച് സംഭവിക്കുകയാണെങ്കിൽ, ഒരു ഡോക്ടറെ കാണുന്നത് നല്ലതാണ്.
ക്ഷീണവും ബാലൻസ് ഇല്ലായ്മയും
ശരീരത്തിൻ്റെ ബാലൻസ് നഷ്ടപ്പെടുകയും പതിവിലും കൂടുതൽ ക്ഷീണം അനുഭവപ്പെടുകയും ചെയ്യും. നിർജ്ജലീകരണം
ശരീരത്തിൻ്റെ അസന്തുലിതാവസ്ഥയ്ക്കും ക്ഷീണത്തിനും കാരണമാകും.ശരീരത്തിൻ്റെ ഒരു ഭാഗത്ത് മാത്രമാണ് ഇത്
സംഭവിക്കുന്നത്. മറ്റ് രോഗങ്ങളിൽ നിന്ന് ഇത് വേർതിരിച്ചറിയേണ്ടത് പ്രധാനമാണ്.