ഭക്ഷണം കഴിച്ചാല്‍ ഉടന്‍ ഗ്യാസ് വരുന്നത് പലരേയും അലട്ടുന്ന പ്രധാനപ്പെട്ട പ്രശ്‌നമാണ്. ഈ പ്രശ്‌നത്തിനും പൊതുവേ ഗ്യാസ് വരുന്നതിനും കാരണങ്ങള്‍ പലതാണ്.
ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ പലരേയും അലട്ടുന്ന ഒന്നാണ്. ചിലര്‍ പരാതി പറയുന്നത് കേള്‍ക്കാം, എല്ലായ്‌പ്പോഴും ഗ്യാസ് ആണ്. എന്തു കഴിച്ചാലും ഗ്യാസാണ് എന്ന്. വയര്‍ വന്നു വീര്‍ക്കുക, മലബന്ധം, വയറുവേദന, മനംപിരട്ടല്‍ തുടങ്ങിയ പല അസ്വസ്ഥതകളും ഗ്യാസ് പ്രശ്‌നം കാരണമുണ്ടാകാം. ചില ഭക്ഷണങ്ങള്‍, മരുന്നുകള്‍, സ്‌ട്രെസ്, ഉറക്കക്കുറവ്, ദഹനക്കുറവ് എല്ലാം ഗ്യാസ് വരാനുള്ള കാരണമാണ്. ചില തരം രോഗങ്ങളുടെ ലക്ഷണം കൂടിയാണ് ഗ്യാസ്. എന്നാല്‍ ഇതല്ലാതെ തന്നെ നാം വരുത്തുന്ന തെറ്റുകള്‍ ഗ്യാസ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കാറുണ്ട്. ഇതെക്കുറിച്ചറിയൂ.
ഭക്ഷണം കഴിയ്ക്കുമ്പോഴുള്ള പ്രശ്‌നങ്ങള്‍
നാം ഭക്ഷണം കഴിയ്ക്കുമ്പോഴുള്ള പ്രശ്‌നങ്ങള്‍ ഗ്യാസ് വരുത്താനുള്ള പ്രധാന കാരണമാണ്. പ്രത്യേകിച്ചും ഭക്ഷണശേഷം ഗ്യാസ് പ്രശ്‌നം വരുന്നുവെങ്കില്‍. ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ് നല്ലതുപോലെ ചവച്ചരച്ച് കഴിയ്ക്കാതെ കഴിയ്ക്കുന്നത്. ഇത് ദഹന പ്രശ്‌നങ്ങളുണ്ടാക്കുന്നു. വേഗത്തില്‍ ഭക്ഷണം കഴിയ്ക്കുമ്പോളുണ്ടാകുന്ന പ്രശ്‌നമാണിത്. വേഗത്തില്‍ കഴിയ്ക്കുമ്പോള്‍ ഇതിനൊപ്പം വായു കൂടി ഉള്ളിലെത്തുന്നു. ഇത് ഗ്യാസ് പ്രശ്‌നമുണ്ടാക്കുന്നു. ഇതുപോലെ ഭക്ഷണം വേഗത്തില്‍ കഴിയ്ക്കുകയും ഇതിനൊപ്പം വെള്ളം കുടിയ്ക്കുകയും ചെയ്യുമ്പോള്‍ ഗ്യാസ് പ്രശ്‌നമുണ്ടാകുന്നു. ഭക്ഷണം കഴിയ്ക്കുമ്പോള്‍ സംസാരിയ്ക്കുമ്പോഴും വായു ഏറെ ഉള്ളിലെത്തി ഇത് ഗ്യാസ് പ്രശ്‌നങ്ങളുണ്ടാക്കുന്നു. ഭക്ഷണം കഴിയ്ക്കുമ്പോള്‍ ഇത്തരം തെറ്റുകള്‍ ഒഴിവാക്കിയാല്‍ തന്നെ കാര്യമായ ഗുണമുണ്ടാകും. ഗ്യാസ് പ്രശ്‌നങ്ങള്‍ ഒരു പരിധി വരെ ഒഴിവാക്കാന്‍ സാധിയ്ക്കും.
രാത്രിയില്‍
അത്താഴമാണ് ഗ്യാസിനുള്ള ഒരു പ്രധാനപ്പെട്ട കാരണം. രാത്രിയില്‍ അമിതമായി ഭക്ഷണം കഴിയ്ക്കുന്നത്, വൈകി കഴിയ്ക്കുന്നത് എല്ലാം പ്രശ്‌നമാണ്. ഇതെല്ലാം ദഹന പ്രശ്‌നങ്ങളുണ്ടാക്കുന്നു. ഇതുപോലെ കൂടുതല്‍ കൊഴുപ്പുള്ള ഭക്ഷണങ്ങള്‍ രാത്രിയില്‍ കഴിച്ചാലും ഗ്യാസുണ്ടാകാം. ഉറക്കക്കുറവ് ദഹന പ്രശ്‌നങ്ങളുണ്ടാക്കുന്നു. ഇതും ഗ്യാസ് കാരണമായി വരുന്നു. രാത്രിയില്‍ ലഘുവായ, മിതമായ ഭക്ഷണം, നേരത്തെ അത്താഴം, നല്ല ഉറക്കം എന്നിവയെല്ലാം ശീലമാക്കിയാല്‍ ഗ്യാസ് പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു.
കോള പോലുള്ള പാനീയങ്ങള്‍
കോള പോലുള്ള പാനീയങ്ങള്‍, ചായ, കാപ്പി എന്നിവ ഗ്യാസ് കാരണമാണ്. ഇതു പോലെ ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നത് ഗ്യാസ് കാരണമാകുന്നു. ചായ, കാപ്പി എന്നിവ ഭക്ഷണത്തോടൊപ്പം കഴിച്ചാലും ഗ്യാസ് പ്രശ്‌നം അധികരിയ്ക്കുക. നാരുകള്‍ അടങ്ങിയ ആഹാരം നല്ലതാണ്. ഇത് കുടല്‍, ദഹനാരോഗ്യത്തിന് പ്രധാനവുമാണ്. എന്നാല്‍ കൂടുതല്‍ ഫൈബര്‍ ദഹനപ്രശ്‌നങ്ങളുണ്ടാക്കുന്നു. ഇത് ഗ്യാസുണ്ടാക്കാം.
ഭക്ഷണം കഴിച്ച ശേഷം
ഭക്ഷണം കഴിച്ച ശേഷം ഉടന്‍ വ്യായാമം ചെയ്യുന്നത് ഗ്യാസ് പ്രശ്‌നങ്ങള്‍ക്കുള്ള ഒരു കാരണമാണ്. സ്‌ട്രെസ് ഉള്ളവര്‍ക്ക് ഗ്യാസ് പ്രശ്‌നങ്ങളുണ്ടാകാം. കാരണം ഇത് ഹോര്‍മോണ്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നു. ദഹന പ്രശ്‌നങ്ങളും ഗ്യാസുമെല്ലാം ഉണ്ടാകുന്നു. ചില തരം ഭക്ഷണങ്ങള്‍, ഇവ ആരോഗ്യകരമാണെങ്കിലും ഗ്യാസുണ്ടാകാം. പയര്‍, പരിപ്പ് വര്‍ഗങ്ങള്‍, പാല്‍ ഇതില്‍ പെടുന്നു. പയര്‍ വര്‍ഗങ്ങള്‍ മുളപ്പിച്ച് കഴിച്ചാല്‍ ഈ പ്രശ്‌നത്തിന് പരിഹാരമാകുന്നു.